ജൈനമതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Part of a series on ജൈനമതം |
|
ചരിത്രം |
|
അടിസ്ഥാനശിലകള്‍ |
|
പ്രധാന ആശയങ്ങള്‍ |
|
പ്രമുഖ ജൈനമതവിശ്വാസികള്‍ |
|
Practices and Attainment |
|
Jainism by Region |
|
Sects of Jainism |
|
സാഹിത്യം |
|
Comparative Studies |
ജൈനിസം അഥവാ ജൈന ധര്‍മ്മം പുരാതന ഭാരതത്തില്‍ ഉടലെടുത്ത മതവിഭാഗമാണ്. ആധുനിക കാലഘട്ടത്തില്‍ ജൈന മതത്തിന്റെ സ്വാധീനം നേര്‍ത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങള്‍ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്. നാല്‍പതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കര്‍ണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് സാന്നിധ്യമറിയിക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] നിരുക്തം
ജിനന്‍ എന്നാല്‍ ജേതാവ് എന്നണ് അര്‍ഥം. മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനന്‍.
[തിരുത്തുക] തീര്‍ഥങ്കരന്മാര്‍
ആദിതീര്‍ഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂര്‍ത്തി. കാള വാഹനമായുള്ള ഈ ദേവന്‍ ഹിന്ദുമതത്തിലെ ശിവന്‍ തന്നെയാണെന്നും ചിലര്‍ കരുതുന്നു. പുണ്യസ്നാനഘടട്ടമാണ് തീര്‍ഥം. കടവ് എന്നും തീര്‍ഥത്തിനര്‍ഥമുണ്ട്. ജീവിതമാകുന്ന കടവു കടത്തി മോക്ഷം നല്‍കുന്നവന്‍ എന്ന അര്‍ഥത്തിലാണ് തീര്‍ഥങ്കരന്‍ എന്ന് ഉപയോഗിക്കുന്നത്. ആദിതീര്‍ഥങ്കരന്‍ ഋഷഭദേവനും ഇരുപത്തിനാലാമത്തെ തീര്‍ഥങ്കരന്‍ വര്‍ധമാന മഹാവീരനും ആയിരുന്നു. പിന്നീട് തീര്‍ഥങ്കരന്മാര്‍ ഉണ്ടായിട്ടില്ല.
[തിരുത്തുക] മഹാവീരന്‍
ജൈനദര്‍ശനപ്രകാരം മതപരിഷ്കര്‍ത്താവുമാത്രമാണ് മഹാവീരന്‍. എന്നാല്‍ മഹാവീരനെ ഈശ്വരതുല്യനായി ജൈനര്‍ ആരാധിക്കുന്നു. ഉത്തരബീഹാറില്‍ ബി. സി. 599-ല്‍ ആണ് മഹാവീരന്‍ ജനിച്ചത്. മുപ്പതാം വയസില്‍ സന്യാസം സ്വീകരിച്ചു.
[തിരുത്തുക] ത്രിരത്നങ്ങള്‍
സമ്യക്ദര്‍ശനം, സമ്യക്ജ്ഞാനം, സമ്യക് ചാരിത്ര്യം ഇവയെ ജൈനമതക്കാര്‍ ത്രിരത്നങ്ങള്‍ എന്ന് വിളിക്കുന്നു. രത്നം പോലെ വിലപ്പെട്ടതാണ് ഇവ. ത്രിരത്നങ്ങള്‍ പിന്തുടര്‍ന്നാല്‍ സന്തോഷവും സമാധാനവും നിറഞ്ഞ സിദ്ധശല എന്ന അവസ്ഥ കൈവരിക്കാനാകും.
[തിരുത്തുക] പഞ്ചമഹാവ്രതങ്ങള്‍
- സത്യം
- അഹിംസ
- ബ്രഹ്മചര്യം
- ആസ്തേയം
- അപരിഗ്രഹം
[തിരുത്തുക] ശ്വേതംബരന്മാരും ദിഗംബരന്മാരും
- ശ്വേതംബരന്മാര്‍ - വെള്ളവസ്ത്രം ധരിക്കുന്ന ജൈനവിഭാഗം.
- ദിഗംബരന്മാര്‍ - വസ്ത്രങ്ങളേ ധരിക്കാത്ത ജൈനവിഭാഗം.
[തിരുത്തുക] ഭാരതത്തില്‍ ജൈനമതത്തിന്റെ അപചയം
കാലക്രമത്തില്‍ ജൈനമതക്കാര്‍ ഭാരതത്തില്‍ ഒരു ചെറിയ വിഭാഗമായിത്തീര്‍ന്നു.