സിത്താര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഉത്തരേന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ സംഗീതോപകരണമാണ് സിത്താര്‍. 700ഓളം വര്‍ഷത്തെ പാരമ്പര്യം ഇത് അവകാശപ്പെടുന്നു. നീണ്ട കഴുത്തും 20 ലോഹനിര്‍മ്മിത ഫ്രെറ്റുകളും ആറോ ഏഴോ മുഖ്യതന്ത്രികളും ഇതിനുണ്ട്. 13ആര്‍ദ്രതന്ത്രികളും ഇതില്‍ കാണാം. രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍ക്കനുസരിച്ച് ഇവ ചിട്ടപ്പെടുത്തി വെച്ചിരിയ്ക്കും. ഫ്രെറ്റുകള്‍ക്കിടയിലൂടെ മീട്ടുമ്പോഴാണ് ശ്രുതിവ്യത്യാസം സംഭവിയ്ക്കുന്നത്.
സിത്താറിന്റെ പ്രാഗ്‌രൂപം വീണയാണ്. സിത്താര്‍ രൂപകല്പന ചെയ്തിരിയ്ക്കുന്നത് അമീര്‍ ഖുസ്രു ആണെന്ന് കരുതപ്പെടുന്നു.
[തിരുത്തുക] പ്രമുഖര്‍
- ഉസ്താദ് വിലായത്ത് ഖാന്
- ഉസ്താദ് അലാവുദ്ദീന്‍ ഖാന്
- പണ്ഡിറ്റ് രവിശങ്കര്‍
- ഉസ്താദ് ഇംറാദ് ഖാന്
- ഉസ്താദ് അബ്ദുള്‍ ഹാലിം സഫര്‍ ഖാന്
- ഉസ്താദ് റയിസ് ഖാന്
- പണ്ഡിറ്റ് ദേബുചൗധരി