See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ലിനക്സ് കെര്‍ണല്‍ - വിക്കിപീഡിയ

ലിനക്സ് കെര്‍ണല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലിനക്സ്
Tux

ലിനക്സ് കെര്‍ണല്‍ 2.6.11 പ്രവര്‍ത്തിപ്പിക്കുന്നു, (നോപ്പിക്സ് 3.8)
ഉടമ: ലിനസ് ടോര്‍വാള്‍ഡ്സ്
ഡെവലപ്പര്‍: ലിനസ് ടോര്‍വാള്‍ഡ്സും (ഉടമ) മറ്റ് പലരും
ആദ്യ പതിപ്പ്: 1991, 16–17 വര്‍ഷങ്ങള്‍ മുമ്പ്
ഏറ്റവും പുതിയ പതിപ്പ്: 2.6.25 / ഏപ്രില്‍ 16 2008 (2008-04-16), 0 day മുമ്പ്[1]
Preview release: 2.6.25-rc9 / ഏപ്രില്‍ 11 2008 (2008-04-11), 0 day മുമ്പ് [2]
പ്രോഗ്രാമിങ്ങ് ലാംഗ്വേജ്: സി
ഓപ്പറേറ്റിങ്ങ് സിസ്റ്റം: ലിനക്സ്
ലഭ്യമായ ഭാഷ(കള്‍): ഇംഗ്ലിഷ്
വിഭാഗം: കെര്‍ണല്‍
ലൈസന്‍സ്: GNU General Public License വേര്‍ഷന്‍ 2
വെബ്ബ്സൈറ്റ്: കേര്‍ണല്‍.ഓര്‍ഗ്
ലിനക്സ് പെന്‍‌‌ഗ്വിന്‍ (ടക്സ്)
ലിനക്സ് പെന്‍‌‌ഗ്വിന്‍ (ടക്സ്)

ലിനസ് ടോര്‍വാള്‍ഡ്സ് വികസിപ്പിച്ചിടുത്ത കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം കെര്‍ണലാണ് ലിനക്സ് (ആംഗലേയം: Linux). സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, ഓപ്പണ്‍‌സോഴ്സ് സോഫ്റ്റ്‌വെയര്‍ എന്നീ പ്രത്യയശാസ്ത്രങ്ങളുടെ ജൈവോദാഹരണമാണു് ലിനക്സ്. ഗ്നൂ/ലിനക്സ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഈ കേര്‍ണ്ണലാണ് ഉപയോഗിക്കുന്നത്. ലിനക്സ് ആദ്യമായി തയ്യാറാക്കപ്പെട്ടത് ഇന്റല്‍ മൈക്രൊപ്രോസസര്‍ കമ്പനിയുടെ i386 ചിപ്പുകള്‍ക്ക് വേണ്ടിയായിരുന്നു. ഇപ്പോള്‍ ലിനക്സ് മിക്ക പ്രധാന മൈക്രോപ്രോസസറുകളെയും പിന്തുണയ്ക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍, പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്നുതുടങ്ങി സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ വരെ ഇന്നു് ലിനക്സ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1991 -ലാണ് ലിനസ് ട്രൊവാള്‍ഡ്സ് എന്ന ഫിന്‍‌ലാഡുകാരന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി, ഹെല്‍‌സിങ്കി യൂണിവേഴ്‌സിറ്റിയിലെ പഠനവേളയില്‍ ലിനക്സ് എന്ന ഈ കേര്‍ണ്ണലിന്റെ പണിതീര്‍ത്തത്. 1991 സെപ്തംബര്‍ 17 നു ഇതിന്റെ ആദ്യരൂപം ഇന്റര്‍നെറ്റില്‍ ലഭ്യമായി. മറ്റനേകം പ്രതിഭകളുടെ വിദഗ്ദമായ ഇടപെടലുകള്‍ക്ക് ശേഷമാണു് ഇന്നു കാണുന്ന ലിനക്സ് കെര്‍ണല്‍ രൂപപ്പെട്ടത്. ഇന്നും ലിനസ് ട്രൊവാള്‍ഡ്സ് തന്നെയാണ് ലിനക്സ് കെര്‍ണല്‍ നവീകരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ടക്സ്, എന്നുപേരുള്ള ഒരു പെന്‍‌ഗ്വിന്‍ ആണ് ലിനക്സിന്റെ ഭാഗ്യചിഹ്നവും അടയാളവും. ലിനക്സ് എന്ന പേരു നിര്‍ദ്ദേശിച്ചതാകട്ടെ ഹെല്‍‌സിങ്കി സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അരി ലെംകെ എന്നു പേരുള്ള സെര്‍വര്‍ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു.

[തിരുത്തുക] ലൈസന്‍സ്

ലിനക്സ് കെര്‍ണല്‍ ജി.പി.എല്‍ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈസന്‍സിനാല്‍ നിയന്ത്രിച്ചിരിക്കുന്നു. ജി.പി.എല്‍ ലൈസന്‍സ് അനുസരിച്ച്, ലിനക്സ് കെര്‍ണലില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കും, കെര്‍ണലിന്റെ സോഴ്സില്‍ നിന്നു് ഉരുത്തിരിയുന്ന സോഫ്റ്റ്‌വെയറുകള്‍ക്കും എക്കാലവും സ്വതന്ത്രമായി പകര്‍ത്താവുന്നതും പുനര്‍സൃഷ്ടിക്കാവുന്നതോ പുതുക്കിയെഴുതാവുന്നതോ ആയിരിക്കുകയും ചെയ്യും. പക്ഷേ, ലിനക്സ് കേര്‍ണ്ണലോ, അതില്‍ പിന്നീടുപരുത്തുന്ന മാറ്റങ്ങളോ ഒരിക്കലും പകര്‍പ്പവകാശമുള്ളതാക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്.

[തിരുത്തുക] ഉച്ചാരണം

ലിനസ് ട്രൊവാള്‍ഡ്സിന്റെ പേരില്‍ നിന്നു് ഊഹിക്കാവുന്ന ഉച്ചാരണമായ ലിനക്സ് എന്നു തന്നെയാണു് ലിനക്സിന്റെ പ്രധാന ഉച്ചാരണം. എങ്കിലും ഇംഗ്ലീഷ് ഉച്ചാരണങ്ങളോട് കൂടുതല്‍ സ്വരചേര്‍ച്ചയുള്ള ലൈനക്സ് എന്ന ഉച്ചാരണവും നിലവിലുണ്ട്.


[തിരുത്തുക] ആധാരസൂചിക

  1. Linus Torvalds (16 April 2008). Linux 2.6.25.
  2. Linus Torvalds (11 April 2008). Linux 2.6.25-rc9.
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -