മുരളി കാര്‍ത്തിക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Murali Kartik |
||
ബാറ്റിങ്ങ് രീതി | Left hand bat | |
ബോളിങ് രീതി | Slow left arm orthodox | |
ടെസ്റ്റ് | ഏകദിനം | |
മത്സരങ്ങള്‍ | 8 | 34 |
ആകെ റണ്‍ | 88 | 110 |
ബാറ്റിങ്ങ് ശരാശരി | 9.77 | 13.75 |
100s/50s | -/- | -/- |
ഉയര്‍ന്ന സ്കോര്‍ | 43 | 32* |
ബോളുകള്‍ | 1932 | 1751 |
വിക്കറ്റുകള്‍ | 24 | 35 |
ബോളിങ് ശരാശരി | 34.16 | 42.17 |
5 വിക്കറ്റ് പ്രകടനം ഇനിങ്സില്‍ | - | 1 |
10 വിക്കറ്റ് പ്രകടനം | - | N/A |
നല്ല ബോളിങ്ങ് പ്രകടനം | 4/44 | 6/27 |
ക്യാച്ചുകള്‍/സ്റ്റുമ്പിങ് | 2/- | 10/- |
18 October, 2007 പ്രകാരം |
മുരളി കാര്‍ത്തിക് തമിഴ്നാട്ടുകാരനായ ഒരു ഇന്ത്യന്‍ ക്രിക്കറ്ററാണ്. 1976 സെറ്റംബര്‍ 11ന് മദ്രാസില്‍ ജനിച്ചു. 2000 മുതല്‍ ദേശീയ ടീമിലുണ്ടെങ്കിലും വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കാനായിട്ടുള്ളു. ഇന്ത്യന്‍ ടീമില്‍ സ്പിന്‍ ബൗളര്‍മാരായ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് എന്നിവരുടെ സാനിധ്യം സ്പെഷ്യലിസ്റ്റ് ഇടം കയ്യന്‍ സ്ലോ ഓര്‍ത്തഡോക്സ് ബൗളറായ കാര്‍ത്തിക് ദേശീയ ടീമീലേക്ക് തിര്‍ഞ്ഞെടുക്കപ്പെടുന്നതിന് ഒരു തടസമാകുന്നു . ഇടം കയ്യന്‍ ബാറ്റ്സ്മാനായ കാര്‍ത്തിക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 11 അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആ മികവ് തുടരാനായില്ല. കൗണ്ടി ക്രിക്കറ്റില്‍ ലങ്കാഷെയറിനുവേണ്ടിയും മിഡില്‍സെക്സിനുവേണ്ടിയും കളിച്ചിട്ടുണ്ട്.