പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൌരസ്ത്യ ക്രിസ്തീയത | |
ഓര്‍ത്തഡോക്സ് സഭകള്‍ · പൗരസ്ത്യം | |
സൂനഹദോസുകള്‍ · സഭാപിളര്‍പ്പുകള്‍ | |
പൗരസ്ത്യ ക്രിസ്തീയത | |
---|---|
പ്രാചീന ഓര്‍ത്തഡോക്സ് സഭ | |
ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ | |
നെസ്തോറിയന്‍ കിഴക്കന്‍ സഭകള്‍ | |
പൗരസ്ത്യ രീതി സഭകള്‍ | |
മലബാര്‍ മാര്‍ത്തോമാ സുറിയാനി സഭ | |
മലബാര്‍ സ്വതന്ത്ര സുറിയാനി സഭ | |
പൗരസ്ത്യ റീത്ത് റോമന്‍കത്തോലിക്കാ സ്വയംഭരണ സഭകള്‍ | |
ദൈവ ശാസ്ത്രം | |
പൗരസ്ത്യ ദൈവവിജ്ഞാനീയം | |
ക്രിസ്തു വിജ്ഞാനീയം | |
ത്രിത്വം · ദൈവമാതാവു് | |
ആരാധനാക്രമങ്ങള്‍ | |
വിശുദ്ധ ഗ്രന്ഥം | |
പഴയ നിയമം · പുതിയനിയമം | |
അപ്പോസ്തോലിക പിതാക്കന്മാരുടെ ലേഖനങ്ങള്‍ | |
പാശ്ചാത്യ ക്രിസ്തീയത | |
റോമന്‍ കത്തോലിക്കാ സഭ · നവീകരണ സഭകള്‍ | |
ക്രിസ്തുമത വിഭാഗങ്ങള്‍ |
റോമന്‍ കത്തോലിക്ക സഭ കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ വിശ്വാസികളുള്ള ക്രിസ്തീയസഭകളുടെ കൂട്ടായ്മ.കുസ്തന്തീനോസ്പോലീസ് പാത്രിയര്‍ക്കാസനത്തോടു് കുര്‍ബാന സംസര്‍ഗമുള്ള ഇരുപതില്പരം ദേശീയ സഭകളടങ്ങിയതാണു് ബൈസാന്ത്യ ഒര്‍ത്തഡോക്സ് സഭ.
ബൈസാന്ത്യ ഒര്‍ത്തഡോക്സ് സഭയ്ക്കു് പൗരസ്ത്യ റോമാ സഭ എന്ന അര്‍ത്ഥത്തില്‍ കിഴക്കന്‍ (ഇസ്റ്റേണ്‍) സഭ എന്ന പേരും അടിസ്ഥാന ആരാധനാക്രമത്തിന്റെപേരില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ എന്ന പേരുമുണ്ടു്.അംഗസംഖ്യ 21.6 കോടി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ക്രി പി 451-ലെ കല്ക്കിദോന് സുന്നഹദോസു് സ്ഥാപിച്ചതായ യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗങ്ങളിലൊന്നായ കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്ക്കാസനമാണു്ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭാകുടുംബമായി വികസിച്ചതു്.
കല്ക്കിദോന്യസഭകളെന്ന നിലയില്‍ കത്തോലിക്കാ ഓര്‍ത്തഡോക്സ് സഭയായി ഒന്നിച്ചു് നിന്നറോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്ക്കാസനവുംആറാം നൂറ്റാണ്ടോടെ യഥാക്രമം പാശ്ചാത്യ റോമാസാമ്രാജ്യത്തിലെയും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെയും(ബൈസാന്ത്യം) ഔദ്യോഗിക(രാജകീയ) സഭകളായി മാറിയിരുന്നു.
റോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനവും തമ്മിലുണ്ടായ നേതൃമല്‍സരം 1054-ല്‍ ഇരുസഭളും തമ്മില്‍ മഹറോന്‍ ചൊല്ലി പിരിയുന്നതില്‍ കലാശിച്ചു.മഹാശീശ്മ എന്നറിയപ്പെടിരുന്ന ഈ ഭിന്നത 1964-ലാണവസാനിച്ചതു്.
ബൈസാന്ത്യ സാമ്രാജ്യപ്രഭാവത്തിന്റെ ആദ്യകാലം (330-1453) ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയുടെ സുവര്‍ണകാലമായിരുന്നു.പിന്നീടു് വിവിധ ദേശീയസഭകളായി വിഘടിച്ച ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ ഇന്നു് ദേശീയസഭകളുടെ കൂട്ടായ്മയാണു്.കുസ്തന്തീനോപൊലിസ് പാത്രിയര്‍ക്കീസ് ഇപ്പോള്‍ എക്യമെനിക്കല്‍ പാത്രിയര്‍ക്കീസ് എന്നാണറിയപ്പെടുന്നതു്.
[തിരുത്തുക] അംഗസഭകള്‍
[തിരുത്തുക] കേരളബന്ധം
ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയ്ക്കു് ഇന്ത്യയില്‍ സ്വാധീനമോ സാന്നിധ്യമോ ഇല്ലെങ്കിലും കേരളത്തിലെ മലങ്കര സഭയ്ക്കു് അതുമായി അടുത്ത സുഹൃദ്‍ബന്ധമുണ്ടു്. പൗരസ്ത്യകാകോലിക്കോസിന്റെ ക്ഷണപ്രകാരം ഇപ്പോഴത്തെ എക്യമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ബാവ രണ്ടായിരത്തില്‍ മലങ്കര സന്ദര്‍ശിച്ചിരുന്നു.