ഇന്റര്‍നെറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വര്‍ക്കിനെയും, അവ നല്‍കുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി ഇന്റര്‍നെറ്റ് എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ എന്ന വിവരസാങ്കേതികവിദ്യയാണു് ഇന്റര്‍നെറ്റ് എന്ന ആശയം പ്രാവര്‍ത്തികമാക്കുവാന്‍ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേള്‍ഡ് വൈഡ് വെബ്, പിയര്‍-റ്റു-പിയര്‍ നെറ്റ്വര്‍ക്ക്, ചാറ്റ്‍, ഇലക്ട്രോണിക്-മെയില്‍, ഓണ്‍ലൈന്‍ ഗെയിമിങ്, വാര്‍ത്താ സെര്‍വീസുകള്‍, എന്നീ സേവനങ്ങള്‍ നല്‍കിപ്പോരുന്ന ഇന്റര്‍നെറ്റിനെ പൊതുവെ നെറ്റ് എന്നും വിശേഷിപ്പിക്കുന്നു.
പൊതുവായുള്ള ധാരണകള്‍ക്ക് കടകവിരുദ്ധമായ വസ്തുതയാണു് ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും (WWW) പര്യായപദങ്ങള്‍ അല്ലെന്നുള്ളതു്. ഇന്റര്‍നെറ്റ് എന്നു സൂചിപ്പിക്കുന്നതു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോള്‍ വേള്‍ഡ് വൈഡ് വെബ് എന്നുള്ളത് ഇന്റര്‍നെറ്റ് എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്-ഡോക്യുമെന്റുകളുടെ സമാഹാരത്തെയും സൂചിപ്പിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഇന്റര്‍നെറ്റിന്റെ ചരിത്രം
റഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കന്‍ ഐഖ്യനാടിന് ഒരു വെല്ലുവിളിയായിതീരുകയും അവരുടെ പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഗവേഷണസ്ഥാപനമായ അര്‍പ്പ (ARPA)-അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി (advanced Research Project Agency), 1969-ല്‍ അര്‍പനെറ്റ് (ARPANET) എന്ന നെറ്റ്വര്‍ക്കിന് രൂപം കൊടുക്കുകയുണ്ടായി. ഇതിന്റെ ഉദ്ദേശ്യം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങള്‍ ആയിരുന്നു. ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ അവരുടെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് അര്‍പനെറ്റിനെ ഉപയോഗിക്കുവാന്‍ തുടങ്ങി. തന്‍മൂലം 1983ല്‍ അര്‍പനെറ്റ്(ARPANET); മില്‍നെറ്റ്(MILNET),അര്‍പനെറ്റ്(ARPANET) എന്നിങ്ങനെ രണ്ടായി മാറി. മില്‍നെറ്റിനെ മിലിട്ടറി നെറ്റ്വര്‍ക്ക് എന്നു വിളിക്കാറുണ്ട്. അതുപോലെ തന്നെ അര്‍പനെറ്റിന് ഡാര്‍പ (DARPA) എന്ന തരം തിരിവ് ഉണ്ട്. ഡാര്‍പ (DARPA)എന്നു വെച്ചാല്‍ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി (Defence Advanced Research Project Agency)ആകുന്നു. അര്‍പ്പാനെറ്റിനെ മാര്‍ച്ച് 23, 1972ല്‍ ഡാര്‍പ്പാനെറ്റ് ആക്കുകയും , വീണ്ടും ഫെബ്രുവരി 22, 1993ല്‍ അര്‍പ ആക്കുകയും , വീണ്ടു തിരിച്ച് മാര്‍ച്ച് 11, 1996 ഡാര്‍പാനെറ്റ് ആക്കുകയും ചെയ്തു.
ഡാര്‍പ്പനെറ്റിന്റെ വാണിജ്യവല്‍ക്കരണം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ, വാണിജ്യവല്‍ക്കരിക്കപ്പെടുകയും, കൂടുതല്‍ പ്രയോഗത്തില്‍വരുകയും മറ്റുള്ള രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു. തുടര്‍ന്ന് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതല്‍ സാങ്കേതിക വിദ്യകള്‍ കണ്ടു പിടിക്കുകയും ചെയ്തു. ഇത് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന നെറ്റ്വര്‍ക്കിന് കാരണമാവുകയും ഇന്‍റര്‍നെറ്റിന് വഴിതെളിക്കുകയും ചെയ്തു. അങ്ങനെ ഇന്നുകാണുന്ന ഇന്‍റര്‍നെറ്റ് ഉണ്ടാകുകയുന്‍ ചെയ്തു.
[തിരുത്തുക] ഇന്റര്‍നെറ്റുണ്ടാക്കിയ മാറ്റങ്ങള്‍
[തിരുത്തുക] സാങ്കേതികത്വം
[തിരുത്തുക] ഇന്റര്‍നെറ്റ് സേവനങ്ങള്‍
[തിരുത്തുക] വേള്‍ഡ് വൈഡ് വെബ്
വേള്‍ഡ് വൈഡ് വെബ് ഇന്റര്‍നെറ്റിന്റെ പര്യായമാണെന്നു ഒരു ആശയം ആളുകള്‍ക്കിടയിലുണ്ട്,പക്ഷെ അതു ശരിയല്ല. ഇന്റര്‍നെറ്റ് എന്നാല്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളുടെ ഒരു കൂട്ടമാണ് , ടെലിഫോണ്‍ ലൈനുകള്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍, അല്ലെങ്കില്‍ വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ തമ്മിലും കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വേള്‍ഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് ഹൈപ്പര്‍ലിങ്കുകളും , യു.ആര്‍.എല്ലുകളും ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ പ്രമാണങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. പ്രമാണങ്ങള്‍ എന്നു പറയുന്നത് എന്തുമാവാം ചിത്രങ്ങള്‍, ശബ്ദങ്ങള്‍, എച്ച്.റ്റി.എം.എല്‍ താളുകള്‍, പ്രോഗ്രാമുകള്‍, ഇങ്ങനെ . ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ രീതിയിലായിരിക്കും മേല്പറഞ്ഞ പ്രമാണങ്ങള്‍ സൂക്ഷിച്ചിരിക്കുക. വേള്‍ഡ് വൈഡ് വെബ് ഇന്റര്‍നെറ്റ് വഴിയാണ് നമുക്ക് ലഭിക്കുന്നത് എന്നു വേണമെങ്കില്‍ പറയാം
[തിരുത്തുക] വിദൂര കമ്പ്യൂട്ടിങ് (റിമോട്ട് ആക്സസ്)
ഒരാളുടെ കമ്പ്യൂട്ടര്‍ മറ്റൊരിടത്തു നിന്നുകൊണ്ട് മറ്റൊരാള് നിയന്ത്രിക്കുന്നസംവിധനമാണു വിദൂര കമ്പ്യൂട്ടിങ്. ഇത് ഇന്റെര്‍നെറ്റിലൂടെ ആണു സാധ്യമാകുന്നത്. ഇതിനായി പ്രത്യേകം സൊഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നു. വിദൂര കമ്പ്യൂട്ടിങ് മിക്കവാറും ഉപയോഗിക്കുന്നത് കമ്പ്യൂട്ടറുകള്‍ സര്‍വീസ് ചെയ്യുന്നതിനായി ആണ്. നിങ്ങളുടെ കമ്പ്യൂട്ടര്‍ കേടായാല്‍ നിങ്ങളുടേ കൂട്ടുകാര്‍ക്കോ മറ്റോ അവരുടെ വീട്ടില്‍ ഇരുന്നുകൊണ്ട് അതു ശരിയാക്കാം.
[തിരുത്തുക] വിവരസാങ്കേതികവിദ്യ സഹകരണസംഘങ്ങള്‍
[തിരുത്തുക] ഫയല്‍ ഷെയറിങ്
[തിരുത്തുക] വൊയ്സ് ഓവര്‍ ഐ.പി (VoIP)
VoIP അഥവാ ഇന്‍റര്‍നെറ്റ് ടെലഫൊണി വരും കാലത്തെ മുഖ്യ വാര്‍ത്താവിനിമയ സംവിധാനമായാണ് കരുതപ്പെടുന്നത്. സാധാരണ ടെലഫോണുകള്‍ വഴിയുള്ള കമ്യൂണിക്കേഷന്‍ അനധിവിദൂര ഭാവിയില്‍ തന്നെ ഇല്ലാതാവും. പകരം ഇന്‍റര്‍നെറ്റ് വഴിയുള്ള വാര്‍ത്താവിനിമയം ആകും രംഗം കൈയടക്കുക. ഇന്നും അന്താരാഷ്ട്ര കോളുകള്‍ ചിലവേറിയതാണ്. മിനിട്ടടിസ്ഥാനത്തില്‍ പണമടക്കേണ്ടി വരുന്നു. ഇന്‍റര്‍നെറ്റ് ടെലഫൊണി വ്യാപകമാവുന്നതോടെ ഇതില്‍ നിന്നും ഉപഭോക്താവ് സ്വതന്ത്രനാവുന്നു. നിയന്ത്രണമില്ലാതെ സംസാരിക്കുകയും കാണുകയുമൊക്കെ ചെയ്യാം! എന്താണ് ഇന്‍റര്‍നെറ്റ് ടെലഫൊണി? എങ്ങനെയാണ് ഇന്‍റര്‍നെറ്റ് ടെലഫൊണി ചിലവു കുറഞ്ഞതാവുന്നത്? ഇന്‍റര്‍നെറ്റിന്റെ അടിസ്ഥാനമായ “പാക്കെറ്റ് സ്വിച്ചിങ്ങ്” എന്ന സാങ്കേതിക വിദ്യയാണ് ഇന്‍റര്‍നെറ്റ് ടെലഫൊണിയെ ചിലവു ക്കുറഞ്ഞതാക്കുന്നത്. നാം ഒരു ടെലഫോണില്‍ കൂടി സംസാരിക്കുമ്പോള്‍ നമുക്കായി ഒരു ലൈന്‍ പൂര്‍ണമായും മാറ്റിവയ്ക്കപെടുന്നു. എന്നാല്‍ ഇന്‍റര്‍നെറ്റ് വഴിയാകുമ്പോള്‍ തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് കാര്യങ്ങള്‍. മൈക്രോഫോണ്‍ വഴി കമ്പ്യൂട്ടറില്‍ എത്തുന്ന ശബ്ദം ഡിജിറ്റല്‍ ഡാറ്റയുടെ ചെറു പാക്കറ്റുകളായി വിഭജിക്കപ്പെടുന്നു. ഓരോ പാക്കറ്റിലും, ഉത്ഭവ സ്ഥാനത്തെ ഐ.പി. വിലാസം ലക്ഷ്യ സ്ഥാനത്തെ ഐ.പി. വിലാസം ആകെ പാക്കറ്റുകളുടെ എണ്ണം, എത്രാമത്തെ പാക്കറ്റ് എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. ഉത്ഭവ സ്ഥനത്തെ കമ്പ്യൂട്ടറില്‍ നിന്നും പുറപ്പെടുന്ന ഡാറ്റ പാക്കറ്റുകള്‍ ലഭ്യമായ വിവിധ വഴികളിലൂടെ സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നു. ആ കമ്പ്യൂട്ടറില്‍ അവ പഴയ പോലെ ഒന്നായി ചേര്‍ന്ന് പുനഃസൃഷ്ടിക്കപ്പെടുന്നു. ഇങ്ങനെ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതിനാല്‍ ഒരു പ്രത്യേക ലൈന്‍ മാറ്റിവയ്ക്കപ്പെടുന്നില്ല. ഈ സാങ്കേതിക വിദ്യ VoIP അഥവാ ഇന്‍റര്‍നെറ്റ് ടെലഫൊണി എന്നറിയപ്പെടുന്നു. ഇന്‍റര്‍നെറ്റ് ടെലഫൊണിയ്ക്ക് ചില വ്യവസ്ഥകള്‍ അഥവാ പ്രോട്ടൊക്കോളുകള്‍ ഉണ്ട്. H323, SIP എന്നിവ ആണിവ. പായ്ക്കറ്റുകളുടെ സഞ്ചാരത്തിനിടക്ക് പല തടസ്സങ്ങളും നേരിടാം. ചിലപ്പോള്‍ ട്രാഫിക് തിരക്ക് മൂലം ഉണ്ടാകാവുന്ന താമസം അഥവാ “ഡിലേ”, ചില പായ്കറ്റുകള്‍ നഷ്ടമാകുന്നതു മൂലമുള്ള “ജിറ്റെറിങ്ങ്” ഇവ പലപ്പോഴും സംസാര സുഖത്തെ തടസ്സപ്പെടുത്താറുണ്ട്. എന്നാല്‍ “ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ്” ഉപയോഗിച്ചാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഇന്ന് ഇന്‍റര്‍നെറ്റ് ടെലഫൊണി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ധാരാളം ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ചും അല്ലാതെയും ഇന്‍റര്‍നെറ്റ് ടെലഫോണി വഴി സംസാരിക്കാന്‍ പറ്റുന്ന ഉപകരണങ്ങളുണ്ട്. കമ്പ്യൂട്ടറില്‍ നിന്നും കമ്പ്യൂട്ടറിലേക്ക് തികച്ചും സൗജന്യമായി സംസാരിക്കാം. ഇതിന്നാവശ്യമായ സോഫ്റ്റ്‌വെയറുകള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. MSN Messenger, Yahoo! Messenger, Skype, Google Chat തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തില്‍ പെടും. കൂടാതെ “വിന്‍ഡോസിനൊപ്പമുള്ള” “ നെറ്റ്മീറ്റിങും” ഉപയോഗിക്കാം. കമ്പ്യൂട്ടറില്‍ നിന്നും മറ്റു ടെലഫോണിലേക്ക് വിളിക്കാന്‍ “ഗേറ്റ്‌വേ” എന്ന ഉപകരണം ആവശ്യമാണ്. ഈ ആവശ്യത്തിനായി ഉപയോഗിക്കാവുന്ന കോളിങ് കാര്‍ഡുകള്‍ ഇന്ന് ലഭ്യമാണ്. ഇവയുപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ കമ്പ്യൂട്ടറില്‍ നിന്നും ലോകത്തെവിടെയുമുള്ള ടെലഫോണിലേക്കും വിളിക്കാന്‍ കഴിയും.
[തിരുത്തുക] ദൃശ്യ-ശ്രവ്യ മാധമ്യങ്ങള്‍
[തിരുത്തുക] ഇന്റര്‍നെറ്റ് സെന്‍സറിങ്
[തിരുത്തുക] സുപ്രധാന ഇന്റര്‍നെറ്റ് സംഭവങ്ങള്‍
[തിരുത്തുക] അനുബന്ധം
- Global Internet Traffic Report
- "10 Years that changed the world"—WiReD looks back at the evolution of the Internet over last 10 years
- The Internet Society History Page
- How the Internet Came to Be
- RFC 801, planning the TCP/IP switchover
- A comprehensive history with people, concepts and quotations
- CBC Digital Archives—Inventing the Internet Age