See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സോക്രട്ടീസ് - വിക്കിപീഡിയ

സോക്രട്ടീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോക്രട്ടീസ്
സോക്രട്ടീസ്

ലോകത്തെ പ്രമുഖ തത്വചിന്തകന്മാരില്‍ ഒരാളാണ് സോക്രട്ടീസ്.

ഏതാണ്ട് 470 ബി.സിയില്‍ ഗ്രീസിലെ ഏതെന്‍സില്‍ ജനിച്ച അദ്ദേഹത്തിന്റെ അച്ഛന്‍ സോഫ്രാനിസ്കസ് (Sophroniscus) എന്ന കൊത്തുപണിക്കാരനും അമ്മ ഫേനാരിത്ത (Phaenarite) എന്ന ഒരു ആയയും ആയിരുന്നു.സോക്രട്ടീസിന്റെ ബാല്യത്തെക്കുറിച്ച് അധികമൊന്നും അറിയില്ല. യൌവ്വനാരംഭത്തോടെ അദ്ദേഹം പട്ടണത്തിലെ ഒരു അറിയപ്പെടുന്ന വ്യക്തിയായി.

മൂക്ക് പതിഞ്ഞ് കണ്ണ് ഉന്തിയ ഒരു അസുന്ദര രൂപമായിരുന്നത്രേ അദ്ദേഹത്തിന്റേത്. എന്നാലദ്ദേഹത്തിന്‍ അസാധാരണ ബുദ്ധി വിലാസമായിരുന്നു. അദ്ദേഹത്തോട് ഏതൊരു വിഷയത്തിലും വാദിച്ച് ജയിക്കാന്‍ ആരുമില്ലാതെയായി. സോക്രട്ടീസിനെപ്പോലെ ബുദ്ധിയുള്ളൊരാളുണ്ടോ എന്ന ചോദ്യത്തിന്‍ ഇല്ല എന്നായിരുന്നു എല്ലാവരുടെയും ഉത്തരം. അദ്ദേഹം പട്ടണത്തിലെ പൊതുസ്ഥലത്ത് നിന്ന് ശരിയായിട്ടുള്ള ജീവിതരീതി എന്താണെന്ന് ആളുകളോട് വാദിച്ച് സമര്‍ത്ഥിക്കും. “എത്രയോ സാധനങ്ങളില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റും” എന്നദ്ദേഹം പറയുമായിരുന്നു.

എല്ലാ തെറ്റുകളും വരുന്നത് അജ്ഞതയില്‍ നിന്നാണെന്നും ശരി ഏതെന്ന് ആളുകള്‍ക്ക് ബോധ്യം വന്നാല്‍ തെറ്റുകളില്‍ നിന്നവര്‍ പിന്മാറുമെന്നും സോക്രട്ടീസ് വിശ്വസിച്ചു. ‘നന്മ ജ്ഞാനമാണ്‍’. അദ്ദേഹം പറഞ്ഞു. ‘ആരും മന:പൂര്‍വ്വം തെറ്റു ചെയ്യുന്നില്ല. തെറ്റുകള്‍ സഹിക്കുന്നതാണ്‍ തെറ്റുകള്‍ ചെയ്യുന്നതിനെക്കാള്‍ നന്ന്’. ജനങ്ങളോട് ഹൃദയം ശുദ്ധമാക്കാന് അദ്ദേഹം ആഹ്വാനം ചെയ്യുമായിരുന്നു. അദ്ദേഹം പറയും - ‘നിങ്ങളെ സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക‘അദ്ദേഹം ഒരു ഗ്രന്ഥവും എഴുതിയില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ജനങ്ങള്‍ക്കെത്തിച്ചുകൊടുത്തത് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന പ്ലേറ്റോ ആയിരുന്നു. തന്റെ ഉപദേശങ്ങളിലൂടെ അദ്ദേഹം ജനങ്ങളില്‍ ആത്മവിശ്വാസം ജനിപ്പിച്ച് അത് വര്‍ദ്ധിപ്പിച്ചു. ശിഷ്യഗണങ്ങള്‍ ധാരാളം അദ്ദേഹത്തിനുണ്ടായി.

ഏതായാലും ഏതന്‍സിലെ ഭരണാധികാ‍രികള്‍ക്ക് അദ്ദേഹത്തിന്റെ പ്രശസ്തിയും ഉപദേശങ്ങളുമൊന്നും ഇഷ്ടമായില്ല. അസൂയനിമിത്തം അവര്‍ പറഞ്ഞു പരത്തി സോക്രട്ടീസ് ഏതന്‍സിലെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന്. ഒടുക്കം അവര്‍ സോക്രട്ടീ‍സിനെ ജയിലില്‍ അടച്ചു. എന്നാല്‍ തന്റെ ലക്ഷ്യങ്ങളെ പിന്തുടരുന്ന കാര്യത്തില്‍ സോക്രട്ടീസ് ഉറച്ചു നിന്നു. ജയിലില്‍ കിടക്കുമ്പോഴും അദ്ദേഹം ‘ആത്മാവ് നശിക്കാത്തതാണ്’ എന്ന് പഠിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഭരണാധികാരികള്‍ക്ക് കടുത്ത വിദ്വേഷമുണ്ടായി. അവര്‍ അദ്ദേഹത്തിന് മരണശിക്ഷ വിധിച്ചു. അദ്ദേഹത്തെ അതൊട്ടും കുലുക്കിയില്ല. ഹെം‌ലക്ക് (Hemlock) എന്ന വിഷം അദ്ദേഹത്തെ കുടിപ്പിച്ചു. പുഞ്ചിരിയോടെ അദ്ദേഹമത് കുടിച്ചു. ചുറ്റും നിന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പൊട്ടിക്കരഞ്ഞപ്പോഴും മരിക്കുന്നതു വരെ സോക്രട്ടീ‍സിന്റെ ചിരി മാഞ്ഞില്ല.

[തിരുത്തുക] ചിത്രകാരന്മാരുടെ കാഴ്ചയില്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -