ഫിഖ്‌ഹ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വാസങ്ങള്‍ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങള്‍ |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ഇബ്‌നു അബ്ദുള്ള |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകള്‍ |
ഹനഫി • മാലികി |
പ്രധാന ശാഖകള്‍ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകള്‍ |
മസ്ജിദുല്‍ഹറാം • മസ്ജിദുന്നബവി |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഹൈന്ദവം • ക്രിസ്തുമതം |
വിശദമായ തെളിവുകളില്‍ നിന്ന് ഗവേഷണം മുഖേന ലഭ്യമാകുന്നതും കര്‍മ്മപരമായ കാര്യങ്ങളുടെ മതവിധികള്‍ വ്യക്തമാക്കുന്നതുമായ വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് എന്ന് പറയുന്നത്(അറബി:فقه). ജ്ഞാനം എന്നാണ് ഫിഖ് ഹ് എന്നതിന്റെ ഭാഷാര്‍ഥം.
[തിരുത്തുക] അടിസ്ഥാന പ്രമാണങ്ങള്‍
- വിശുദ്ധ ഖുര്‍ആന്‍
- തിരുസുന്നത്ത്(നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍,മൗനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു).
- ഇജ്മാഅ (ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ(ഗവേഷണനടത്തുന്ന) പണ്ഡിതന്‍മാരുടെ ഏകോപിച്ചുള്ള അഭിപ്രായം).
- ഖിയാസ് (ഒരു കാര്യത്തിന്‍റെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കുന്നതിന് ഖിയാസ് എന്ന് പറയുന്നു)
എന്നിവയാണ് ഫിഖ്ഹിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍
[തിരുത്തുക] നാലു മേഖലകള്‍
- ഇബാദത്ത് (ആരാധനകള്‍)
- മുആമലാത്ത് (ഇടപാടുകള്‍)
- മുനാകഹാത് (വൈവാഹികം)
- ജിനായാത് (പ്രതിക്രിയകള്‍)
- ആരാധനകള്‍ :നമസ്കാരം,നോമ്പ്,സകാത്ത്,ഹജ്ജ് തുടങ്ങിയവ ഈ ഇനത്തില്‍ പെടുന്നു
- ഇടപാടുകള്‍ :കച്ചവടം,അനന്തരവകാശ നിയമങ്ങള്‍
- വൈവാഹികം :വിവാഹം,വിവാഹമോചനം
- പ്രതിക്രിയകള്‍ :പ്രതികാര നടപടികള്‍,കോടതി വിധികള്‍
[തിരുത്തുക] മതവിധികള്‍
ഇസ്ലാം മത വിധികള്‍ അഞ്ചായി തരം തിരിച്ചിരിക്കുന്നു
- വാജിബ് = ചെയ്യുന്നത് പ്രതിഫലാര്‍ഹം,ഉപേക്ഷിക്കല്‍ ശിക്ഷാര്‍ഹം(ഉദാ:നമസ്കാരം)
- സുന്നത്ത് = ചെയ്യുന്നത് പ്രതിഫലാര്‍ഹം,ഉപേക്ഷിക്കല്‍ ശിക്ഷാര്‍ഹമല്ല.(ഉദാ:ഐച്ഛികനമസ്കാരങ്ങള്‍)
- ഹറാം = ചെയ്യല്‍ നിഷിദ്ധം,ശിക്ഷാര്‍ഹം(ഉദാ:വ്യഭിചാരം,മോഷണം)
- കറാഹത്ത്= ഉപേക്ഷിക്കല്‍ പ്രതിഫലാര്‍ഹം,ചെയ്യുന്നത് ശിക്ഷാര്‍ഹമല്ല(ഉദാ:ഒരുകാലില്‍ മാത്രമ്പാദരക്ഷ ധരിച്ച് നടക്കുക)
- ഹലാല്‍ = ചെയ്താലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല (ഉദാ:ചെസ്സ് കളിക്കല്‍)
സ്രഷ്ടാവിന്‍റെ ആജ്ഞകള്‍ അനുസരിക്കാനും നിരോധനങ്ങള്‍ വര്‍ജ്ജിക്കാനും കഴിയുമെന്നതാണ് ഫിഖ്ഹിന്‍റെ പ്രയോജനം