ഫ്ലോറന്‍സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊമ്യൂണെ ഡി ഫിറെന്‍സെ | |
---|---|
Municipal coat of arms |
|
|
|
രാജ്യം | ഇറ്റലി |
പ്രദേശം | ടസ്കനി |
പ്രവിശ്യ | ഫ്ലോറന്‍സ് (FI) |
മേയര്‍ | ലിയോണാര്‍ഡോ ദൊമെനീച്ചി (ഡെമോക്രാറ്റിക് പാര്‍ട്ടി) |
Elevation | 50 m (164 ft) |
വിസ്തീര്‍ണ്ണം | 102 km² (39 sq mi) |
ജനസംഖ്യ (2006-06-02ലെ കണക്കുപ്രകാരം) | |
- മൊത്തം | 366,488 |
- സാന്ദ്രത | 3,593/km² (9,306/sq mi) |
സമയമേഖല | CET, UTC+1 |
Coordinates | |
Gentilic | ഫിയോറെന്തീനി |
ഡയലിംഗ് കോഡ് | 055 |
പിന്‍കോഡ് | 50100 |
Frazioni | Galluzzo, Settignano |
പേട്രണ്‍ വിശുദ്ധന് | വി. സ്നാപകയോഹന്നാന് |
- ദിവസം | ജൂണ്‍ 24 |
വെബ്സൈറ്റ്: www.comune.firenze.it |
ഇറ്റാലിയന്‍ പ്രദേശമായ ടസ്കാനിയുടേയും ഫ്ലോറന്‍സ് പ്രവിശ്യയുടേയും തലസ്ഥാന നഗരമാണ് ഫ്ലോറന്‍സ്. ടസ്കാനിയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണിത്. 364,779 ആണ് ഫ്ലോറന്‍സിലെ ജനസംഖ്യ.
1865 മുതല്‍ 1870 വരെ ഇറ്റലി രാജ്യത്തിന്റേയും തലസ്ഥാനമായിരുന്നു ഈ നഗരം. ആര്‍ണോ നദിയുടെ തീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. മദ്ധ്യ കാലഘട്ടത്തിലും നവോത്ഥാന കാലഘട്ടത്തിലും വളരെ പ്രാധാനപ്പെട്ട ഒരു നഗരമായിരുന്നു ഇത്. ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ ജന്മസഥലമായി കണക്കാക്കുന്നത് ഫ്ലോറന്സിനേയാണ്. ഇവിടുത്തെ കലയും വാസ്തുകലയും പ്രശസ്തമാണ്. മിഡീവല്‍ കാലഘട്ടത്തില്‍ യൂറോപ്പിലെ ഒരു പ്രധാന വ്യാപാര-ധനകാര്യ കേന്ദ്രമായിരുന്നു ഫ്ലോറന്‍സ്. വലരെ കാലത്തേക്ക് ഈ നഗരം ഭരിച്ചിരുന്നത് മെഡിസി കുടുംബമാണ്. മദ്ധ്യകാലഘട്ടത്തിലെ ഏഥന്‍സ് എന്നും ഈ നഗരം വിളിക്കപ്പെടുന്നു.
"ഹിസ്റ്റോറിക് സെന്റര്‍ ഓഫ് ഫ്ലോറന്സസി"നെ 1982ല്‍ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിച്ചു.