ജോണ്‍ മില്‍ട്ടണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോണ്‍ മില്‍ട്ടണ്‍ | |
---|---|
തൊഴില്‍ | കവി, സാഹിത്യ സംവാദകന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ |
Influences
|
|
Influenced
|
ജോണ്‍ മില്‍ട്ടണ്‍ (ഡിസംബര്‍ 9, 1608 – നവംബര്‍ 8, 1674) ഒരു ഇംഗ്ലീഷ് കവിയും, സാഹിത്യ സംവാദകനും (polemicist), ഇംഗ്ലീഷ് കോമണ്‍വെല്‍ത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആയിരുന്നു. ഇതിഹാസ കാവ്യം ആയ പാരഡൈസ് ലോസ്റ്റ് എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് മില്‍ട്ടണ്‍ ഏറ്റവും പ്രശസ്തന്‍. സെന്‍സര്‍ഷിപ്പിനു എതിരായി മില്‍ട്ടണ്‍ എഴുതിയ അരിയോപാജിറ്റിക്ക എന്ന പ്രബന്ധവും വളരെ പുകഴ്ത്തപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാനായ കവി എന്ന് കരുതപ്പെട്ടിരുന്ന മില്‍ട്ടന്റെ കൃതികളെ റ്റി.എസ്. എലിയട്ട്, എഫ്.ആര്‍. ലീവിസ് എന്നിവര്‍ നിശിതമായി വിമര്‍ശിച്ചു. ഇതിന്റെ ഫലമായി മില്‍ട്ടന്റെ ജനപ്രിയതയ്ക്ക് ഇടിവുതട്ടി. എങ്കിലും മില്‍ട്ടണിന്റെ കൃതികള്‍ പഠിക്കുവാന്‍ മാത്രം രൂപീകരിച്ചിരിക്കുന്ന പല സംഘടനകളും പല പണ്ഡിതമാസികകളും നോക്കുകയാണെങ്കില്‍ മില്‍ട്ടന്റെ ജനപ്രിയത 21-ആം നൂറ്റാണ്ടിലും ശക്തമാണ് എന്നു കാണാം.
തന്റെ മരണത്തിനു തൊട്ടുപിന്നാലെ മുതല്‍ ഇന്നുവരെ മില്‍ട്ടണ്‍ പല അസന്തുലിത ജീവചരിത്രങ്ങള്‍ക്കും പാത്രമായി. മില്‍ട്ടണെ കുറിച്ച് റ്റി.എസ്. എലിയട്ടിന്റെ വിശ്വാസം “ദൈവശാസ്ത്ര, രാഷ്ട്രീയ വിശ്വാസങ്ങള്‍ നിയമം ലംഘിച്ച് കടന്നുവരാതെ, കവിതയെ കവിതയായി മാത്രം കാണുവാന്‍ മറ്റ് ഒരു കവിയുടെ കവിതകളിലും ഇത്ര പ്രയാസം ഇല്ല” എന്നാണ്. [1] മില്‍ട്ടണിന്റെ വിപ്ലവകരമായ , റിപ്പബ്ലിക്കന്‍ രാഷ്ട്രീയവും ക്രിസ്തീയ സഭയുടെ പ്രബോധനങ്ങള്‍ക്ക് എതിരായ മത കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ സങ്കീര്‍ണ്ണമായ ലാറ്റിന്‍ വരികളില്‍ ആരോപിക്കപ്പെട്ട അസ്വാഭാവികതയും എലിയട്ടിനെയും മറ്റ് പല വായനക്കാരെയും മില്‍ട്ടണില്‍ നിന്ന് അകറ്റി. പക്ഷേ റൊമാന്റിക് പ്രസ്ഥാനത്തിലും പില്‍ക്കാല തലമുറകളിലും മില്‍ട്ടണിന്റെ കവിതയും വ്യക്തിത്വവും ചെലുത്തിയ സ്വാധീനം പരിഗണിച്ചാല്‍ സാമുവല്‍ ജോണ്‍സണ്‍ ഒരിക്കല്‍ “ഒരു വഴക്കാളിയും വിമുഖനുമായ റിപ്പബ്ലിക്കന്‍“ എന്ന് ആക്ഷേപിച്ച അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും മഹാന്മാരായ എഴുത്തുകാരുടെയും ചിന്തകരുടെയും ഗണത്തില്‍ ആണെന്നു കാണാം.
ജീവിത രേഖ
വില്യം ഷേക്‌സ്പിയര്‍ക്ക് ശേഷം ഇംഗ്ലീഷുകാരുടെ ആദരവ് പിടിച്ചുപറ്റിയ മഹാ കവിയാണ് ജോണ്‍ മില്‍ട്ടണ്‍.
1608 ഡിസംബര്‍ 9ന് ലണ്ടനിലെ ബ്രഡ്‌സ്ട്രീറ്റിലെ സമ്പന്നമായ ഒരു കുടുംമ്പത്തില്‍ ജോണ്‍ ജനിച്ചു.പിതാവ് ജോണ്‍ മില്‍ട്ടണ്‍.
ലണ്ടനിലെ സെന്റ് പോള്‍സ് സ്കൂളിലും കേംബ്രിഡ്‌ജിലെ ക്രൈസ്റ്റ് കോളേജിലും പഠിച്ചു.1632-ല്‍ എം.എ പാസ്സായി.പിന്നെ ഫോറിന്‍ അഫയേഴ്‌സില്‍ ജോലി. അതിനിടെ ക്രിസ്തീയ വേദപുസ്തകത്തിലെ ചില സങ്കീത്തനങ്ങള്‍ ജോണ്‍ പദ്യരൂപത്തിലാക്കി.ഇവ അച്ചടിച്ചുവന്നതോടെ ജോണ്‍ കവിയെന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി.
1642-ല്‍ ഒരു പ്രഭുകുമാരിയായ മേരി പവ്വലിനെ വിവാഹം കഴിച്ചു.എന്നാല്‍ ചില പൊരുത്തക്കേടുകള്‍ അവരുടെ ദാമ്പത്യ ജീവിതത്തെ പിടിച്ചുലച്ചു.മില്‍ട്ടണ്‍ 1655-ല്‍ കാതറൈന്‍ വുഡ്‌കോക്ക് എന്ന സ്ത്രീയേയും അവരുടെ മരണശേഷം 1656-ല്‍ എലിസബത്ത് മിന്‍ഷെല്‍ എന്ന പ്രഭിയേയും വിവാഹം ചെയ്തു.
1667-ല്‍ പാരഡൈസ് ലോസ്റ്റ് എന്ന കാവ്യേതിഹാസം പ്രസിദ്ധീകരിച്ചു.ഇതില്‍ ദൈവത്തിനെതിരായി ലൂസിഫര്‍ നടത്തിയ വിപ്ലവവും ഏദന്‍ തോട്ടത്തിലെ ആദത്തിന്റേയും ഹവ്വയുടേയും പതനവും വിശദീകരിക്കുന്നു.1671-ല്‍ പ്രസിദ്ധീകരിച്ച പാരഡൈസ് റീഗയിന്‍ഡ്,1638-ല്‍ പുറത്തിറങ്ങിയ സാംസണ്‍ അഗണിസ്റ്റെസ് മുതലായവയെല്ലാം ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളാണ്
1653-ല്‍ ജോണ്‍ മില്‍ട്ടന് കാഴ്‌ച്ചശക്തി നഷ്‌ടപ്പെട്ടു.എങ്കിലും അദ്ദേഹം കവിത എഴുത്ത് നിറുത്തിയില്ല.1674 നവംമ്പര്‍ 8-ന് ജോണ്‍ മില്‍ട്ടണ്‍ ലോകത്തോട് വിട പറഞ്ഞു.
[തിരുത്തുക] കൃതികള്‍ - കവിത, നാടകം
- ല്'അല്ലെഗ്രോ (1631)
- ഇല്‍ പെന്‍സെറോസോ (1633)
- കോമസ് (ഒരു മാസ്ക്വ്)(1634)
- ലൈസിഡാസ് (1638)
- പോയെംസ് ഓഫ് മി. ജോണ്‍ മില്‍ട്ടണ്‍,ബോത്ത് ഇംഗ്ലീഷ് ആന്റ് ലാറ്റിന്‍ (1645)
- പാരഡൈസ് ലോസ്റ്റ് (1667)
- പാരഡൈസ് റീഗെയിന്‍ഡ് (1671)
- സാംസണ്‍ അഗോണിസ്റ്റെസ് (1671)
- പോയെംസ്, &സി, അപോണ്‍ സെവെറല്‍ ഒക്കേഷന്‍സ് (1673)
[തിരുത്തുക] അവലംബം
- ↑ “Annual Lecture on a Master Mind: Milton,” Proceedings of the British Academy 33 (1947): p. 63.