See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഉപയോക്താവിന്റെ സംവാദം:Sidheeq - വിക്കിപീഡിയ

ഉപയോക്താവിന്റെ സംവാദം:Sidheeq

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Bold text'നമസ്കാരം Sidheeq !',

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ‍ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- ചള്ളിയാന്‍ --ചള്ളിയാന്‍ 18:08, 14 ഫെബ്രുവരി 2007 (UTC)

ഉള്ളടക്കം

ഒപ്പുവയ്ക്കാന്‍

സംവാദ താളുകളില്‍ ഒപ്പ് വെക്കുവാന്‍ നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിച്ചാല്‍ മതിയാവും. --ജേക്കബ് 20:05, 27 സെപ്റ്റംബര്‍ 2007 (UTC)

ലേഖനങ്ങള്‍ എഴുതുന്ന വിധം

പുതിയ ലേഖനങ്ങള്‍ എഴുതുന്നതില്‍ സന്തോഷം. എന്നിരുന്നാലും, താങ്കളുടെ ലേഖനങ്ങള്‍ വിക്കി ലേഖനങ്ങളുടെ ശൈലിയിലെത്താന്‍ അല്പ്പദൂരം പോകാനുണ്ട്. വിക്കിപീഡിയ എന്നത് ഒരു വിജ്ഞാനകോശമാണ്‌. ഇവിടെ സമകാലികങ്ങളിലേയും സാഹിത്യപ്രാധാന്യമുള്ള മാധ്യമങ്ങളിലേയും പോലെ ഭാഷയ്ക്കല്ല പ്രാധാന്യം. മറിച്ച്, ഉള്ളടക്കത്തിനാണ്‌. മറ്റു ലേഖനങ്ങള്‍ വായിക്കൂ. ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന രീതിയും, കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്ന രീതിയും ശ്രദ്ധിക്കുമല്ലോ. താങ്കളുടെ പേരു പല ലേഖനങ്ങളിലും ഉള്‍പ്പെടുത്തിക്കണ്ടു. അത് വിക്കിയില്‍ പതിവുള്ളതല്ല. അത് ദയവായി ഒഴിവാക്കുക. താങ്കളെക്കുറിച്ച് താങ്കള്‍ തന്നെ എഴുതുന്നത് വിക്കിപ്പീഡിയ നയങ്ങള്‍ക്കെതിരാണ്‌. മുകളിലെ സ്വാഗതം പറഞ്ഞിരിക്കുന്നതിലെ വായനകള്‍ ശ്രദ്ധിക്കുമല്ലോ.

ഇത് അനുഭാവപൂര്‍‌വം കാണാന്‍ അപേക്ഷിക്കുന്നു.താങ്കളുടെ സംഭാവനകള്‍ വിക്കിയെ സമ്പുഷ്ടമാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു. താങ്കള്‍ക്കെന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കില്‍ എന്റെയോ മറ്റാരുടേയോ സം‌വാദം താളില്‍ ചോദിക്കാന്‍ മടിക്കരുതേ. നന്ദി. --ജ്യോതിസ് 03:05, 28 സെപ്റ്റംബര്‍ 2007 (UTC)

സിദ്ദിഖ്, ദയവായി അതു നീക്കം ചെയ്യാതിരിക്കുക. അതിനു പകരം ആ ലേഖത്തില്‍ ആവശ്യമായമാറ്റങ്ങള്‍ വരുത്തി, പ്രമാണാധാരങ്ങള്‍ ചേര്‍ക്കുക. --ജ്യോതിസ് 13:44, 28 സെപ്റ്റംബര്‍ 2007 (UTC)

സ്രാമ്പ്യ - നിസ്കാരപ്പള്ളീ

അതു സ്രാമ്പ്യ എന്ന തലക്കെട്ടിലുണ്ട്. ആപേജ് ഇനി ആവശ്യമില്ല മാഷേ.--ജ്യോതിസ് 13:46, 28 സെപ്റ്റംബര്‍ 2007 (UTC)

സര്‍വര്‍ സാഹിബ്

സര്‍വര്‍ സാഹിബ് ഇതിന്റെ ഇപ്പോഴത്തെ രൂപം നോക്കൂ. ഇതിനു ആധാരമാക്കാവുന്ന പ്രമാണങ്ങള്‍ (ഉദാഹരണത്തിനു പത്രവാര്‍ത്തകള്‍, ആനുകാലികങ്ങളിലെ ഓര്‍മ്മക്കുറിപ്പുകള്‍, പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കവര്‍ തുടങ്ങി പരിശോധനാ യോഗ്യമായ തെളിവുകള്‍) ചേര്‍ക്കൂ.--ജ്യോതിസ് 14:10, 28 സെപ്റ്റംബര്‍ 2007 (UTC)


വിക്കിപീഡിയയില്‍ എഴുതുന്ന ലേഖനങ്ങള്‍ വിജ്ഞാനകോശ സ്വഭാവമുള്ളതാകണം. അതായതു പത്രമാസികകളില്‍ എഴുതുന്നതു പോലെയോ അല്ലെങ്കില്‍ ബ്ലോഗില്‍ എഴുതുന്നതു പോലെയോ ആവരുത് വിക്കിപീഡിയയില്‍ ലേഖനം എഴുതെണ്ടതു.

ഏതു തരത്തിലുള്ള റെഫറന്‍സ് ആണു കൊടുക്കേണ്ടതു എന്നറിയാന്‍ വിക്കിപീഡിയ:ശൈലീ_പുസ്തകം#.E0.B4.B1.E0.B4.AB.E0.B4.B1.E0.B4.A8.E0.B5.8D.E2.80.8D.E0.B4.B8.E0.B5.81.E0.B4.95.E0.B4.B3.E0.B5.8D.E2.80.8D എന്ന ഈ വിഭാഗം കാണുക. ബ്ലോഗില്‍നിന്നുള്ള റെഫറന്‍സുകളോ കമെന്റുകളോ ഒന്നും ആധികാരിക റെഫറന്‍സുകള്‍ അല്ല. കോളേജ് മാഗസിനില്‍ എഴുതുന്നതു പോലെയും അല്ല.


താങ്കള്‍‍ ലേഖനങ്ങള്‍ എഴുതുന്നതിനു മുന്‍പ് തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു താള്‍ ഉണ്ട്. അതു ദയവായി വായിക്കുക. വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല

തുടക്കകാരന്‍ എന്ന നിലയില്‍ ലേഖനങ്ങള്‍ എഴുതുന്ന രീതി മനസ്സിലാക്കുന്നതിനു കുറച്ചു സമയ എടുക്കും. കുറച്ചു ലേഖനങ്ങള്‍ എഴുതുമ്പോള്‍ എല്ലാം മനസ്സിലാവും. തുടര്‍ന്നും എഴുതുക. ആശംസകള്‍ --Shiju Alex 19:56, 28 സെപ്റ്റംബര്‍ 2007 (UTC)

ചിത്രം:Chakkeeri.JPG

ചിത്രം:Chakkeeri.JPG എന്ന ചിത്രം താങ്കള്‍ സ്വതന്ത്രാനുമതി നല്‍കി അപ്‌ലോഡ് ചെയ്തിരിക്കുന്നതായിക്കണ്ടു. ചിത്രത്തിന്റെ ഉറവിടത്തെപ്പറ്റി സംശയങ്ങള്‍ ഉയര്‍ന്നിട്ടുള്ളത് ശ്രദ്ധിക്കുക. താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു. --Vssun 17:19, 10 ഒക്ടോബര്‍ 2007 (UTC) ചാക്കീരി അഹമ്മദ് കുട്ടിയുടെ ഈ ഫോട്ടോ http://niyamasabha.org/codes/Speakers%20&%20Deputy%20Speakers%20Book%20Final.pdf , ഇതില്‍ കാണുക,കേരള സര്‍ക്കാര്‍ വെബ് സൈറ്റൊന്നും പോരേ തെളിവ്? സിദ്ധീഖ്

സിദ്ദിഖ്, തെളിവല്ല ചോദിക്കുന്നത്. ഒരു ചിത്രം അപ്‌ലോഡ് ചെയ്യുമ്പോള്‍ അത് എവിടെനിന്നു കിട്ടി, അതിന്റെ പകര്‍പ്പവകാശം എന്താണ്‌ എന്നെല്ലാം വ്യക്തമാക്കണം. വേറൊരാള്‍ എടുത്ത ചിത്രം ഞാനെടുത്ത് വേറൊരിടത്തിട്ടാല്‍ അയാള്‍ക്കെന്നെ കോടതി കേറ്റാം. അങ്ങനെ കേസുകള്‍ക്ക് മറുപടിപറയാന്‍ വിക്കിക്കു താല്പ്പര്യമില്ലാത്തതിനാലാണ്‌ വിക്കി പകര്‍പ്പവകാശവും ഉറവിടവും കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. ആ ചിത്രം താങ്കളെടുത്തതാണെങ്കില്‍/താങ്കള്‍ക്ക് പകര്‍പ്പവകാശം നിയമപരമായി ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ താങ്കള്‍ക്ക് അത് സ്വതന്ത്രാനുമതി നല്‍കുവാനോ മറ്റു നിയന്ത്രിത അനുമതികള്‍ നല്‍കുവാനോ കഴിയൂ.--ജ്യോതിസ് 21:43, 10 ഒക്ടോബര്‍ 2007 (UTC)

സംഭാവന

വിക്കിപീഡിയ:സംഭാവന എന്ന താളില്‍ / താളുകളില്‍ താങ്കള്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാല്‍ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകള്‍ അല്ലെങ്കില്‍ ലേഖനങ്ങള്‍ പെട്ടെന്ന് വിക്കിപീഡിയയില്‍ നിന്നും നീക്കം ചെയ്യുന്നതിനാല്‍‍, കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാന്‍ താല്‍പര്യപ്പെടുന്നു. വിക്കിപീഡിയയില്‍ പരീക്ഷണങ്ങള്‍ നടത്തിയതിനു നന്ദി. --Vssun 12:24, 17 ഒക്ടോബര്‍ 2007 (UTC)

ലേഖനങ്ങളില്‍ മറ്റു ഭാഷകള്‍

സിദ്ദിഖ്, താങ്കള്‍ എഴുതിയ ലേഖനങ്ങളില്‍ മലയാളത്തില്‍ ഉള്ളടക്കമില്ലെങ്കില്‍/മലയാളത്തില്‍ വായിക്കവുന്ന തര്‍ജ്ജമകള്‍ ഇല്ലെങ്കില്‍‍ അത് നീക്കം ചെയ്യപ്പെടും. മറ്റു ഭാഷകള്‍ക്ക് സ്വന്തമായി വിക്കികള്‍ ഉണ്ട്. ഇവിടെ മലയാളം മതി. ദയവായി സഹകരിക്കുക.--ജ്യോതിസ് 13:32, 22 ഒക്ടോബര്‍ 2007 (UTC)

മലക്ക്

en:Angel എന്ന താള്‍ നോക്കിയാല്‍ നിക്ഷ്പക്ഷ വീക്ഷണത്തില്‍ ഈ താള്‍ എങ്ങനെ സൃഷ്ടിക്കാം എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കും. ഇപ്പോള്‍ ഈ താള്‍ ഒരു ഇസ്ലാം മതവീക്ഷണം മാത്രമേ നല്‍കുന്നുള്ളൂ. --ജേക്കബ് 14:22, 22 ഒക്ടോബര്‍ 2007 (UTC)

മാലാഖ

ഈ വിശയം പഞ്ചേന്ദ്രൈയങ്ങള്‍ക്കധീതമായവയാണ്‍ അതു മനസ്സിലാക്കാന്‍ ദൈവിക മാര്‍ഗ്ഗ ദര്‍ശനങ്ങള്‍ ആവശ്യമാണു.അതിനു മനുഷ്യ നിര്‍മ്മിത പ്രത്ത്യായ ശാസ്ത്രങ്ങള്‍ക്കോ മനുഷ്യ കരങ്ങളാല്‍ വിക്രതമാക്കപെട്ട ഗ്രന്ഥങ്ങള്‍ക്കോ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ല Sidheeq 17:26, 22 ഒക്ടോബര്‍ 2007 (UTC)

വിക്കിപീഡിയ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ കാര്യങ്ങള്‍ എഴുതാനോ മതപ്രചരണത്തിനുള്ള മാദ്ധ്യമമോ അല്ല.. വ്യക്തമായ റെഫറന്‍സോടുകൂടിയും നിഷ്പക്ഷമായും എഴുതാന്‍ ശ്രമിക്കുക.. അല്ലാത്ത പക്ഷം ലേഖനങ്ങളില്‍ മറ്റു ഉപയോക്താക്കള്‍ തിരുത്തിയെഴുതാനോ അല്ലെങ്കില്‍ ലേഖനം അപ്പാടെ നീക്കം ചെയ്യപ്പെടാനോ സാദ്ധ്യതയുണ്ട്.. താങ്കളില്‍ നിന്നും നല്ല ലേഖനങ്ങള്‍ വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്..--Vssun 17:44, 22 ഒക്ടോബര്‍ 2007 (UTC)

ബ്രദര്‍ Vssun താങ്കള്‍ താങ്കളുടെ വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ടോ എന്ന് നോക്കുക.(ക്രിസ്തീയ ലേഖനങ്ങള്‍ മികച്ചതാക്കാന്‍ താങ്കള്‍ നടത്തുന്ന പ്രയത്നങ്ങള്‍ക്ക് ഈ പുരസ്കാരം , നല്‍കിയത്:--ചള്ളിയാന്‍ 17:12, 1 ഓഗസ്റ്റ്‌ 2007 (UTC), കുരിശിനു താഴെ എന്റെയും ഒരു ഒപ്പ് --Vssun 20:47, 1 ഓഗസ്റ്റ്‌ 2007 (UTC))ഇത് താങ്കളുടെതല്ലേ? ജേക്കബിനു താങ്കള്‍ നല്‍കിയ പുരസ്കാരം! മതപ്രചരണത്തിനുള്ള മാദ്ധ്യമമോ അല്ല? ഇത് താങ്കള്‍ എനിക്കെഴുതിയത്! ജേക്കബിനു പട്ടും വളയും എനിക്ക് സാരോപദേശവും.നന്ദി..വേണ്ടുവോളം...ഇതാണോ സ്വതന്ത്ര സര്‍വ്വ വിജ്ഞാനകോശം? Sidheeq 10:27, 23 ഒക്ടോബര്‍ 2007 (UTC)

ഞാന്‍ താങ്കളുടെ ലേഖനങ്ങളെ വിലയിരുത്തിയതല്ല സുഹൃത്തേ.. താങ്കളുടെ സം‌വാദത്തെ മാത്രമാണ്‌ ഞാന്‍ വെട്ടി അഭിപ്രായം പറഞ്ഞത്.. സ്നേഹത്തോടെ.. --Vssun 20:02, 23 ഒക്ടോബര്‍ 2007 (UTC)

മ‌അദനി

ആ ചര്‍ച്ചയുടെ ആവശ്യമില്ല. വാചകങ്ങള്‍ വായനക്കാരനു സൗകര്യം പോലെ വളച്ചൊടിക്കാം. വിക്കിപീഡിയയില്‍ വ്യക്തിപരമായി ആക്രമിക്കരുത് എന്നൊരു നിയമമുണ്ട്. താങ്കള്‍ ഇവിടെ അതാണ്‌ ചെയ്യുന്നതെന്നാണ്‌ എന്റെ മതം. ദയവായി സഹകരിക്കുക. താങ്കള്‍ ഇതു കൂടി അവശ്യം വായിച്ചിരിക്കണം. --ജ്യോതിസ് 23:56, 23 ഒക്ടോബര്‍ 2007 (UTC)

സിദ്ദിഖ്, ദയവായി മാന്യമായ ഭാഷ ഉപയോഗിക്കുക. --ജ്യോതിസ് 00:25, 24 ഒക്ടോബര്‍ 2007 (UTC)


“മാന്യത“ വണ്‍ വേ ട്രാക്കാണോ? ജ്യോതിസ് ,എങ്കില്‍ ഒ കേ … Sidheeq 17:22, 24 ഒക്ടോബര്‍ 2007 (UTC)

തീര്‍ച്ചയായും അല്ല. പക്ഷേ താങ്കളോട് ആരാണിവിടെ താങ്കള്‍‍ സം‌വാദമിട്ട ആ രീതിയില്‍ സംസാരിച്ചതെന്നു കാണിച്ചു തരൂ? --ജ്യോതിസ് 18:02, 24 ഒക്ടോബര്‍ 2007 (UTC)

ഞാന്‍ എന്‍റെ സംവാദങ്ങളിലല്ലാം ബോള്‍ഡ് ചെയ്ത് സിസോപ്പുകളുടെ വരികള്‍ പേസ്റ്റ് ചെയ്തിട്ടുണ്ട് (ബ്രേകറ്റുകളില്‍),എന്‍റെ മുന്‍ സംവാദങ്ങള്‍ വായിച്ചവര്‍ക്ക് കാണാന്‍ ക്ഴിയും —Sidheeq 21:57, 24 ഒക്ടോബര്‍ 2007 (UTC)



സിദ്ദിഖേ, വിക്കിയിലെഴുതുന്നത് നിഷ്പക്ഷ സ്വഭാവത്തിലാകണമെന്ന് നിര്‍ബന്ധമുണ്ട്. ഞാന്‍ കണ്ടിടത്തോളം ബാക്കിയുള്ളവര്‍ താങ്കളുടെ സംഭാവനകളെ വിക്കിയുടെ ശൈലിയിലേക്ക് കൊണ്ടുവരാനും, താങ്കളെ വിക്കിയില്‍ കൂടുതല്‍ നന്നായി എഴുതുവാനും സഹായിക്കാന്‍ ശ്രമിക്കുകയാണ്‌ ചെയ്യുന്നത്. ഊരും പേരും മുഖവും പോലുമറിയാത്ത താങ്കളോട് ഇവിടെ ആര്‍ക്കെങ്കിലും വ്യക്തിവൈരാഗ്യമോ ദേഷ്യമോ ഉണ്ടെന്നു കരുതാന്‍ വയ്യ. ഇവിടെ മറ്റുള്ളവരെ അപേക്ഷിച്ച് താങ്കളുടെ വ്യത്യാസം, താങ്കള്‍ മതപരമോ താങ്കളുടെ നാടിനേയോ കുറിച്ചുള്ളതല്ലാത്ത ഒരു വിഷയത്തിലും കൈ വെച്ചു കാണുന്നില്ലെന്നുള്ളത് മാത്രമാണ്‌. ഇത് കാണുക. ആത്മാര്‍ത്ഥമായി താങ്കള്‍ നല്‍കുന്ന സംഭാവനകളെ അഭിനന്ദിക്കാതെ വയ്യ.

ഇവിടെ താങ്കള്‍ ആരോപിച്ചതും രോഷം കൊണ്ടതുമായ കാര്യങ്ങള്‍ കുറച്ചുകൂടി സം‌യമനത്തോടെ പറയാമായിരുന്നു എന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്. വിവേകപരമായി സംസാരിക്കുന്നതിന്നു പകരം താങ്കള്‍ വികാരം കൊള്ളുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്തതെന്തിനായിരുന്നെന്ന് എനിക്കിപ്പൊഴും മനസ്സിലായിട്ടില്ല. താങ്കള്‍ വിയോജനക്കുറിപ്പിട്ടിരുന്നെങ്കില്‍ ആരെങ്കിലും സന്തോഷപൂര്വം അതു തിരുത്തിയേനെ. എപ്പോഴും ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക. ജാതിയേയോ, മതങ്ങളേയോ, വ്യക്തികളേയോ കളങ്കപ്പെടുത്താനോ, കരിതേച്ചുകാണിക്കാനോ അല്ല ഒരു പറ്റം മനുഷ്യര്‍ ഇവിടെ ഒന്നിച്ചുകൂടി ഇവിടെ പ്രവര്‍ത്തിക്കുന്നത്. സത്യം സത്യമായി അവതരിപ്പിക്കുക, വികാരത്തിനേക്കാള്‍ വിവേകത്തിനു പ്രാധാന്യം നല്‍കുക എന്നത് അത്യാവശ്യമാണ്‌. താങ്കള്‍ സിസോപ്പുകളുടെ മേല്‍ നടത്തുന്ന ആരോപണങ്ങളും ശ്രദ്ധയില്‍ പെട്ടിരുന്നു. സിസോപ്പുകള്‍ മനുഷ്യരാണ്‌. അവരും വിക്കിപ്പീഡിയയില്‍ എഡിറ്റര്‍മാരാണ്‌. അവര്‍ക്ക് സാധാരണ എഡിറ്റര്‍മാരേക്കാളും കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ടെന്നുള്ളതു മാത്രമാണ്‌ ആകെയുള്ള വ്യത്യാസം. താങ്കള്‍ മുകളില്‍ ബോള്‍ഡാക്കി വെച്ചിരിക്കുന്നത് നല്ലരീതിയില്‍ ലേഖനമെഴുതിയതിനു നല്‍കിയ താരകമല്ലേ? അതൊരു കുറ്റമോ കുറവോ ആകുന്നതെങ്ങനെ?

താങ്കള്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ ദയവായി സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുക. ഇവിടുള്ള ഓരോ മനുഷ്യരും ആവശ്യത്തിലേറെ ജീവിതപ്രശ്നങ്ങളുള്ളവരാണ്‌. വഴക്കുണ്ടക്കാന്‍ വിക്കിയില്‍ വരേണ്ട ആവശ്യമില്ല എന്നാണ്‌ എന്റെ അഭിപ്രായം. മറ്റുള്ളവരും അങ്ങനെ തന്നെ എന്നാണ് എന്റെ വിശ്വാസം ആരോഗ്യപരമായ ചര്‍ച്ചകളാണ്‌ അഭികാമ്യം. ഇതു കൂടി വായിക്കൂ ;) സസ്നേഹം, --ജ്യോതിസ് 23:44, 24 ഒക്ടോബര്‍ 2007 (UTC)

ജ്യോതിസിന്‍റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. വിക്കിയെ പോലെയുള്ള ഒരു സംരംഭത്തില്‍ വാക്കുകള്‍ കഴിവതും ആരെയും വ്യക്തിപരമായോ അല്ലാതയോ തേജോവധം ചെയ്യുന്നതിനായി ഉപയോഗിക്കരുത്. നമ്മളില്‍ കൂടുതല്‍ പേരും തമ്മില്‍ കണ്ടിട്ടില്ല എങ്കിലും എല്ലാവരും ഒന്നാണ്‌ എന്ന് വിശ്വസിക്കുക. ആരോഗ്യകരമായ ചര്‍ച്ചകള്‍ വിക്കിയുടെ വളര്‍ച്ചക്ക് അത്യാവശ്യമാണ്‌. അത്തരം ചര്‍ച്ചകളില്‍ എല്ലാവരും ഒരുപോലെ തങ്ങളാല്‍ കഴിയുന്ന വിധം ആരെയും വേദനിപ്പിക്കാതെ പ്രവര്‍ത്തിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. മാഷെ ഞാന്‍ കുറ്റപ്പെടുത്തിയതല്ല. എല്ലാവരും അവരവരുടെ വാദം മറ്റുള്ളവരെ മേല്‍ അടിച്ചേല്പ്പിക്കാതിരിക്കുക. ഭാവുകങ്ങളോടെ --സുഗീഷ് 06:28, 25 ഒക്ടോബര്‍ 2007 (UTC)

ജ്യോതിസ് സാര്‍,നിഷ്പക്ഷത ചമയുന്നവര്‍ക്കും ഒരു പക്ഷമുണ്ടെന്ന് താങ്കളെ പോലുള്ളവര്‍ക്ക് പറഞ്ഞ് തരേണ്ട ആവശ്യമില്ലന്ന് തോന്നുന്നു.എനിക്ക് വ്യക്തമായ ഒരു പക്ഷം ഉണ്ട്,പിന്നെ നിങ്ങള്‍ പറയുന്നത് എന്നെ മറ്റുള്ളവരില്‍ നിന്നും വിത്ത്യസ്തനാക്കുന്നത് (ഇവിടെ മറ്റുള്ളവരെ അപേക്ഷിച്ച് താങ്കളുടെ വ്യത്യാസം, താങ്കള്‍ മതപരമോ താങ്കളുടെ നാടിനേയോ കുറിച്ചുള്ളതല്ലാത്ത ഒരു വിഷയത്തിലും കൈ വെച്ചു കാണുന്നില്ലെന്നുള്ളത് മാത്രമാണ്‌ =താങ്കളുടെ വരികള്‍=)ഓരോര്‍ത്തരും അവനവന്‍റേ കഴിവ് കുറവുകള്‍ മനസ്സിലാക്കണം,അവനവനറിയുന്ന വിഷയത്തില്‍ മാത്രമല്ലേ സംഭാവനകള്‍ ചെയ്യാന്‍ കഴിയൂ...ആകാശ ഭൂമികള്‍ക്കിടയില്‍ എല്ലാം അറിയാം എന്ന ധാരണ എനിക്കില്ല,സാറെ...കേരളത്തിലെ എനിക്കറിയാവുന്ന ഗ്രാമങ്ങാളെ ഞാന്‍ വിക്കിയില്‍ ചേര്‍ത്തു അതു പോലെ ഞാന്‍ മനസ്സിലാക്കിയ മതത്തെ കുറിച്ചും അത് മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിച്ചു,അതെന്‍റെ ബാധ്യതയായി ഞാന്‍ കാണുന്നു.ആ വിഷയങ്ങളില്‍ ഇവിടെ കണ്ട ചില ഇരട്ടതാപ്പുകള്‍ ഞാന്‍ ശക്തമായ ഭാഷയില്‍ ചൂണ്ടികാട്ടി അത്രമാത്രം..അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ ..ക്ഷമ ചോദിക്കുന്നു..Sidheeq 11:23, 25 ഒക്ടോബര്‍ 2007 (UTC)

സിദ്ധിക്കേ, താങ്കള്‍ക്ക് വ്യക്തമായ പക്ഷം ഉണ്ടാകുന്നത് നല്ലതു തന്നെ. എങ്കിലും വിക്കിയിലെഴുതുമ്പോള്‍ പക്ഷഭേദം പാടില്ല. താങ്കള്‍ പറയുന്നപോലെ ആകാശത്തിനും ഭൂമിക്കുമിടയില്‍ എന്തും അറിയുന്നവര്‍ മാത്രം എഡിറ്റു ചെയ്യാനിരുന്നാല്‍ വിക്കി എപ്പൊഴേ പൂട്ടിയേനെ? മിക്കവരും ചെയ്യുന്നത് ഇംഗ്ലീഷ് വിക്കിയിലോ മറ്റു വിശ്വാസയോഗ്യമായ സ്ഥലങ്ങളില്‍ നിന്നോ വായിച്ച്, സംഗ്രഹിച്ച് ഇവിടെ ചേര്‍ക്കുകയാണ്‌. താങ്കള്‍ക്ക് താങ്കളുടെ മതം, നാട് എന്നിവയ്ക്കപ്പുറം ഒന്നുമറിയില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാനിത്തിരി ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ച് താങ്കള്‍ക്ക് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആണ്‌ പണിയെന്നു താങ്കള്‍ തന്നെ പറയുമ്പോള്‍. കമ്പ്യൂട്ടിങ്ങ് സംബന്ധമായ എത്രയോ വിഷയങ്ങള്‍ ഇനിയും ഇവിടെ വേണം? ഉദാഹരണത്തിനു ആര്‍. എസ്. 232. ഏതെങ്കിലും ഒരു ലേഖനമെടുക്കുക, വായിക്കുക, വല്ലതുമറിയുമെങ്കില്‍ അതില്‍ ചേര്‍ക്കുക, ‍ ഒന്നുമറിയില്ലെങ്കില്‍ തെറ്റു വല്ലതുമുണ്ടോ എന്നു നോക്കുക, ഉണ്ടെങ്കില്‍ തിരുത്തുക, ഒന്നുമില്ലെങ്കില്‍ വിക്കിവല്‍ക്കരിക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യുക എന്നിട്ട് അടുത്തതിലേക്കു പോകുക എന്നതാണ്‌ ഞാന്‍ പിന്തുടരുന്ന ശൈലി. ഒന്നുമില്ലെങ്കിലും കുറച്ചു പുതിയ അറിവുകള്‍ കിട്ടും. താങ്കള്‍ ആത്മാര്‍ത്ഥമായി നടത്തുന്ന സംഭാവനകളെ മാനിക്കുന്നു എന്നു ഞാന്‍ നേരത്തെ പറഞ്ഞല്ലോ. താങ്കള്‍ താങ്കളുടെ പ്രവര്‍ത്തമേഖലയെ കുതിരക്കു മുഖപ്പട്ടകെട്ടിയതുപോലെ തളച്ചിടരുത് എന്നൊരു അഭിപ്രായം എനിക്കുണ്ട്. താങ്കള്‍ കീഴെ പറഞ്ഞതുപോലെ സിസോപ്പുകള്‍ മാത്രമല്ല തെളിവാവശ്യപ്പെടുന്നത്. ഏത് എഡിറ്റര്ക്കും ചെയ്യാം. താങ്കള്‍ക്കും ചെയ്യാം. പക്ഷേ അത് അനാവശ്യമാകരുത് എന്നു മാത്രം. ഉദാഹരണത്തിനു ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്നതിനു തെളിവു ചോദിക്കുന്നത് അനാവശ്യമാണ്‌. ഒരു നിമിഷത്തെ വികാരത്തിന്റെ പുറത്ത് ആവേശം കൊള്ളാതെ കാര്യം അവതരിപ്പിക്കൂ. ക്ഷമയും സമചിത്തതയും മതങ്ങള്‍ വരെ പഠിപ്പിക്കുന്ന ഗുണങ്ങളല്ലേ സിദ്ധിക്കേ? :) സസ്നേഹം--ജ്യോതിസ് 12:38, 25 ഒക്ടോബര്‍ 2007 (UTC)

ന്റെ പ്രശ്‌നല്ല ട്ടോ

  1. ഇവിടുത്തെ അവസാന മാറ്റം ഒന്നു നോക്കിക്കേ.
  2. നന്നാരി എന്നു പറയാറുണ്ടെങ്കില്‍ അതും ചേര്‍ത്തോളൂ. അതില്‍ എനിക്കു വിരോധമില്ല.
  3. സം‌വാദങ്ങളില്‍ ഒപ്പുവെക്കാന്‍ ~~~~ ചിഹ്നങ്ങള്‍ ഉപയോഗിക്കാം.
  4. മാലാഖ എന്ന ലേഖനത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 17:30, 24 ഒക്ടോബര്‍ 2007 (UTC)

മാലാഖ

“ മാലാഖമാരെ കുറിച്ചുള്ള വിവരം മുസ്ലീങ്ങളുടെ പ്രവാചകനായ മുഹമ്മദിലൂടെ അദ്ദേഹത്തിന്റെ അനുചരന്മാരാണ് നമുക്ക് ലഭ്യമാക്കിയത് “— ഈ പ്രയോഗം ശരിയല്ല;പ്രവാചകന്‍ മുഹമ്മദ് നബി (സ)മുസ്ലിങ്ങളുടെ മാത്രം പ്രവാചകനല്ല, ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങളുടെയും പ്രവാചകനാണ്...സാദിക് ഖാലിദേ...Sidheeq 21:45, 24 ഒക്ടോബര്‍ 2007 (UTC)

ഈ വാചകം ചേര്‍ത്തയാളോട് പറഞ്ഞാല്‍ പോരെ? ഇവിടെ നോക്കി ആരാണ് ഇത് എഴുതി ചേര്‍ത്തതെന്ന് കണ്ടുപിടിക്കാം --സാദിക്ക്‌ ഖാലിദ്‌ 08:45, 25 ഒക്ടോബര്‍ 2007 (UTC)
താങ്കള്‍ നമ്പര്‍ നല്‍കി ബോധ്യപ്പെടിത്തിയത് (നാല്)(മാലാഖ എന്ന ലേഖനത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 17:30, 24 ഒക്ടോബര്‍ 2007 (UTC)അതിന്‍റെ അടിസ്ഥാനത്തിലാ ഞാന്‍ താങ്കളോട് പറഞ്ഞത്,താങ്കളും അതു കണ്ടിട്ടുണ്ടാവുമല്ലോ? അത്തരം സ്ഥലങ്ങളില്‍ സിസോപ്പിന്‍റെ പവര്‍ ഉപയോഗിച്ചു കൂടേ ബ്രദര്‍? ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും [തെളിവ്] കൊടുക്കുന്നവര്‍ അല്ലേ സിസോപ്പുകള്‍?==Sidheeq 10:49, 25 ഒക്ടോബര്‍ 2007 (UTC)
ഞാന്‍ ചെയ്ത തിരുത്തുകള്‍ക്ക് മാത്രമേ ഞാന്‍ ഉത്തരവാധിയാവുന്നുള്ളൂ. വിക്കിപീഡിയയില്‍ സിസോപ്പിനും ബ്യൂറോക്രാറ്റിനും ഉള്ള പവറിനെ കുറിച്ച് അറിയാന്‍ വിക്കിപീഡിയയുടെ അടിസ്ഥാന വിവരങ്ങള്‍ മലയാളത്തില്‍ നിന്നും, മലയാളത്തില്‍ ഇല്ലാത്തവ ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിന്നും മനസ്സിലാക്കിയെടുക്കാന്‍ ദയവായി അപേക്ഷിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 10:18, 27 ഒക്ടോബര്‍ 2007 (UTC)

പടങ്ങള്‍ അപ്‍ലോഡ് ചെയ്യുമ്പോള്‍

പടങ്ങള്‍ അപ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്‍റെ സോര്‍സും കാണിക്കണം. പ്രത്യേകിച്ച് ക്രിയേറ്റീവ് കോമ്മണ്‍സില്‍. തോന്നുന്ന പടങ്ങള്‍ ആ ലൈസന്‍സ് ഇട്ട് അപ്‍ലോഡ് ചെയ്യാന്‍ പാടില്ല. --ചള്ളിയാന്‍ ♫ ♫ 13:27, 26 ഒക്ടോബര്‍ 2007 (UTC)

ഉറവിടം വ്യക്തമല്ലാത്ത ചിത്രങ്ങള്‍

സിദ്ധിക്കേ, ഉറവിടം വ്യക്തമല്ലാത്ത ചിത്രങ്ങള്‍ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. സഹകരിക്കുക.--ജ്യോതിസ് 13:30, 26 ഒക്ടോബര്‍ 2007 (UTC)

സിദ്ധിക്കേ,ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് എന്താണെന്നു മനസ്സിലാക്കിയ ശേഷം മാത്രം ആ ടാഗു ഉപയോഗിച്ച് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുക.ശ്രദ്ധിക്കുമല്ലോ?--അനൂപന്‍ 13:40, 26 ഒക്ടോബര്‍ 2007 (UTC)

Vandalism

സിദ്ദിഖ്,

ഇതു നോക്കുക. എ.ബി.വി.പി. എന്ന പേരില്‍ ഒരു ലേഖനം തുടങ്ങുമ്പോള്‍ ഇതല്ല ഒരു എന്‍സൈക്ലോപീഡിയയില്‍ വരേണ്ടതെന്ന് താങ്കള്‍ക്ക് പറയാതെ തന്നെ അറിയാമല്ലോ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിക്കിപീഡിയയുടെ വിജ്ഞാ‍നകോശ സ്വഭാവം തകര്‍ക്കുന്നു. ദയവുചെയ്ത് ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഉള്ളടക്കത്തില്‍ നിഷ്പക്ഷത പാലിക്കുവാന്‍ ശ്രമിക്കുക.

ഇതും നോക്കുക. ഫറവോ എന്താണ് എന്ന് താങ്കളോട് ആരെങ്കിലും ചോദിച്ചാല്‍ താങ്കള്‍ പറയുന്ന ഉത്തരമായിരിക്കില്ലല്ലോ ഇത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരാതിരിക്കുക.

simy 18:24, 29 ഒക്ടോബര്‍ 2007 (UTC)

ഇതിന്‌] ഒരു float --Vssun 20:51, 30 ഒക്ടോബര്‍ 2007 (UTC)

തിരിച്ചു വരൂ

താങ്കള്‍ വിക്കിപീഡിയയില്‍ നിന്നും പിന്മാറിയോ? തിരിച്ചു വരൂ സിദ്ധീഖ്. ഈ വയസ്സു കാലത്ത് ഇങ്ങനെ ശാഠ്യം പിടിക്കല്ലെ മാഷെ. സ്നേഹത്തോടെ --ബ്ലുമാന്‍‍ഗോ 10:00, 3 നവംബര്‍ 2007 (UTC)

പി.എസ്.എം.ഒ. കോളേജ്‎

പി.എസ്.എം.ഒ. കോളേജിലെ പ്രിന്‍സിപ്പല്‍മാരുടെ പേരുകള്‍ മലയാളത്തിലാക്കണമല്ലോ സിദ്ദിഖേ?--അനൂപന്‍ 08:08, 7 നവംബര്‍ 2007 (UTC ഇത്തിരി ക്ഷമിക്കൂ അനൂപേട്ടാ Sidheeq 08:19, 7 നവംബര്‍ 2007 (UTC)

അപരമൂര്ത്തി

ദുരുദ്വേശത്തോടെ പെരുമാറുന്ന അപരമൂര്ത്തികളെ വിക്കിപീഡിയ ഒരു കാരണവശാലും അനുവദിക്കില്ല. പ്രധാന അംഗത്വം മര്യാദയോടെ പെരുമാറിയാലും അപരമൂര്ത്തി മോശം സ്വഭാവ രീതികള് പിന്തുടര്ന്നാല് വിക്കിപീഡിയയിലെ ശിക്ഷാനടപടികള് മോശം അംഗത്വത്തിനെന്നല്ല ഉപയോക്താവിനായിരിക്കും. വിക്കിപീഡിയ:അപരമൂര്‍ത്തിത്വം എന്ന താള് ഇക്കാര്യത്തില് കൂടുതല് വിവരം നല്കുന്നതാണ്‌. നല്ല വിക്കിപീഡിയനായി തുടരുക, ആശംസകള് --പ്രവീണ്‍:സംവാദം‍ 08:30, 12 നവംബര്‍ 2007 (UTC)

സം‌വാദമൊക്കെ കൊള്ളാം. പക്ഷേ മറ്റുള്ളവരെ പരിഹസിക്കുന്ന തരത്തില്‍ വാചകങ്ങള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണം. പഴയപോലെ ആവില്ല എന്നും .

പിന്നെ എന്റെ സോക്കുകളെ എന്നും പരസ്യമായി പ്രഖ്യാപിച്ചിട്ടൂണ്ട്. അതില്ലാതെ ഇവിടെയുള്ള എല്ലാവരും ഇഷ്ടം പോലെ സോക്ക് ഉണ്ടാക്കിയിട്ടുണ്ട്. താങ്കള്‍ അടക്കം. പിന്നെ മറ്റുള്ളവരെ പരിഹസിക്കാന്‍ എന്തര്‍ഹത? --ചള്ളിയാന്‍ ♫ ♫ 17:22, 20 നവംബര്‍ 2007 (UTC)

ഞാന്‍ സോക്ക് പപ്പറ്റിനെ ഉണ്ടാക്കിയിട്ടില്ല. ഡ്യൂപ്ലിക്കേറ്റ് ഐ.ഡി. ഉണ്ടാക്കിയിട്ടുണ്ട്. അതു സോക്ക് പപ്പറ്റ് അല്ല. അതുകൊണ്ട് ചള്ളിയാന്റെ മുകളിലത്തെ പ്രസ്ഥാവന വെട്ടുന്നു. ചള്ളിയാന്‍ അഡിമിന്‍ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ഇത്തരം പ്രസ്ഥാവനകള്‍ നടത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ആശാനൊന്നു പിഴച്ചാല്‍ ശിഷ്യനു അമ്പത്തൊന്ന് എന്നാണേയ്. അഡ്മിനു ഇങ്ങനെ കമന്റാമെങ്കില്‍ പിന്നെ ഞങ്ങള്‍ക്കാ‍യാലെന്താ എന്ന് ആരെങ്കിലും തീര്‍ച്ചയായും ചോദിക്കും. :-). simy 18:48, 20 നവംബര്‍ 2007 (UTC)
വെട്ടലും നിരത്തലും എന്റെ പ്രസ്താവനക്ക് മാത്രമേ ഉള്ളൂ എന്ന് തോന്നും കണ്ടാല്‍ ഹ. ഹ. അഡ്മിനു ഇങ്ങനെ ചെയ്താലെന്ന് പറഞ്ഞ് ഇത് വരെ ആരെങ്കിലും വെട്ടിയിട്ടുണ്ടോ സിമി.. താങ്കളും അഡ്മിന്‍ തന്നെ?? --ചള്ളിയാന്‍ ♫ ♫ 02:33, 21 നവംബര്‍ 2007 (UTC)

അയ്യോ..

ഇതെന്താ എന്‍റെ താളില്‍ വന്ന് മറ്റുള്ളവര്‍ തര്‍ക്കിക്കുന്നു.മ്...ചേട്ടന്‍ മാരൊന്ന് പുറത്ത് പോയികാട്ടെ..ഇവിടെ ഞാനുമായി ബന്ധപ്പെട്ട വിഷയമല്ലെ ചര്‍ച്ച ചെയ്യേണ്ടത്..! ഞാന്‍ നവാഗതനാണ് എനിക്കറിയ്യില്ലേ!എന്നോട് പറയാനുള്ളത് ഇവിടെ പറയൂ...മറ്റുള്ളവ നമുക്ക് പഞ്ചായത്തില്‍ പരാതി പ്പെടാം..അതങ്ങ് പഞ്ചായത്തില്‍ പോയ് പറഞ്ഞാ മതി..ട്ടോ..ആ ഇറങ്ങ്.സിദ്ധീഖ് 08:23, 21 നവംബര്‍ 2007 (UTC)

ചിത്രം

സിദ്ദിക്ക്, ചിത്രത്തിന്റെ കാര്യത്തില്‍ :-(. ഇനിയും ഒരുപാട് നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. simy 08:16, 21 നവംബര്‍ 2007 (UTC)

float അതു തന്നെ. വിജ്ഞാകോശനുത്തിനു യോഗ്യമായ ധാരളം ചിത്രങ്ങള്‍ ഇനിയും വരട്ടെ. --Shiju Alex 08:20, 21 നവംബര്‍ 2007 (UTC)

തെളിവ്

float ഇവിടെ താങ്കള്‍ ചൂണ്ടിക്കാണിച്ചപോലുള്ള പരാമര്‍ശങ്ങള്‍ക്ക് തെളിവ് ചോദിക്കാന്‍ ഒട്ടും മടിക്കേണ്ടതില്ല. കാരണം അവ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. അഥവാ തെളിവുണ്ടെങ്കില്‍ ലേഖനത്തിനതൊരു മുതല്‍ക്കൂട്ടാവുകയും ചെയ്യും. --ജേക്കബ് 19:23, 21 നവംബര്‍ 2007 (UTC)

ലേഖനങ്ങള്‍ നന്നാവുന്നുണ്ട്

ലേഖനങ്ങള്‍ നന്നാവുന്നുണ്ട്. അഭിനന്ദനങ്ങള്‍ --സാദിക്ക്‌ ഖാലിദ്‌ 08:07, 22 നവംബര്‍ 2007 (UTC)

ചിത്രങ്ങള്‍

സിദ്ദിക്ക്,

ഒരു എന്‍സൈക്ലോപീഡിയ എഴുതുന്നു എന്ന തോന്നലുകൊണ്ടാണ് കുറെ കാര്യങ്ങള്‍ എടുത്തു കളയണം എന്നു തോന്നുന്നത്. ലേഖനങ്ങളോ ചിത്രങ്ങളോ എണ്ണത്തില്‍ കുറഞ്ഞാലും ഗുണനിലവാരം ഉള്ളവ കൂടുമ്പോള്‍ അല്ലേ എന്‍സൈക്ലോപീഡിയ ആവുക. അല്ലെങ്കില്‍ വിവരങ്ങള്‍ വായിക്കാന്‍ മാത്രം തിരക്കിവരുന്ന ഒരാള്‍ക്ക് ഒരുപാട് പതിരും കുറച്ച് നല്ല വിവരങ്ങളും മാത്രം കിട്ടുന്ന സ്ഥിതിവരും.

അച്ചടിമാദ്ധ്യമങ്ങള്‍ സാധാരണയായി വിക്കിപീഡിയയിലെ തെറ്റുകള്‍ക്കാണ് ഊന്നല്‍ കൊടുക്കുക എന്നും ശ്രദ്ധിക്കുക. http://slashdot.org ല്‍ ഇങ്ങനെ കുറെ ലേഖനങ്ങള്‍ കണ്ടിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത ചിത്രങ്ങള്‍ ഇങ്ങനെ ഒരുപാട് ഉണ്ടെങ്കില്‍ കോടതിയും കേസും ഒന്നും ആയില്ലെങ്കിലും ഇത് മാദ്ധ്യമങ്ങളില്‍ എഴുതാനും ഒരുപാടുപേര്‍ കാണും. (ഞാന്‍ എഴുതിത്തുടങ്ങിയ കാലത്ത് അപ്‌ലോഡ് ചെയ്ത നൂറോളം ചിത്രങ്ങളില്‍ ലൈസന്‍സ് ഇല്ല. അതെല്ലാം എടുത്തു കളയാം). simy 09:00, 22 നവംബര്‍ 2007 (UTC)


പ്രവാചകന്‍ എന്ന താളില്‍ പ്രവാചകന്‍ എന്നതിന്റെ പൊതുവായ വിവരങ്ങള്‍ ആണ്‌ വരേന്റത്. സിദ്ധീഖ് എഴുതുന്നത് പ്രവാചകന്മാര്‍ ഇസ്ലാമിക വിക്ഷ‌ണത്തിലൂടെ ആണല്ലോ. അതിനാല്‍ അതു വേറെ ഒരു ലേഖനം ആയി കിടക്കണം. മാത്രമല്ല അതു വികസിപ്പിച്ച് ഇംഗ്ലീഷ് വിക്കി പീഡിയയില്‍ ഉള്ള പോലെ ഒരു പൂര്‍ണ്ണലേഖനം ആക്കണം. നമുക്ക് ഇസ്ലാമിക വീക്ഷണത്തിലുള്ള പ്രവാചകന്മാരെ കുറിച്ച് ‍ പ്രവാചകന്‍ എന്ന പ്രധാന ലേഖനത്തില്‍ പരാമര്‍ശിക്കാം. എന്നിട്ടു ആ ലേഖനത്തിലേക്ക് ലിങ്കും കൊടുക്കാം. --Shiju Alex 05:26, 25 നവംബര്‍ 2007 (UTC)

WPA

താങ്കള്‍ ഒരു സിസോപ്പിനെ ലാക്കാക്കി "കോല്‍കാരന് അധികാരിപ്പണി :-) " എന്ന് ഉപയോഗിച്ചു കണ്‍റ്റു. താങ്കള്‍ കൂടി വോട്ട് ചെയ്ത് അധികാരത്തിലെത്തിയ സിസോപ്പിനെ മാത്രമല്ല, ആരേയും ഇത്തരത്തില്‍ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത് പേര്‍സണല്‍ അറ്റാക്കായി കരുതപ്പെടും. ഇനിയുമാവര്‍ത്തിച്ചാല്‍ വീണ്ടുമൊരു മുന്നറിയിപ്പില്ലാതെ ബ്ലോക്ക് ചെയ്യപ്പെടും എന്ന് കൂടെ അറിയിക്കട്ടെ. ഇത് താങ്കള്‍ സ്പോര്‍ട്ടിവ് സ്പിരിറ്റില്‍ എടുക്കുമെന്ന് കരുതുന്നു. ഇതിന്റെ മേല്‍ ഈ കാര്യത്തില്‍ സം‌വാദം ആവശ്യമില്ല. --ചള്ളിയാന്‍ ♫ ♫ 03:08, 28 നവംബര്‍ 2007 (UTC)

പ്രത്യേകിച്ച് വിശദീകരണത്തിന്റെ ആവശ്യമില്ല. അതിനുമുകളിലുള്ള എന്റെ വാക്കുകളും കാലികൂട്ടര്‍ എന്ന് പറഞ്ഞ് വന്ന് ഐ.പി. യുടെ പ്രസ്താവനക്കും ചുവടെയാണ്‌ താങ്കള്‍ അത് എഴുതിയത് എന്നതിനാല്‍ ആരെ ഉദ്ദേശിച്ചാണ്‌ എന്ന് വ്യക്തമാണ്‌. മാത്രവുമല്ല. ആ സം‌വാദത്തില്‍ അനാവശ്യ വാചകങ്ങള്‍ പാടില്ല് എന്ന് നീട്ട് നല്‍കിയിട്ടും. അതല്ല താങ്കള്‍ ആരെയും ഉദ്ദേശിച്ചില്ല എന്നാണെങ്കില്‍ താങ്കള്‍ ഇതേ മട്ടിലാണ്‌ എല്ലായിടത്തും സം‌വദിക്കുന്നത് എന്ന് വിചാരിക്കേണ്ടിവരും. ഇങ്ങനെ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നതും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് നല്ലതല്ല. ഇനി സൂക്ഷിക്കുക. --ചള്ളിയാന്‍ ♫ ♫ 02:06, 29 നവംബര്‍ 2007 (UTC)

അനാവശ്യ സം‌വാദം വേണ്ട

സിദ്ധിക്കേ, അനാവശ്യ സം‌വാദങ്ങള് വേണ്ട. വിക്കി പ്രസംഗവേദിയോ സം‌വാദവേദിയോ അല്ല. വിക്കിയില് എഡിറ്റു ചെയ്യാന് ഒരുപാടുണ്ടല്ലോ? ആ അനാവശ്യമായി കളയുന്ന ഊര്ജ്ജം അതിലേക്കു തിരിച്ചു വിടൂ. നന്ദി --ജ്യോതിസ് 20:59, 5 ഡിസംബര്‍ 2007 (UTC)

മനസ്സുകൊണ്ട് ആരെയും നോവിക്കണമെന്ന് വിചാരിക്കാറില്ല. ചില സമയത്ത് വാക്കുകള്‍ കടുത്തതാകും എന്നേ ഉള്ളൂ. മനുഷ്യ സഹജമല്ലേ. തീര്‍ച്ചയായും ഇനിയും സഹകരണം പ്രതീക്ഷിക്കാം. --ചള്ളിയാന്‍ ♫ ♫ 10:41, 6 ഡിസംബര്‍ 2007 (UTC)

"മറ്റുള്ളവര്‍ താങ്കളെ ചീത്ത വിളിച്ചതിന് തൂക്കം ഒപ്പിക്കാന്‍ താങ്കളെ ഒരാഴ്ചത്തേക്ക് വിലക്കിയതാണെന്ന ഓര്‍മ്മ താങ്കള്‍ക്ക് വേണം" ഇത് എന്താണ്‍്‌ എന്ന് മനസ്സിലായില്ല. താങ്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് ബോധിപ്പിക്കാം. സിസോപ്പുമാരെ ആക്ഷേപിക്കുന്ന തരത്തില്‍ സം‌വാദങ്ങള്‍ പാടില്ല. --ചള്ളിയാന്‍ ♫ ♫ 11:12, 12 ഡിസംബര്‍ 2007 (UTC)

കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നില്ല സിദ്ദിഖേ താങ്കള്‍ എഴുതിയത്. പിന്നെ ബ്ലൂമാങ്ങോക്ക് താങ്കള്‍ ബോധ്യപ്പെടുത്തിയാല്‍ മത്രമേ മനസ്സിലാവൂ എന്നുണ്ടോ. സിസോപ്പുമാരെ എന്നല്ല ആരേയും അധിക്ഷേപിക്കാന്‍ പാടില്ല. വിമര്‍ശനങ്ങള്‍ പൊതുവേദിയില്‍ (പഞ്ചായത്ത്) തുടങ്ങിയ സ്ഥലങ്ങളില്‍ ഉന്നയിക്കാം. ബഹുമാനം കൊടുത്ത് വാങ്ങിക്കുക. --ചള്ളിയാന്‍ ♫ ♫ 11:26, 12 ഡിസംബര്‍ 2007 (UTC)

ആശംസകള്‍

Image:WikiThanks.png ഊദിന്‍റെ സുഗന്ധവും മൈലാഞ്ജിയിടെ വര്‍ണവും ജീവിതത്തില്‍ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് താങ്കള്‍ക്കും--സുഗീഷ് 11:23, 16 ഡിസംബര്‍ 2007 (UTC)
ഈദ് മുബാറക്ക് simy 13:48, 16 ഡിസംബര്‍ 2007 (UTC) 12:05, 16 ഡിസംബര്‍ 2007 (UTC)
ആശംസകള്‍ക്ക് നന്ദി.തിരിച്ചും ആശംസകള്‍--അനൂപന്‍ 12:35, 16 ഡിസംബര്‍ 2007 (UTC)
ഹൃദയംനിറഞ്ഞ ഈദ് ആശംസകള്‍. --ജേക്കബ് 13:20, 16 ഡിസംബര്‍ 2007 (UTC)
കോഴിബിരിയാണിയുടെ മണവും ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌നിറവും പാത്രത്തില്‍ എന്നുമുണ്ടാവട്ടെ.ഞമ്മക്ക് പെരുത്ത് സന്തോസായി,ഇജ്ജും പുട്ച്ചൊ ഞമ്മളൊരു ഇമ്മിണി (അജ്ജായിരം ലേഖനത്തിന്റെ അത്ര ബല്‍പ്പം) ബല്യര്ന്നാള്‍ ആശംസ.----ബ്ലുമാന്‍‍ഗോ ക2മ 19:33, 16 ഡിസംബര്‍ 2007 (UTC)
നന്ദി ഭായ്.. ആശംസകള്‍ ! --ജ്യോതിസ് 16:02, 16 ഡിസംബര്‍ 2007 (UTC)
താങ്കള്‍ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍--Arayilpdas 16:06, 16 ഡിസംബര്‍ 2007 (UTC) എന്റേയും --ചള്ളിയാന്‍ ♫ ♫ 03:01, 17 ഡിസംബര്‍ 2007 (UTC)


ആശംസകള്‍ക്ക് നന്ദി. ഈദ് മുബാറക്ക്.--ഷിജു അലക്സ് 02:53, 17 ഡിസംബര്‍ 2007 (UTC)

നന്ദി സിദ്ദിക്ക്...താങ്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.Aruna 03:06, 17 ഡിസംബര്‍ 2007 (UTC)

ദിന്റെസുഗന്ധവും മൈലാഞ്ചിയുടെ വര്‍ണവും ജീവിതത്തില്‍ എന്നുമുണ്ടാവട്ടെ! ഹൃദയപൂര്‍വ്വം ഈദ് മുബാറക്, ;-) --പ്രവീണ്‍:സംവാദം‍ 03:22, 17 ഡിസംബര്‍ 2007 (UTC)


എല്ലാവര്‍ക്കും എന്റെ ‍ഈദ് മുബാറക് - عيد مبارك --Caduser2003 06:47, 17 ഡിസംബര്‍ 2007 (UTC)

ഈദ് മുബാറക്‍ സ്‌നേഹവും നന്മയും നിറഞ്ഞ ഈദ് ആശംസകള്‍!--സാദിക്ക്‌ ഖാലിദ്‌ 08:38, 18 ഡിസംബര്‍ 2007 (UTC)

തെറ്റായ വ്യാഖ്യാനം

സംവാദങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഉപയോക്താക്കളെ വഴിതെറ്റിക്കുന്ന രീതിയിലുള്ള സവാദങ്ങള്‍ക്ക് വഴിവെക്കുകയും. വിക്കിയുടെ നശത്തിനു കാരണമായേക്കാവുന്ന തരത്തില്‍ നടത്തുകയും ചെയ്യുന്ന ഇടപെടലുകള്‍ ഇനിയും വെച്ച് പൊറുപ്പിക്കാന്‍ സാധിക്കില്ല. പുതിയ ഉപയോക്താവാണെന്നുള്ള പരിഗണന എപ്പോഴും നല്‍ക്കാന്‍ സാധിക്കില്ല. ഇത് ഒരു താക്കീതായി കരുതാവുന്നതാണ്. സഹകരണം പ്രതീക്ഷിച്ചുകൊണ്ട് --സാദിക്ക്‌ ഖാലിദ്‌ 10:30, 27 ഡിസംബര്‍ 2007 (UTC)

പുതുവത്സരാശംസകള്‍

നന്മയും സ്നേഹവും നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.--സുഗീഷ് 19:06, 31 ഡിസംബര്‍ 2007 (UTC)

ഈ പുതുവത്സരത്തില്‍ താങ്കള്‍ ഒന്നും മിണ്ടാന്‍ കഴിയാതെ വീര്‍പ്പ് മുട്ടി നില്‍ക്കുകയാണെന്നറിയാം.എന്തു ചെയ്യാന്‍ ഒരു പൊതുമാപ്പിനു പോലും സ്കോപ്പില്ലല്ലോ ദൈവമെ. എങ്കിലും എന്റെയും പുതുവത്സര ആശംസകള്‍. --ബ്ലുമാന്‍‍ഗോ ക2മ 19:12, 31 ഡിസംബര്‍ 2007 (UTC)

താങ്കള്‍ക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 01:14, 1 ജനുവരി 2008 (UTC)

വനവാസം കഴിഞു ;വീണ്ടും സ്വാഗതം

വനവാസം കഴിഞ്ഞുള്ള താങ്കളുടെ ഈ രണ്ടാം വരവില്‍ പൂര്‍വ്വാധികം ശക്തിയോടെ താങ്കളുടെ തൂലിക ഇനിയും ചലിക്കട്ടെ എന്നാശംസിക്കുന്നു
നമസ്കാരം Sidheeq !, 

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്
മൊഴി കീ മാപ്പിങ്ങ്

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ‍ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കും.

-- ബ്ലുമാന്‍‍ഗോ ക2മ 22:54, 27 ജനുവരി 2008 (UTC)

--ബ്ലുമാന്‍‍ഗോ ക2മ 22:54, 27 ജനുവരി 2008 (UTC)


സ്വാഗതം, വീണ്ടും

മലയാളം വിക്കിയിലേക്ക് വീണ്ടും സ്വാഗതം! നല്ല തിരുത്തലുകളും ലേഖനങ്ങളും പ്രതീക്ഷിക്കുന്നു. ആശംസകള്‍--അഭി 19:30, 6 മേയ് 2008 (UTC)

സ്വാഗതം സിദ്ദീഖ് കാക്കാ.-- നീലമാങ്ങ ♥♥✉  15:47, 7 മേയ് 2008 (UTC)

ഒരിക്കലും സാദ്ധ്യമല്ല. ഒരേ ആംഗിളില്‍ നിന്ന് പടമെടുക്കാന്‍ സാധിക്കുമെങ്കിലും ഒരേ പടം എടുക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് കാറ്റത്ത് അനങ്ങുന്ന മരങ്ങള്‍ ഉള്ളപ്പോള്‍, മാത്രവുമല്ല ഒരോ സെക്കന്റിലും വെളിച്ചവും ആകാശത്തിനും വ്യത്യാസം വന്നുകൊണ്ടേ ഇരിക്കും. പടങ്ങള്‍ രണ്ടും സൂപ്പര്‍ ഇമ്പോസ് ചെയ്താലറിയാം മോഷണമാണൊ അല്ലയഓ എന്ന്. മാത്രവുമല്ല ഒരു ഛായാഗ്രാഹകനും അറിഞ്ഞുകൊണ്ട് മറ്റൊരാളുടെ ആംഗിള്‍ പകര്‍ത്തില്ല. പ്രത്യേകിച്ച് പ്രശസ്തമായ ഒരു പത്രത്തിന്റെ ഛായാഗ്രാഹകന്‍ അത്രയൊന്നും പ്രശസ്തയല്ലാത്ത സീമയുടെ ആംഗിള്‍ പകര്ത്തി എന്ത് ചാരിതാര്ത്ഥ്യം നേടാനാ? --ചള്ളിയാന്‍ ♫ ♫ 16:52, 7 മേയ് 2008 (UTC)

ഫലകം

തടയപ്പെട്ടവര്‍ ഫലകം നീക്കേണ്ടിയിരുന്നില്ല.അതങ്ങനെ ഒരു തിലകക്കുറിയായി.... ഒരാഴ്ചകം അവിടെ തന്നെ വരാനുള്ളതല്ലെ. അല്ലെങ്കില്‍ പിന്നെ സിദ്ധീഖ് ഒന്നും എഴുതാതിരിക്കണം. -- നീലമാങ്ങ ♥♥✉  17:21, 7 മേയ് 2008 (UTC)

നീക്കംചെയ്യല്‍, ഹാങ്ങോണ്‍ ഫലകങ്ങള്‍ വാഴക്കയി പേജില്‍ നിന്ന് നീക്കിയത് കണ്ടു. ആ ഫലകത്തില്‍ തന്നെ വ്യക്തമായി പറയുന്നുണ്ടല്ലോ സം‌വാദം കഴിയാതെ ഫലകം പോലും നീക്കം ചെയ്യരുത് എന്ന്? താങ്കള്‍ സിസോപ്പ് ആണോ അതോ താങ്കള്‍ തന്നെയാണ്‌ ആ ഫലകം ഇട്ടത്?


ഞാന്‍ അപ്ലോഡ് ചെയ്ത ചിത്രം എങ്ങനെയാണ്‌ നിക്കം ചെയ്യേണ്ടത്?അല്ലെങ്കില്‍ ഞാനിപ്പോള്‍ അപ്ലോഡ് ചെയ്ത ചിത്രം ഒന്നു നീക്കം ചെയ്തു തരുമൊ?-------൧൯൨൧ 11:17, 19 മേയ് 2008 (UTC)

പടത്തിന്റെ യോഗ്യതക്കുറവ്

:

kerala temple festival.jpg
kerala temple festival.jpg

ഈ പടത്തിന്റെ യോഗ്യതക്കുറവ് താങ്കള്‍ രേഖപ്പെടുത്തിക്കണ്ടു, എന്താണ്‌ യൊഗ്യതക്കുറവ് എന്നാണ്‌ ചോദിച്ചത്. --ശ്രീകല 15:54, 19 മേയ് 2008 (UTC)

സിദ്ദീക്ക് ഭായ്, ഇതിന്റെ റെസല്യൂഷന്‍ 3,068 × 761 പിക്സല്‍ ആണല്ലോ--അഭി 09:01, 20 മേയ് 2008 (UTC)

പ്രിവ്യൂ റെസല്യൂഷന്‍ കണ്ട് ഞാനും പലപ്പോഴും തെറ്റിധരിക്കാറുണ്ട്. മറ്റ് യോഗ്യതകള്‍ വിലയിരുത്താന്‍ എനിക്കത്ര പിടിയില്ല. പിന്നെ, പനോരമ ആയോണ്ടാണ് നീളം(വീതി) കുറഞ്ഞും വീതി(നീളം) കൂടിയും ഇരിക്കുന്നത് :-)--അഭി 09:14, 20 മേയ് 2008 (UTC)

IFD

ഏഴു ദിവസമാണ്‌ ഇംഗ്ലീഷ് വിക്കിയില്‍ സാധാരണ ഉള്ള സമയ പരിധി. എങ്കിലും അവിടെ അത് കൃത്യമായി പാലിക്കപ്പെടാറില്ല. ഇവിടെയും അത് പോലെ തന്നെ--അനൂപന്‍ 17:08, 5 ജൂണ്‍ 2008 (UTC)

മാക് ട ഫെഡറേഷന്‍

സിദ്ധിക്കേ, ഈ താളില്‍ കുറച്ചു വിവരങ്ങള്‍ കൂടി എഴുതി ചേര്‍ക്കുവാന്‍ ശ്രദ്ധിക്കുമല്ലോ? സസ്നേഹം, --സുഗീഷ് 20:18, 7 ജൂണ്‍ 2008 (UTC)

അതല്ല, ഒറ്റവരി ലേഖനമാണ്‌ എന്നു കരുതി ഇനി ഫലകം കൊണ്ട് ഈ താള്‍ നിറക്കും. അതുകൊണ്ട് പറഞ്ഞതാ...:)--സുഗീഷ് 20:26, 7 ജൂണ്‍ 2008 (UTC)

ഇപ്പോള്‍ ഒരു തലയേ ഉള്ളൂ. :) വീട്ടുകാര്‍ രണ്ടാക്കാനുള്ള ശ്രമത്തിലാണ്‌ :)--സുഗീഷ് 20:30, 7 ജൂണ്‍ 2008 (UTC)

Wikify

പ്രിയ സിദ്ദിഖ്, താങ്കള്‍ അകിര കുറസോവ,പി. ജെ. ആന്റണി തുടങ്ങിയ ലേഖനങ്ങളില്‍ {{wikify}} എന്ന ഫലകം ചേര്‍ത്ത്ത് കണ്ടു. സാധാരണ ലേഖനങ്ങളില്‍ ആ ഫലകം ചേര്‍ക്കാറ് ലേഖനത്തിന്റെ ഉള്ളടക്കം തീരെ കുറവായിരിക്കുമ്പോളോ അല്ലെങ്കില്‍ കണ്ണികള്‍,ഇന്റര്‍വിക്കി,കാറ്റഗറി എന്നിവയൊന്നും ചേര്‍ക്കാതിരിക്കുമ്പോളാണ്‌. ശ്രദ്ധിക്കുമല്ലോ.സ്നേഹത്തോടെ--അനൂപന്‍ 05:45, 8 ജൂണ്‍ 2008 (UTC)

دعوة

ഇത് ( دعوة) മലയാളത്തിലും ഇംഗ്ലീഷിലും എഴുതാന്‍ പറ്റുമോ? --ടക്സ് എന്ന പെന്‍‌ഗ്വിന്‍ 10:50, 9 ജൂണ്‍ 2008 (UTC)

നന്ദി--ടക്സ് എന്ന പെന്‍‌ഗ്വിന്‍ 10:58, 9 ജൂണ്‍ 2008 (UTC)

വെളിയങ്കോട് ഉമര്‍ ഖാളി

ഈ താള്‍ അല്പം കൂടി ഭാഗങ്ങളായി തിരിച്ച് ഒന്ന് എഡിറ്റ് ചെയ്യണം. വായിക്കുംമ്പോള്‍ ചില സ്ഥലങ്ങളില്‍ അല്പം അതിശയോക്തി കാണുന്നു. ശ്രദ്ധിക്കുക. അത്രയും ചെയ്താല്‍ ആ ഫലകങ്ങള്‍ അണ്ടും മാറ്റാവുന്നതാണ്‌. --സുഗീഷ് 20:20, 12 ജൂണ്‍ 2008 (UTC)

"1273 ല്‍ ദുല്‍ ഹജ്ജ് 23 ന് മരണപ്പെട്ടു." ഈ തീയതി ഗ്രിഗോറിയന്‍ കലണ്ടറിലേയ്ക്ക് മാറ്റിയെഴുതുവാന്‍ താല്പര്യപ്പെടുന്നു. ബ്രാക്കറ്റില്‍ ഹിജ്റ വര്‍ഷവും നല്‍കാം --ടക്സ് എന്ന പെന്‍‌ഗ്വിന്‍ 09:42, 15 ജൂണ്‍ 2008 (UTC)

Image:WikiThanks.png നന്ദി സിദ്ധീഖ്. --ടക്സ് എന്ന പെന്‍‌ഗ്വിന്‍ 11:11, 15 ജൂണ്‍ 2008 (UTC)

ഇ.മെയില്‍

നീലമാങ്ങയോട് ചോദിച്ചാല്‍ മതി തരും. :)--സുഗീഷ് 16:02, 16 ജൂണ്‍ 2008 (UTC)

കൊളാടിയുടെ പുസ്തകം

കൊളാടിയുടെ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. ലേഖനം അതിശയോക്തിപരവും നിലവിലുള്ള ചരിത്രധാരണകളുമായി പൊരുത്തപ്പെടാത്തതിനാലും ഉണ്ടായ സംശയങ്ങള്‍ ഉന്നയിക്കുകയാണ് ഞാന്‍ ചെയ്തത്. സി.പി.ഐക്കാരനല്ല ഞാന്‍. കൊളാടിയോട് ഭക്തിയോ വിരക്തിയോ ഇല്ല. പ്രസക്തഭാഗം ഉദ്ധരിച്ച് കാണിക്കുന്നത് സംവാദത്തെ നേരെ നയിക്കാന്‍ സഹായിക്കും.  മംഗലാട്ട്  ►സന്ദേശങ്ങള്‍ 

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -