ടങ്സ്റ്റണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ടങ്സ്റ്റണ്‍, W, 74 | ||||||||||||||||||||||||||||||||||||||||||||||||
കുടുംബം | സംക്രമണ ലോഹങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 6, 6, d | ||||||||||||||||||||||||||||||||||||||||||||||||
Appearance | grayish white, lustrous |
||||||||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 183.84(1) g·mol−1 | ||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോണ്‍ വിന്യാസം | [Xe] 4f14 5d4 6s2 | ||||||||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 32, 12, 2 | ||||||||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 19.25 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
17.6 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 3695 K (3422 °C, 6192 °F) |
||||||||||||||||||||||||||||||||||||||||||||||||
ക്വഥനാങ്കം | 5828 K (5555 °C, 10031 °F) |
||||||||||||||||||||||||||||||||||||||||||||||||
Critical point | 13892 K, {{{mpa}}} MPa | ||||||||||||||||||||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 52.31 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 806.7 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||
Heat capacity | (25 °C) 24.27 J·mol−1·K−1 | ||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||||||||||||||||||||||||
ക്രിസ്റ്റല്‍ ഘടന | cubic body centered | ||||||||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകള്‍ | 6, 5, 4, 3, 2, 1, 0, −1 (mildly acidic oxide) |
||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 2.36 (Pauling scale) | ||||||||||||||||||||||||||||||||||||||||||||||||
Ionization energies | 1st: 770 kJ/mol | ||||||||||||||||||||||||||||||||||||||||||||||||
2nd: 1700 kJ/mol | |||||||||||||||||||||||||||||||||||||||||||||||||
Atomic radius | 135 pm | ||||||||||||||||||||||||||||||||||||||||||||||||
Atomic radius (calc.) | 193 pm | ||||||||||||||||||||||||||||||||||||||||||||||||
Covalent radius | 146 pm | ||||||||||||||||||||||||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||||||||||||||||||||||||
Magnetic ordering | no data | ||||||||||||||||||||||||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (20 °C) 52.8 n Ω·m | ||||||||||||||||||||||||||||||||||||||||||||||||
താപ ചാലകത | (300 K) 173 W·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||
Thermal expansion | (25 °C) 4.5 µm·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||
Speed of sound (thin rod) | (r.t.) (annealed) 4290 m·s−1 |
||||||||||||||||||||||||||||||||||||||||||||||||
Young's modulus | 411 GPa | ||||||||||||||||||||||||||||||||||||||||||||||||
Shear modulus | 161 GPa | ||||||||||||||||||||||||||||||||||||||||||||||||
Bulk modulus | 310 GPa | ||||||||||||||||||||||||||||||||||||||||||||||||
Poisson ratio | 0.28 | ||||||||||||||||||||||||||||||||||||||||||||||||
Mohs hardness | 7.5 | ||||||||||||||||||||||||||||||||||||||||||||||||
Vickers hardness | 3430 MPa | ||||||||||||||||||||||||||||||||||||||||||||||||
Brinell hardness | 2570 MPa | ||||||||||||||||||||||||||||||||||||||||||||||||
CAS registry number | 7440-33-7 | ||||||||||||||||||||||||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങള്‍ |
അണുസംഖ്യ 74 ആയ മൂലകമാണ് ടങ്സ്റ്റണ്‍. W ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വുള്‍ഫ്രം എന്നും ഇതിന് പേരുണ്ട്.
ഉരുക്ക്-ചാര നിറമുള്ള ഒരു ലോഹമാണിത്. മര്‍ദ്ദം പ്രയോഗിച്ചാല്‍ ഇതില്‍ പൊട്ടല്‍ ഉണ്ടാകുന്നു. അതിനാല്‍ത്തന്നെ രൂപഭേദം വരുത്താന്‍ പ്രയാസമാണ്. എന്നാല്‍ ശുദ്ധരൂപത്തിലുള്ള ടങ്സ്റ്റണെ ഹാക്ക്സോ (ലോഹങ്ങള്‍ മുറിക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപകരണം) ഉപയോഗിച്ച് മുറിക്കാന്‍ കഴിയും. വുള്‍ഫ്രനൈറ്റ്, ഷ്ലീലൈറ്റ് തുടങ്ങി പല അയിരുകളിലും ഈ മൂലകം അടങ്ങിയിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പദവ്യുല്‍പ്പത്തി
1751ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ ആക്സെല്‍ ഫ്രെഡ്രിക് ക്രോണ്‍സ്റ്റെഡ്റ്റ് ഒരു പുതിയ ധാതു കണ്ടെത്തി. അദ്ദേഹം അതിന് ടങ്സ്റ്റണ്‍ എന്ന് പേരിട്ടു. സ്വീഡിഷില്‍ ഭാരമേറിയ കല്ല് എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. അതിന്റെ ഉയര്‍ന്ന സാന്ദ്രതയെ പ്രതിഫലിപ്പിക്കാനാണ് അദ്ദേഹം ഈ പദം സ്വീകരിച്ചത്. ഈ ധാതുവില്‍ നിന്ന് പുതിയൊരു ലോഹം വേര്‍തിരിച്ചെടുക്കാമെന്ന് കാള്‍ വില്‍ഹെം ഷീലി പിന്നീട് അഭിപ്രായപ്പെട്ടു. ഇംഗ്ലീഷില്‍ ഈ ലോഹം ഇപ്പോള്‍ അറിയപ്പെടുന്നത് ടങ്സ്റ്റണ്‍ എന്നാണ്. CaWO4 എന്ന ആ ധാതു ഇപ്പോള്‍ ഷീലൈറ്റ് എന്നും അറിയപ്പെടുന്നു. എന്നാല്‍ ചില രസതന്ത്രജ്ഞര്‍, പ്രത്യേകിച്ചും ജര്‍മനിയിലിയും സ്വീഡനിലുമുള്ളവര്‍ അയിരായ വുള്‍ഫ്രനൈറ്റുമായി ബന്ധപ്പെടുത്തി വുള്‍ഫ്രം എന്നാണ് ഈ മൂലകത്തെ വിളിക്കുന്നത്ത്. ഇതിന്റെ പ്രതീകമായ W യും വുള്‍ഫ്രത്തില്‍നിന്നാണ് ഉണ്ടായത്.
[തിരുത്തുക] ഭൗതിക ഗുണങ്ങള്‍
അസംസ്കൃത രൂപത്തില്‍ ടങ്സ്റ്റണ്‍ ഉരുക്ക്-ചാര നിറമുള്ള ഒരു ലോഹമാണ്. ഇത് മര്‍ദ്ദം പ്രയോഗിച്ചാല്‍ പൊട്ടുകയും രൂപവ്യത്യാസം വരുത്താന്‍ പ്രയാസമുള്ളതാണ്. എങ്കിലും ശുദ്ധരൂപത്തില്‍ ഈ ലോഹം ഹാക്ക്സോ ഉപയോഗിച്ച് മുറിക്കാന്‍ കഴിയും. ലോഹങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ദ്രവണാങ്കവും ടെന്‍സില്‍ ബലവും ഏറ്റവും താഴ്ന്ന ബാഷ്പ മര്‍ദ്ദവും ടങ്സ്റ്റണിനാണ്. ഉരുക്കിനോടൊപ്പം ചെറിയ അളവില്‍ ടങ്സ്റ്റണ്‍ ചേര്‍ത്താല്‍ അതിന്റെ കാഠിന്യം വളരെ വര്‍ദ്ധിപ്പിക്കാം.
[തിരുത്തുക] രാസ ഗുണങ്ങള്‍
ഓക്സിജന്‍, അമ്ലം, ക്ഷാരം എന്നിവമൂലമുണ്ടാകുന്ന നാശനത്തെ ടങ്സ്റ്റണ്‍ പ്രതിരോധിക്കുന്നു.
[തിരുത്തുക] ഐസോട്ടോപ്പുകള്‍
പ്രകൃത്യാ ഉണ്ടാകുന്ന ടങ്സ്റ്റണില്‍ അഞ്ച് ഐസോട്ടോപ്പുകള്‍ അടങ്ങിയതാണ്. അവയുടെ അര്‍ദ്ധായുസ് വളരെ ഉയര്‍ന്നതായതിനാല്‍ അവയെ സ്ഥിരതയുള്ളവയായി കണക്കാക്കാം. ഇവക്കെല്ലാം ആല്‍ഫ ഉല്‍സര്‍ജ്ജം വഴിയുള്ള ശോഷണത്തിലൂടെ മൂലകം 72ന്റെ(ഹാഫ്നിയം) ഐസോട്ടോപ്പുകളാവാന് കഴിയും.
[തിരുത്തുക] സംയുക്തങ്ങള്‍
ടങ്സ്റ്റണിന്റെ ഏറ്റവും സാധാരണമഅയ ഓക്സീകരണാവസ്ഥ + ആണ്. എങ്കിലും -1 മുതല്‍ +6 വരെയുള്ള എല്ലാ ഓക്സീകരണാവസ്ഥകളും ഈ മൂലകം പ്രദര്‍ശിപ്പിക്കുന്നു. ടങ്സ്റ്റണ്‍ ഓക്സിജനുമായി ചേര്‍ന്ന് മഞ്ഞ നിറനുള്ള ടങ്സ്റ്റിക് ഓക്സൈഡ് (WO3) ഉണ്ടാകുന്നു. ഇത് ജലീയ ക്ഷാര ലായനികളില്‍ ലയിച്ചാല്‍ ടങ്സ്റ്റേറ്റ് അയോണുകള്‍ (WO42−) ഉണ്ടാകുന്നു.
[തിരുത്തുക] ഉപയോഗങ്ങള്‍
വലരെ ഉയര്‍ന്ന ദ്രവനാങ്കമുള്ളതിനാല്‍ (ഇതേവരെ കണ്ടെത്തിയ മൂലകങ്ങളില്‍ ഏറ്റവും ഉയര്‍ന്നത്) ഉയര്‍ന്ന താപനില ഉപയോഗപ്പെടുന്ന പല ഉപകരണങ്ങളിലും ടങ്സ്റ്റണ്‍ ഉപയോഗിക്കുന്നു.(ബള്‍ബ്, കാഥോഡ് റേ ട്യൂബ്, വാക്വം ട്യൂബ് ഫിലമെന്റ്, തപനോപകരണങ്ങള്, റോക്കറ്റ് എഞ്ചിന്റെ നോസില്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍)
[തിരുത്തുക] ഉല്പാദനം
ടങ്സ്റ്റണ്‍ മൂലകം വുള്‍ഫ്രമൈറ്റ് (ഇരുമ്പ്-മാംഗനീസ് ടങ്സ്റ്റേറ്റ്, FeWO4/MnWO4), ഷീലൈറ്റ് (കാത്സ്യം ടങ്സ്റ്റേറ്റ്, (CaWO4), ഫെര്‍ബെറൈറ്റ്, ഹുബെര്‍നൈറ്റ് എന്നീ ധാതുക്കളില്‍ കാണപ്പെടുന്നു. ഈ ധാതുക്കളുടെ പ്രധാന നിക്ഷേപങ്ങള്‍ കാണപ്പെടുന്നത് ചൈന (ആകേ നിക്ഷേപത്തിന്റെ ഏകദേശം 57%), റഷ്യ, ഓസ്ട്രിയ, പോര്‍ചുഗല്‍ എന്നീ രാജ്യങ്ങളിലാണേന്ന് എന്ന് ബ്രിട്ടീഷ് ഭൂഗര്‍ഭശാസ്ത്ര സര്‍വേ പറയുന്നു [അവലംബം ചേര്‍ക്കേണ്ടതുണ്ട്].
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മൃദുലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |