ഓസ്കാര്‍ വൈല്‍ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓസ്കാര്‍ വൈല്‍ഡ് | |
---|---|
തൊഴില്‍ | നാടകകൃത്ത്, നോവലിസ്റ്റ്, കവി |
ദേശീയത | ഐറിഷ് |
Influences
|
|
Influenced
|
ഓസ്കാര്‍ ഫിന്‍ഗല്‍ ഒ ഫ്ലഹെര്‍ട്ടി വില്‍സ് വൈല്‍ഡ് (ഒക്ടോബര്‍ 16, 1854 – നവംബര്‍ 30, 1900) ഒരു ഐറിഷ് നാടകകൃത്തും, നോവലിസ്റ്റും, കവിയും, ചെറുകഥാകൃത്തും ആയിരുന്നു. മൂര്‍ച്ചയേറിയ ഹാസ്യത്തിനു പ്രശസ്തനായ ഓസ്കാര്‍ വൈല്‍ഡ് തന്റെ കാലഘട്ടത്തില്‍ ഏറ്റവും പ്രശസ്തരായ വ്യക്തികളില്‍ ഒരാളും ലണ്ടനിലെ വിക്ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ നാടകകൃത്തുകളില്‍ ഒരാളും ആയിരുന്നു. അപാരമായ അസാന്മാര്‍ഗ്ഗികതയ്ക്ക് ഓസ്കാര്‍ വൈല്‍ഡ് രണ്ടു വര്‍ഷത്തോളം കഠിനതടവിന് ശിക്ഷിച്ചു. പണ്ഡിതനായ എച്. മോണ്ട്ഗോമറി ഹൈഡിന്റെ അഭിപ്രായത്തില്‍ അന്നത്തെ ബ്രിട്ടീഷ് നിയമം അനുസരിച്ച് ഇത് അര്‍ത്ഥമാക്കുന്നത് പ്രകൃതിവിരുദ്ധ ലൈംഗീകക്രിയ ഒഴിച്ചുള്ള സ്വവര്‍ഗ്ഗാനുരാഗം എന്നാണ്. [1] ഈ ജയില്‍ വാസം വൈല്‍ഡ് 46-ആം വയസ്സില്‍ മരിച്ചുപോവുന്നതിന് കാരണമായി എന്ന് വിശ്വസിക്കപ്പെടുന്നു.
സലോമി, ദ് ഇമ്പോര്‍ട്ടന്‍സ് ഓഫ് ബീങ്ങ് ഏണസ്റ്റ്, ആന്‍ ഐഡിയല്‍ ഹസ്ബന്റ്, ദ് പിക്ചര്‍ ഓഫ് ഡോറിയന്‍ ഗ്രേ എന്നിവയാണ് വൈല്‍ഡിന്റെ പ്രധാന കൃതികള്‍. 19-ആം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിലെ അപചയത്തിന്റെ ഭാഗമായി വൈല്‍ഡ് അറിയപ്പെട്ടിരുന്നു.
[തിരുത്തുക] അവലംബം
- ↑ H. Montgomery Hyde, The Love That Dared not Speak its Name; p.5