Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഇറ്റാലിയന്‍ ഫുട്ബോള്‍ ടീം - വിക്കിപീഡിയ

ഇറ്റാലിയന്‍ ഫുട്ബോള്‍ ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇറ്റലി
Shirt badge/Association crest
അപരനാ‍മം അസൂറികള്‍
അസോസിയേഷന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍
പരിശീ‍ലകന്‍ മാഴ്സലോ ലിപ്പി (2004 മുതല്‍)
ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പാവ്ലോ മല്‍ദീനി (126)
ടോപ് സ്കോറര്‍ ലൂജി റൈവ (35)
Team colours Team colours Team colours
Team colours
Team colours
 
മുഖ്യ വേഷം
Team colours Team colours Team colours
Team colours
Team colours
 
രണ്ടാം വേഷം
രാജ്യാന്തര അരങ്ങേറ്റം
ഇറ്റലി 6 - 2 ഫ്രാന്‍സ്
(മിലാന്‍, ഇറ്റലി; മേയ് 15, 1910)
ഏറ്റവും മികച്ച ജയം
ഇറ്റലി 9 - 0 യു.എസ്.എ.
(ബ്രെന്റ്ഫോര്‍ഡ്, ഇംഗ്ലണ്ട്; ഓഗസ്റ്റ് 2, 1948)
ഏറ്റവും കനത്ത തോല്‍‌വി
ഹംഗറി 7 - 1 ഇറ്റലി
(ബുഡാപെസ്റ്റ്, ഹംഗറി; ഏപ്രില്‍ 6, 1924)
ലോകകപ്പ്
ലോകകപ്പ് പ്രവേശനം 16 (അരങ്ങേറ്റം 1934)
മികച്ച പ്രകടനം ജേതാക്കള്‍, 1934, 1938, 1982
യൂറോ കപ്പ്
ടൂര്‍ണമെന്റുകള്‍ 6 (ആദ്യമായി 1968ല്‍)
മികച്ച പ്രകടനം ജേതാക്കള്‍, 1968

ലോക ഫുട്ബോളിലെ പരമ്പരാഗത ശക്തികളിലൊന്നാണ് ഇറ്റലിയുടെ ദേശീയ ഫുട്ബോള്‍ ടീം. ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ടീമിനെ നിയന്ത്രിക്കുന്നത്. ഏറ്റവുമൊടുവിലത്തെ ലോകകപ്പ് ഉള്‍പ്പടെ നാലുതവണ ലോകകപ്പും ഓരോ തവണ യൂറോപ്യന്‍ കിരീടവും ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കിയിട്ടുണ്ട് ഇവര്‍. നീലക്കുപ്പായമാണ് ഇറ്റലിയുടെ പരമ്പരാഗത വേഷം. ഇക്കാരണത്താല്‍ അസൂറികള്‍( നീലക്കുപ്പായക്കാര്‍) എന്ന അപര നാമത്തില്‍ അറിയപ്പെടുന്നു.

ജര്‍മ്മനിയില്‍ അരങ്ങേറിയ പതിനെട്ടാമത് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തിയാണ് ഇറ്റലി കിരീടം നേടിയത്. ഇതോടെ ബ്രസീല്‍ കഴിഞ്ഞാല്‍ കൂടുതല്‍ തവണ ലോകകപ്പു നേടുന്ന ടീമായി ഇറ്റലി.

ഉള്ളടക്കം

[തിരുത്തുക] ഹ്രസ്വ ചരിത്രം

1910 മേയ് 15നു ഫ്രാന്‍സിനെതിരെയായിരുന്നു ഇറ്റലിയുടെ പ്രഥമ രാജ്യാന്തര മത്സരം. അതിലവര്‍ ഫ്രാന്‍സിനെ 6-2 എന്ന സ്ക്കോറില്‍ പരാജയപ്പെടുത്തി. 1930ല്‍ അരങ്ങേറിയ പ്രഥമ ലോകകപ്പില്‍ ഇറ്റലി പങ്കെടുത്തില്ല. എന്നാല്‍ 1934ലെ രണ്ടാം ലോകകപ്പിന് ആഥിത്യമരുളുകയും കിരീടം ചൂടുകയും ചെയ്തു. 1938ലും കിരീട നേട്ടം ആവര്‍ത്തിച്ചു. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി.

എന്നാല്‍ 1940നു ശേഷം ഇറ്റാലിയന്‍ ഫുട്ബോളിന്റെ പെരുമ പിന്നോട്ടായി. 1949ലുണ്ടായ വിമാന ദുരന്തത്തില്‍ ഇറ്റലിയുടെ പത്തു കളിക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. കരുത്തുറ്റ ഒരു തലമുറയാണ് ഈ അപകടത്തിലൂടെ നഷ്ടമായത്. പിന്നീടു നടന്ന ലോകകപ്പുകളിലൊക്കെ ഒന്നാം റൌണ്ടിനപ്പുറം കടക്കാന്‍ അസൂറിപ്പടയ്ക്കായില്ല. 1966ലാകട്ടെ താരതമ്യേന ദുര്‍ബലരായ ഉത്തര കൊറിയയോടു പോലും തോല്‍ക്കേണ്ടിവന്നു.

1968-ല്‍ യൂറോപ്യന്‍ കിരീടം ചൂടിയതോടെയാണ് ഇറ്റാലിയന്‍ ഫുട്ബോള്‍ വീണ്ടുമുണരുന്നത്. രണ്ടു വര്‍ഷത്തിനുശേഷം മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍ ഫൈനലിലെത്തി. എന്നാല്‍ ബ്രസീലിനോട് 1-4നു പരാജയപ്പെട്ടു. ഈ ലോകകപ്പില്‍ പശ്ചിമ ജര്‍മ്മനിക്കെതിരെ നടന്ന സെമി ഫൈനല്‍ മത്സരം എക്കാലത്തെയും മികച്ച ഫുട്ബോള്‍ മത്സരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. 1978-ല്‍ അര്‍ജന്റീനയില്‍ നടന്ന ലോകകപ്പില്‍ നാലാം സ്ഥാനം നേടി. നാലു വര്‍ഷങ്ങള്‍ക്കുശേഷം 1982-ല്‍ സ്പെയിന്‍ ലോകകപ്പില്‍ പാവ്ലോ റോസിയുടെ മികവില്‍ ഇറ്റലി ഒരിക്കല്‍ക്കൂടി ലോകകിരീടം നേടി.

1990-ലെ ലോകകപ്പിന് ഇറ്റലി ആഥിത്യമരുളിയെങ്കിലും സെമിഫൈനലില്‍ അര്‍ജന്റീനയോട് പെനാല്‍റ്റി ഷൂട്ടൌട്ടില്‍ തോറ്റതു തിരിച്ചടിയായി. എങ്കിലും ഇംഗ്ലണ്ടിനെ തോല്പിച്ച് മൂന്നാം സ്ഥാനം നേടി. 1994-ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പ് ഫൈനലിലും ഇറ്റലി സ്ഥാനം നേടി. എന്നാല്‍ അവിടെയും പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ബ്രസീലിനോടു പരാജയപ്പെട്ടു. രണ്ടായിരത്തിലെ യൂറോ കപ്പ് ഫൈനലിലും പരാജയമായിരുന്നു ഫലം. ഫ്രാന്‍സ് 2-1 ന് അസൂറിപ്പടയെ കീഴടക്കി.

[തിരുത്തുക] ലോകകപ്പ് പ്രകടനം

വര്‍ഷം പ്രകടനം ജയം തോല്‍‌വി സമനില അടിച്ച ഗോള്‍ വഴങ്ങിയ ഗോള്‍
1930 പങ്കെടുത്തില്ല
1934 ജേതാക്കള്‍ 4 0 1 12 3
1938 ജേതാക്കള്‍ 4 0 0 9 4
1950 പ്രാഥമിക റൌണ്ട് 1 1 0 4 3
1954 പ്രാഥമിക റൌണ്ട് 1 2 0 6 7
1958 യോഗ്യത നേടിയില്ല
1962 പ്രാഥമിക റൌണ്ട് 1 1 1 3 2
1966 പ്രാഥമിക റൌണ്ട് 1 2 0 2 2
1970 രണ്ടാം സ്ഥാനം 3 1 2 10 8
1974 പ്രാഥമിക റൌണ്ട് 1 1 1 5 4
1978 നാലാം സ്ഥാനം 4 2 1 9 6
1982 ജേതാക്കള്‍ 4 0 3 12 6
1986 രണ്ടാം റൌണ്ട് 1 2 1 4 6
1990 മൂന്നാം സ്ഥാനം 6 1 0 10 2
1994 രണ്ടാം സ്ഥാനം 4 2 1 8 5
1998 ക്വാര്‍ട്ടര്‍ ഫൈനല്‍ 3 1 1 8 3
2002 രണ്ടാം റൌണ്ട് 1 2 1 5 5
2006 ഫൈനല്‍ 5 0 1 11 1*
ആകെ 44 18 14 118 67


[തിരുത്തുക] കേളീശൈലി

പ്രതിരോധാത്മക ഫുട്ബോളിന്റെ പരമ്പരാഗത വക്താക്കളാണ് ഇറ്റലി. എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുകയും ഗോളടിക്കുന്നതില്‍ പിശുക്കുകാട്ടുകയും ചെയ്യൂന്ന കേളീശൈലി ഒട്ടേറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങള്‍ ഇറ്റലിയില്‍ നിന്നായിരുന്നു. അവരുടെ ഏറ്റവും പ്രശസ്തരായ മുന്നേറ്റനിര താരങ്ങള്‍ പോലും ഗോള്‍ നേട്ടത്തില്‍ ഏറെ പിറകിലാണുതാനും.

പ്രതിരോധനിരയില്‍ നാലുപേര്‍, പ്രതിരോധത്തിലൂന്നിയ രണ്ട് മിഡ്ഫീല്‍ഡര്‍മാര്‍, ആക്രമിച്ചുകളിക്കുന്ന മൂന്നു മിഡ്ഫീല്‍ഡര്‍മാര്‍, ഒരു സ്ട്രൈക്കര്‍ എന്നിങ്ങനെ 4-2-3-1 ശൈലിയാണ് മിക്കപ്പോഴും ഇറ്റലി സ്വീകരിക്കുന്നത്. ചിലപ്പോള്‍ 4-3-1-2 എന്ന ശൈലിയിലേക്കും മാറുന്നു. എങ്ങിനെയായാലും ഉറച്ച പ്രതിരോധ നിരതന്നെയായിരുന്നു എക്കാലത്തും ഇറ്റലിയുടെ ശക്തി.

[തിരുത്തുക] പ്രമുഖ താരങ്ങള്‍

ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരനായ സില്‍‌വിയോ പിയോള മുതല്‍ ഒട്ടേറെ പ്രതിഭാധനരായ കളിക്കാരെ അസൂറികള്‍ ലോകഫുട്ബോളിനു സംഭാവന ചെയ്തിട്ടുണ്ട്. 1982 ഇറ്റലി കിരീടം ചൂടിയപ്പോള്‍ ടീമിന്റെ നായകനായിരുന്ന ദിനോ സോഫ് എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ്. 1982ലെ സുവര്‍ണ്ണ പാദുക നേട്ടക്കാരന്‍ പാവ്ലോ റോസി, 1990, ‘94 ലോകകപ്പുകളില്‍ ശ്രദ്ധേയനായ റോബര്‍ട്ടോ ബാജിയോ, ഇറ്റലിക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച പാവ്ലോ മള്‍ദീനി, എക്കാലത്തെയും മികച്ച സെന്‍‌ട്രല്‍ ഡിഫന്‍‌ഡറായി കണക്കാക്കപ്പെടുന്ന ഫ്രാങ്കോ ബരേസി എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ ഇറ്റലിക്കുവേണ്ടി കളിച്ചിട്ടുണ്ട്.

ഫ്രാഞ്ചെസ്കോ ടോട്ടി, അലെസാന്ദ്രോ ദെല്‍ പിയറോ, ഫിലിപ്പോ ഇന്‍സാഗി, ലൂക്കാ ടോണി എന്നിവരാണ് സമീപകാലത്ത് ശ്രദ്ധേയരായ ഇറ്റാലിയന്‍ താരങ്ങള്‍.

[തിരുത്തുക] ഇറ്റലിയുടെ ഗോള്‍വേട്ടക്കാര്‍

# താരം കരിയര്‍ ഗോള്‍ (കളികള്‍) ശരാശരി
1 ലൂജി റൈവ 1965 - 1973 35 (42) 0.83
2 ഗുസിപ്പേ മിയേസ 1930 - 1939 33 (53) 0.62
3 സില്‍‌വിയോ പിയോള 1935 - 1952 30 (34) 0.88
4 റോബര്‍ട്ടോ ബാജിയോ 1990 - 2004 27 (56) 0.48
അലെസാന്ദ്രോ ദെല്‍ പിയറോ 1995 - 27 (78) 0.36
6 അലെസാന്ദ്രോ ആല്‍ട്ടോബെലി 1981 - 1989 25 (61) 0.41
അഡോള്‍ഫോ ബലോണ്‍സിയറി 1920 - 1933 25 (47) 0.53
8 ഫ്രാഞ്ചെസ്കോ ഗ്രാസിയേനി 1975 - 1982 23 (64) 0.53
ക്രിസ്ത്യന്‍ വിയേരി 1997 - 23 (49) 0.47
10 ഫിലിപ്പോ ഇന്‍സാഗി 1997 - 22 (50) 0.44
അലെസാന്ദ്രോ മസോള 1963 - 1974 22 (70) 0.31
ആശയവിനിമയം

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu