See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം - വിക്കിപീഡിയ

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം
പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം

കേരളത്തില് വളരെ പ്രശസ്തിയുള്ള ഒരു മുത്തപ്പന്‍ ക്ഷേത്രമാണ്‌ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റര്‍ വടക്കായി സ്ഥിതിചെയ്യുന്ന പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ മുത്തപ്പനായി തെയ്യം ആടാറുണ്ട്. മറ്റു തെയ്യങ്ങള്‍ വര്‍ഷത്തില്‍ ചില പ്രത്യേക കാലങ്ങളില്‍ മാത്രമേ ആടാറുള്ളൂ (ഒക്ടോബര്‍ മുതല്‍ മെയ് വരെ ഉള്ള സമയത്ത്), പക്ഷേ മുത്തപ്പന്‍ തെയ്യം വര്‍ഷത്തില്‍ എല്ലാ സമയത്തും ആടുന്നു.

ഈ ക്ഷേത്രം വളപട്ടണം നദിക്കരയിലാണ്.

ഉള്ളടക്കം

[തിരുത്തുക] മുത്തപ്പന്റെ കഥ

പ്രധാന ലേഖനം: മുത്തപ്പന്‍

ഒരു കുട്ടിയായിരിക്കേ മുത്തപ്പന്‍ മുതിര്‍ന്നവരുടെ വരുതിക്കു നില്‍ക്കാത്തവന്‍ ആയിരുന്നു. ഒരു വലിയ വേട്ടക്കാരനായിരുന്ന മുത്തപ്പന്‍ താന്‍ കൊന്ന കാട്ടുമൃഗങ്ങളുടെ തോലുരിഞ്ഞ് വസ്ത്രമായി ഉടുക്കുമായിരുന്നു. ഒരു ദിവസം ഒരു മുത്തപ്പന്‍ കള്ള് കുടം കമഴ്ത്തിവെച്ച ഒരു തെങ്ങ് കണ്ടു. മുത്തപ്പന്‍ തെങ്ങില്‍ കയറി കള്ളെടുത്ത് കുടിച്ചുകൊണ്ടിരിക്കവേ ചെത്തുകാരന്‍ തിരിച്ചുവരികയും മുത്തപ്പനെ കാണുകയും ചെയ്തു. മുത്തപ്പനെ വഴക്കുപറഞ്ഞ ചെത്തുകാരനെ മുത്തപ്പന്‍ ഒരു കല്‍ പ്രതിമയാക്കി മാറ്റി. മുത്തപ്പന്‍ തെയ്യം ആടുമ്പോള്‍ തെയ്യം ആടുന്നയാള്‍ കള്ളുകുടിക്കുകയും കാണികള്‍ക്ക് കള്ള് കൈമാറുകയും ചെയ്യുന്നു. അങ്ങനെ ക്ഷേത്ര വളപ്പില്‍ മദ്യം കൊണ്ടുവന്ന് മുത്തപ്പന്‍ ക്ഷേത്ര നിയമങ്ങള്‍ തെറ്റിക്കുന്നു.

[തിരുത്തുക] പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രധാന ഉത്സവങ്ങള്‍

മുത്തപ്പന്‍ തെയ്യം - ശിവനായും വിഷ്ണുവായും
മുത്തപ്പന്‍ തെയ്യം - ശിവനായും വിഷ്ണുവായും

എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.

പുത്തരി തിരുവപ്പന അല്ലെങ്കില്‍ വര്‍ഷത്തിലെ ആദ്യത്തെ തിരുവപ്പന - വര്‍ഷത്തിലെ ആദ്യത്തെ പുതുനാമ്പുകള്‍ ആഘോഷിക്കുവാന്‍ വൃശ്ചികം 16-നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30-നു ആണ്.

തിരുവപ്പന ഈ ദിവസങ്ങളില്‍ നടക്കാറില്ല.

1. എല്ലാ വര്‍ഷവും തുലാം 1 മുതല്‍ വൃശ്ചികം 15 വരെ.

2. കാര്‍ത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങളില്‍.

3. ക്ഷേത്രത്തിലെ "നിറ" ദിവസം.

4. മടപ്പുര കുടുംബത്തില്‍ മരണം നടക്കുന്ന ദിവസങ്ങളില്‍.

[തിരുത്തുക] പ്രധാന വഴിപാടുകള്‍

മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍ പൈംകുട്ടി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്. ക്ഷേത്രത്തില്‍ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

മടയന് ഉള്ള വഴിപാടുകള്‍ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞള്‍, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീര്‍ക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങള്‍, തേങ്ങാപ്പൂള് എന്നിവയാണ്. ഇന്ന് കരിച്ച ഉണക്കമീനും കള്ളും നൈവേദ്യമായി അര്‍പ്പിക്കാറുണ്ട്.

[തിരുത്തുക] എത്തിച്ചേരാനുള്ള വഴി

  • വിമാനത്തില്‍ എത്തുകയാണെങ്കില്‍ മംഗലാപുരത്തോ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലോ ഇറങ്ങാം. മംഗലാപുരത്തുനിന്നും ദേശീയപാത 17-ല്‍ ധര്‍മ്മശാലയിലേക്കുള്ള വഴിയില്‍ ഏകദേശം 150 കിലോമീ‍റ്റര്‍ സഞ്ചരിക്കുക. ധര്‍മ്മശാലയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് പറശ്ശിനിക്കടവ്. കരിപ്പൂരില്‍ ഇറങ്ങുകയാണെങ്കില്‍ ദേശീയപാത 17-ല്‍ ഏകദേശം 110 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ധര്‍മ്മശാലയില്‍ എത്താം.
  • കണ്ണൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ നിന്ന് പറശ്ശിനിക്കടവില്‍ നിന്ന് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍


കണ്ണൂരിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍‍

സെന്റ് ആഞ്ജലോ കോട്ടതലശ്ശേരി കോട്ടമുഴപ്പിലങ്ങാട് ബീച്ച്പയ്യാമ്പലംഏഴിമലമലയാള കലാഗ്രാമംപഴശ്ശി അണക്കെട്ട്പൈതല്‍ മലഗുണ്ടര്‍ട്ട് ബംഗ്ലാവ്പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രംമാപ്പിള ബേപറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രംതിരുവങ്ങാട് ക്ഷേത്രംതൃച്ചംബരം ക്ഷേത്രംതലശ്ശേരി മോസ്ക്മടായി മോസ്ക്കൊട്ടിയൂര്‍ജഗന്നാഥ ക്ഷേത്രംസെന്റ് ജോണ്‍സ് പള്ളിഅന്നപൂര്‍ണ്ണേശ്വരി ക്ഷേത്രംമീന്‍‌കുന്ന് കടപ്പുറംധര്‍മ്മടം ദ്വീപ്

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -