ഹിജ്‌റ വര്‍ഷം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വാസങ്ങള്‍ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങള്‍ |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ഇബ്‌നു അബ്ദുള്ള |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകള്‍ |
ഹനഫി • മാലികി |
പ്രധാന ശാഖകള്‍ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകള്‍ |
മസ്ജിദുല്‍ഹറാം • മസ്ജിദുന്നബവി |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഹൈന്ദവം • ക്രിസ്തുമതം |
പ്രവാചകനായ മുഹമ്മദ് നബി ഖുറൈശികളുടെ അക്രമണം സഹിക്ക വയ്യാതെ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്ര മാസ കാല ഗണനയാണ്‍് ഹിജ് റ(അറബി:هِجْرَة,ആംഗലേയം:Hijra) വര്‍ഷം. മുഹമ്മദ് നബിയുടേ അനുയായികളും മറ്റും അതിനു മുന്‍പേ തന്നെ പലായനം ചെയ്തിരുന്നുവെങ്കിലും നബിപലായനം ചെയ്ത എ.ഡി 622 മുതലാണു് ഹിജ്ര വര്‍ഷം തുടങ്ങുന്നതു്. ഇസ്ലാമിക പ്രചാരണ പ്രബോധന വീഥിയില്‍ ത്യാഗത്തിനും ചിലപ്പോള്‍ പരിത്യാഗത്തിനും തയാറാകേണ്ടി വരും.വികാരത്തേക്കാള്‍ വിവേകത്തിനു പ്രാധാന്യം കല്‍പ്പിക്കുകയും ബുദ്ധി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കേ ഈ രംഗത്ത് വിജയിക്കാന്‍ കഴിയുകയൊള്ളൂ.അതിസാഹസികതയും ആപല്‍കരമായ പ്രതികരണങ്ങളും വിപരീത ഫലങ്ങളാവും ഉണ്ടാക്കുക.അതുകൊണ്ട് ശത്രുക്കള്‍ സംഘടിതമായ ആക്രമണത്തിനു ഒരുങ്ങുന്ന ഘട്ടം വന്നപ്പോള്‍ മുസ്ലിംകളോട് നാട് വിട്ട് പോകാനും,എതോപ്പ്യയിലെ നീതിമാനായ നജ്ജാശി രാജാവിന്‍റെ കീഴില്‍ അഭയം തേടാനും പ്രവാചകന്‍ ആവശ്യപ്പെട്ടു,രണ്ടു സംഘങ്ങളായി മുസ്ലിംകള്‍ എതോപ്യയില്‍ സുരക്ഷിത സ്ഥാനം തേടി എത്തി, മദീനയില്‍ ഏറെ കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോള്‍ മക്കയിലെ മുസ്ലിംകളോട് മദീനയിലേക്ക് പാലായനം ചെയ്യാന്‍ ആവശ്യപ്പെടുകയും എതോപ്പ്യയിലെ അഭയാര്‍ഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു,അവസാനം പ്രവാചകന്‍ മുഹമ്മദ് നബിയും മദീനയിലേക്ക് പാലായനം ചെയ്തു,ഈ ചരിത്ര സംഭവത്തേയാണ് ഹിജ്റഎന്ന പേരില്‍ അറിയ പ്പെടുന്നത്,ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഹിജ്റ വര്‍ഷം കണക്കാക്കുന്നത്.
ഹിജ്റ വര്‍ഷത്തിലെ മാസങ്ങള്‍ | |
---|---|
1. മുഹറം | 2. സഫര്‍ | 3. റബീഉല്‍ അവ്വല്‍ | 4. റബീഉല്‍ താനി | 5. ജമാദില്‍ അവ്വല്‍ | 6. ജമാദില്‍ താനി | 7. റജബ് | 8. ശഅബാന്‍ | 9. റമദാന്‍ | 10. ശവ്വാല്‍ | 11. ദുല്‍ ഖഅദ് | 12. ദുല്‍ ഹിജ്ജ |