വൃക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൃക്ക | |
---|---|
മനുഷ്യന്റെ വൃക്ക | |
ലാറ്റിന്‍ | ren |
ഗ്രെയുടെ | subject #253 1215 |
ശുദ്ധരക്തധമനി | renal artery |
ധമനി | renal vein |
നാഡി | renal plexus |
കണ്ണികള്‍ | Kidney |
Dorlands/Elsevier | k_03/12470097 |
സങ്കീര്‍ണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധര്‍മ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകള്‍(ഇംഗ്ലീഷ്:Kidney). . യൂറിയ പോലുള്ള് അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തില്‍ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം. മനുഷ്യന്‍റെ മാത്രമല്ല എല്ലാ ജീവിവര്‍ഗ്ഗങ്ങളുടേയും ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ് വൃക്ക എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയില്‍ നിന്നും ആവശ്യമുള്ള പോഷകങ്ങള്‍ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]
ഉള്ളടക്കം |
[തിരുത്തുക] ഘടന
മനുഷ്യ ശരീരത്തില്‍ വയറിന്‍റെ പിന്ഭാഗത്തായി കശേരുക്കളുടെ രണ്ട് വശത്തായി ഒരു ജോഡി വൃക്കകള്‍ സ്ഥിതി ചെയ്യുന്നു. ഓരോ വൃക്കയിലും നെഫ്റോണ് എന്നറിയപ്പെടുന്ന യൂണിറ്റുകള്‍ 10 ലക്ഷം വീതം ഉണ്ട്. ഓരോ നെഫ്രോണുകളും പ്രത്യേക കോശങ്ങളാല്‍ നിര്‍മ്മിതമായ കുഴളുകളളണ്. ഈ കുഴലുകളുടെ അറ്റത്ത് വികസിച്ചിരിക്കുന്ന ഒരു ഭാഗമുണ്ട്. ഇവ ബൊവ്മാന്‍സ് ക്യാപ്സ്യൂള്‍ എന്നറിയപ്പെടുന്നു.
വൃക്കയുടെ പ്രവര്‍ത്തനക്ഷമുള്ള ഭാഗമായ നെഫ്രോണിനെ മൂന്ന് ഭാഗമായി തിരിക്കാം.
- വൃക്കയുടെ ഗ്ലോമുറലസ്
- ബോമാന്‍റെ കാപ്സ്യൂള്‍
- ടൂബ്യൂളുകള്‍
[തിരുത്തുക] പ്രവര്‍ത്തനം
[തിരുത്തുക] ആധാര സൂചി
- മലയാള മനോരമ 2006 ഒക്ടോബര്‍ 28 ലെ പഠിപ്പുര പതിപ്പില്‍ എന്‍. എസ്സ്. അരുണ്‍ കുമാറിന്റെ ലേഖനം