വിക്കിപീഡിയ:വിക്കിപീഡിയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയന്‍
Conservation status: സുരക്ഷിതം |
||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||||||
|
||||||||||||||||||||
|
||||||||||||||||||||
Homo wikipediens Wales, 2001 |
||||||||||||||||||||
|
||||||||||||||||||||
Homo wikipediens sysopous† |
വിക്കിപീഡിയക്കായി സേവനങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായവരെ പൊതുവേ വിക്കിപീഡിയര്‍ എന്നു വിളിക്കുന്നു. ഇവരുടെ സമൂഹത്തെ വിക്കിസമൂഹമെന്നും പറയുന്നു. ഒന്നാന്തരം ധൈര്യശാലികളായി, വിക്കിപീഡിയ എന്താണെന്ന വ്യക്തമായ അവബോധത്തോടെ സേവനങ്ങള്‍ ചെയ്യുന്ന വിജ്ഞാനതൃഷ്ണയും, അറിവു പങ്ക് വെക്കാനുള്ള മനസ്സും, പരസ്പരബഹുമാനവും ഉള്ള സ്വതന്ത്ര സമൂഹമാണ് വിക്കിപീഡിയരുടേത്.
വിക്കിപീഡിയയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയാണ് വിക്കിപീഡിയരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ഔദ്യോഗികമായി കണ്ടെത്തിയിട്ടുള്ളത്. മലയാളത്തില്‍ ഇതുവരെ 5,617 ഔദ്യോഗിക വിക്കിപീഡിയരുണ്ട്. എന്നിരുന്നാലും വിക്കിപീഡിയയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിക്കിപീഡിയരും കുറവല്ല. ഭൂമിയാകപ്പാടെ നോക്കിയാല്‍ വിക്കിപീഡിയരെ മനുഷ്യരില്‍ നിന്നും തിരിച്ചറിയാന്‍ സാധിക്കില്ല. മനുഷ്യര്‍ക്കിടയില്‍ അവരിലൊരാളായി, അവര്‍ ചെയ്യുന്ന പണികളിലേതെങ്കിലും ചെയ്താണ് വിക്കിപീഡിയരുടെ ജീവിതം മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയ കമ്പ്യൂട്ടര്‍ ലഭിച്ചാല്‍ ഇവര്‍ വിക്കിപീഡിയരായി മാറുന്നു.
[തിരുത്തുക] സ്വഭാവസവിശേഷതകള്‍
തങ്ങള്‍ ചെയ്യുന്നതോ വിക്കിപീഡിയക്ക് നല്‍കുന്നതുമായ എന്തും മറ്റു വിക്കിപീഡിയര്‍ക്കോ, മനുഷ്യര്‍ക്കോ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അനുവാദം വിക്കിപീഡിയര്‍ നല്‍കിയിരിക്കുന്നു.പലതുള്ളി പെരുവെള്ളം എന്ന തത്വത്തിലാണ് വിക്കിപീഡിയര്‍ വിശ്വസിക്കുന്നത്, റാണിയില്ലാത്ത ഉറുമ്പുകൂട്ടത്തെ പോലെയാണിവര്‍. ചിലര്‍ വിക്കിപീഡിയക്കായി ലേഖനങ്ങള്‍ എഴുതുന്നു, ചിലര്‍ പുതിയതായി സമൂഹത്തില്‍ ചേരുന്നവരെ സ്വാഗതം ചെയ്യുന്നു, ചിലര്‍ തെറ്റുകള്‍ തിരുത്തുന്നു, ചിലര്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നു, ചിലര്‍ ലേഖനങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്നു അങ്ങിനെ അങ്ങിനെ. വിക്കിപീഡിയര്‍ക്ക് പോലീസോ, കോടതിയോ, ഒരു കെട്ടുറപ്പുള്ള നിയമസംഹിതയോ ഇല്ല, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ അവര്‍ തമ്മില്‍ ആശയസംഘട്ടനങ്ങള്‍ സൃഷ്ടിക്കാറുണ്ടെങ്കിലും അത് അവര്‍ സമവായത്തിലൂടെ പരിഹരിക്കുന്നു.
വിക്കിപീഡിയയില്‍ വിക്കിപീഡിയര്‍ക്കായുള്ള താളുകളില്‍ ഇവരെ പരിചയപ്പെടാം. ഇത്തരം താളുകളില്‍ ചെറുപെട്ടികള്‍(user box) ഉപയോഗിച്ച് സ്വന്തം ശൈലി വെളിപ്പെടുത്തുന്നു എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്.
[തിരുത്തുക] ഉപവിഭാഗങ്ങള്‍
[തിരുത്തുക] സിസോപ്പുകള്‍
വിക്കിപീഡിയരില്‍ കണ്ടുവരുന്ന ഉപവിഭാഗമാണ് സിസോപ്പുകള്‍. വിക്കിപീഡിയയില്‍ ഉണ്ടായേക്കാവുന്ന ചപ്പും ചവറും എടുത്തുമാറ്റുക എന്നതാണ് സിസോപ്പുകളുടെ പ്രധാന ജോലി. വിക്കിപീഡിയര്‍ തങ്ങളുടെ ഇടയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടേക്കാവുന്ന വിക്കിവിരുദ്ധരെ ഭയന്ന്, സമൂഹത്തിന് നേരിട്ട് തിരുത്താന്‍ കഴിയാത്ത രീതിയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള താളുകളില്‍ മാറ്റം വരുത്തുവാന്‍ അവര്‍ തന്നെ കണ്ടുപിടിച്ചിട്ടുള്ള സിസോപ്പുകളെ നിയോഗിച്ചിരിക്കുന്നു. ഇത്തരം ആള്‍ക്കാരെ കണ്ടെത്തിയാല്‍ അവരെ തടയേണ്ട ചുമതലയും സിസോപ്പുകള്‍ക്കുണ്ട്. ഒരേ സമയം വിക്കിസമൂഹത്തിന്റെ പടയാളികളും തൂപ്പുകാരുമാണ് സിസോപ്പുകള്‍. അതിനുപുറമേ സാധാരണ വിക്കിപീഡിയര്‍ ചെയ്യുന്നതെന്തും ഇവര്‍ക്കും വിധിച്ചിരിക്കുന്നു.
[തിരുത്തുക] ബ്യൂറോക്രാറ്റുകള്‍
വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് ബ്യൂറോക്രാറ്റുകള്‍. ഇവരേയും മറ്റു വിക്കിപീഡിയര്‍ നിയോഗിച്ചിരിക്കുന്നതാണ്. വൃത്തിയാക്കല്‍, തങ്ങളുടെ സൃഷ്ടികളേയും മറ്റും സംരക്ഷിക്കുക, എന്നീ ജോലികള്‍ക്കു പുറമേ വിക്കിപീഡിയര്‍ നിയോഗിക്കുന്ന സിസോപ്പുകളേയും മറ്റു ബ്യൂറോക്രാറ്റുകളേയും അത്തരത്തില്‍ മാറ്റുക, മേസ്തിരിപ്പണിയായ വിക്കിപീഡിയയുടെ സ്രോതസ് രൂപത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുക എന്നീ കാര്യങ്ങളും ബ്യൂറോക്രാറ്റുകള്‍ ചെയ്യുന്നു.