സംവാദം:ഫിഖ്‌ഹ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ചാണല്ലോ ഈ ലേഖനം. അത് നിഘണ്ടുവിലല്ലേ വേണ്ടതു്? അറബ് വാക്കിന്റെയൊക്കെ അര്‍ത്ഥം ലേഖനമാക്കി ഇടേണ്ടതുണ്ടോ? അതും മലയാളം വിക്കിയില്‍? മംഗലാട്ട് ►സന്ദേശങ്ങള്‍
ഫിഖ്ഹ് വെറും ഒരു വാക്ക് അല്ലല്ലോ.ഇസ്ലാമിക വിശ്വാസപരമായി വളരെ പ്രധാന്യമുള്ളതാണ്.ലേഖനത്തില്‍ തന്നെ വിവരണം ഉണ്ടല്ലോ.--ml@beeb 08:00, 20 ജൂണ്‍ 2008 (UTC)
ലേഖനം വായിച്ചിട്ടു തന്നെയാണ് എന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. പദാര്‍ത്ഥമാണ് കാര്യം എന്നു തോന്നി. അതിനു മുമ്പ് കൊടുത്ത നിര്‍വ്വചനം വായിച്ചാല്‍ ആര്‍ക്കെങ്കിലും വല്ലതും മനസ്സിലാകണമെങ്കില്‍ പരഹൃദയജ്ഞാനം വേണം. ഇസ്ലാമികവിശ്വാസപ്രകാരം പ്രാധാന്യമുള്ളതായിരിക്കാം. അതിന്റെ വൈജ്ഞാനികമാനം വേണം ലേഖനത്തില്‍ വരാന്‍.
ആവശ്യമായ തിരുത്തല്‍ വരുത്തി ലേഖനം ആശയവ്യക്തതയുള്ളതാക്കുക.
ഫിഖ്ഹ് എന്നാല്‍ കര്‍മ്മ ശാസ്ത്രം എന്നാണ്. മൂപ്പര്‍ക്ക് ലേഖനം മനസ്സിലാവുന്നില്ലാന്ന് പറഞ്ഞ് ഓടി നടന്ന് ലേഖനം ഡിലീറ്റാന്‍ നിര്‍ദ്ദേശിക്കുക്കയാ. വാന്‍ഡലിസത്തിന്റെ പുതിയ മുഖം--86.60.63.10 17:31, 20 ജൂണ്‍ 2008 (UTC)