See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ബ്രാക്കിയോസോറസ്‌ - വിക്കിപീഡിയ

ബ്രാക്കിയോസോറസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
Brachiosaurus
Fossil range: Late Jurassic - Early Cretaceous
Brachiosaurus brancai
Brachiosaurus brancai
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Sauropsida
Superorder: Dinosauria
നിര: Saurischia
Suborder: Sauropodomorpha
Infraorder: Sauropoda
കുടുംബം: Brachiosauridae
ജനുസ്സ്‌: Brachiosaurus
Riggs, 1903
Species
  • B. altithorax Riggs, 1903 (type)
  • B. brancai Janensch, 1914
  • ?B. nougaredi de Lapparent, 1960
Synonyms
  • Giraffatitan Paul, 1988

ജുറാസ്സിക്‌ കാലഘട്ടത്തിന്റെ അവസാനനകാലത്ത് (ഏകദേശം 15.5 കോടി വര്‍ഷം മുമ്പേ മുതല്‍ 14 കോടി വര്‍ഷം വരെ) ഭൂമിയില്‍ വസിച്ചിരുന്നതും ഇന്ന് നാമാവശേഷമായതുമായ സസ്യഭുക്കുകളായ ദിനോസര്‍ വര്‍ഗ്ഗമാണ്‌ ബ്രാക്കിയോസോറസുകള്‍[1]. ദിനോസര്‍ വര്‍ഗ്ഗത്തില്‍‍ ഏറ്റവും നീളം കൂടിയ ഇനങ്ങളിലൊന്നായ‌ ബ്രാക്കിയോസോറസിന്റെ തലഭാഗം മുതല്‍ വാലറ്റം വരെയുള്ള നീളം ഏകദേശം 70 അടിയോളം വരും. ഗ്രീക്ക്‌ ഭാഷയിലെ കൈ എന്നര്‍ഥമുള്ള ബ്രാക്കിയോണ്‍(brachion/βραχιων) എന്ന പദവും , പല്ലി (ഉരഗം)എന്നര്‍ത്ഥമുള്ള സോറസ്‌ (sauros/σαυρος)എന്ന പദവും കൂട്ടിച്ചേര്‍ത്താണ്‌ ബ്രാക്കിയോസോറസ്‌ എന്ന പേരുണ്ടാക്കിയത്. മുന്‍കാലുകള്‍ക്ക് അസാധാരണമായ നീളമുള്ളതിനാല്‍ ഇവയെ "മഹാബാഹുക്കള്‍"(great arms) എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ബ്രാക്കിയോസോറസിന്റെ ശരീര ഭാരം ഏകദേശം 33 മുതല്‍ 88 ടണ്‍ വരെയാണെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.


ഉള്ളടക്കം

[തിരുത്തുക] ശരീര ഘടന

Skeleton of Brachiosaurus brancai in Berlin.
Skeleton of Brachiosaurus brancai in Berlin.
Size comparison between Brachiosaurus and a human
Size comparison between Brachiosaurus and a human

ബ്രാക്കിയോസോറസുകള്‍ പൊതുവെ അലസഗമനരും മന്ദഗതിക്കാരുമാണ്‌. ഈ ഒരു കാരണത്താല്‍ ശത്രുവില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ഇവയ്ക്ക് സാധിക്കാറില്ല. വളരെ ചെറിയ തലച്ചോറുള്ള ഈ ജീവി ബുദ്ധിപരമായും വളരെ പിറകിലാണ്‌.വളരെ നീളമുള്ള കഴുത്തിന്റെ അറ്റത്ത് സ്ഥിതിചെയ്യുന്ന ചെറിയ ശിരസ്സിലെ തലച്ചോറ് എതാനും ഔണ്‍സ് മാത്രമെ വരികയുള്ളഉ. നാസാദ്വാരങ്ങള്‍ തലയുടെ മുകള്‍ വശത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഇവയ്ക്ക് നല്ല ഘ്രാണ ശക്തിയുണ്ട്. തടിച്ച ചാട്ട പോലെയുള്ള വാല്‍ ബ്രാക്കിയോസോറസിന്റെ പ്രത്യേകതയാണ്‌. തടിച്ച ബലവത്തായ കാലുകളില്‍ നഖങ്ങളുണ്ട്. താഴെയും മുകളിലും 26 പല്ലുകള്‍ വീതമുള്ള ദന്തനിരയാണ്‌ ബ്രാക്കിയോസോറസിന്റേത്.

[തിരുത്തുക] ആവാസം

സസ്യഭുക്കുകളായ ഈ സാധുജീവികള്‍ പ്രധാനമായും ചതുപ്പുനിലങ്ങള്‍ക്കടുത്തായാണ്‌ വാസമുറപ്പിച്ചിരുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നും കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയില്‍നിന്നുമാണ്‌ ബ്രാക്കിയോസോറസുകളുടെ ഫോസിലുകള്‍ പ്രധാനമായും കണ്ടുകിട്ടിയിരിക്കുന്നത്.

[തിരുത്തുക] ജീവിത രീതികള്‍

ബ്രാക്കിയോസോറസ്‌
ബ്രാക്കിയോസോറസ്‌

വളരെ ശാന്തമായ ജീവിതരീതി ഇഷ്ടപ്പെട്ടിരുന്ന ബ്രാക്കിയോസോറസുകള്‍ കൂട്ടമായാണ്‌ ജീവിച്ചിരുന്നത്. അവയുടെ ആവാസ മേഖലയില്‍ ഭക്ഷണത്തിന്‌ ദൗര്‍ബല്യം അനുഭവപ്പെടുമ്പോള്‍ പുതിയ മേച്ചില്പുറങ്ങള്‍ തേടി അവ കൂട്ടത്തോടെ യാത്ര ചെയ്തിരുന്നു. ഇത്തരം യാത്രകളില്‍ മുറിവേറ്റവയെയും രോഗബാധിതരായവരെയും അവ ഉപേക്ഷിച്ച് പോകാറാണ്‌ പതിവ് കാരണം കനത്ത ശരീരവും സാവധാനത്തില്‍ മാത്രം നടക്കാന്‍ കഴിയുന്ന ശരീര പ്രത്യേകതകളുമുള്ളതിനാല്‍ സ്വയം സഞ്ചരിക്കാന്‍ തന്നെ അവ ഏറെ ബുദ്ധിമുട്ടിയിരുന്നു[2]


[തിരുത്തുക] അവലംബം

  1. http://www.dinodata.org/index.php?option=com_content&task=view&id=9305&Itemid=67
  2. http://library.thinkquest.org/TQ0311541/brachiosaurs.htm
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -