See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പരിശുദ്ധ മറിയം - വിക്കിപീഡിയ

പരിശുദ്ധ മറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Mary of Nazareth

Mary, Virgin of the Passion.
Saint Catherine's Monastery, Mount Sinai, Egypt, 16th century
Blessed Virgin Mary
Theotokos ("Mother of God")
Saint Mary
ജനനം unknown
മരണം unknown; See Assumption of Mary
വണങ്ങുന്നത് Roman Catholic Church, Eastern Orthodox Church and Anglo-Catholicism, certain Protestant denominations
പ്രധാന കപ്പേള see Shrines to the Virgin Mary
ഓര്‍മ്മത്തിരുന്നാള്‍ Mary is commemorated on as many as 25 different days. The most universally observed are:
25 March - The Annunciation
15 August - The Assumption
Saints Portal

പുതിയ നിയമമനുസരിച്ച് മറിയാം (അരമായ מרים Maryām "Bitter"; അറബി مريم (Maryam); ഗ്രീക്ക് Μαριαμ, Mariam, Μαρια, Maria; Ge'ez: ማሪያም, Māryām; സുറിയാനി: Mart, Maryam, Madonna)നസറായനായ യേശുക്രിസ്തുവിന്റെ മാതാവാണ്. യേശുവിന്റെ ജനനസമയത്ത് മറിയാം യൌസേപ്പിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ മറിയാം ക്രിസ്തുവിനെ പ്രസവിക്കുമ്പോള്‍ കന്യക ആയിരുന്നുവെന്നാണ് ബൈബിള്‍ പറയുന്നത്. മറിയാമിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക്‌ മരിയോളജി എന്ന് പറയുന്നു. കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭകളും, ആഗ്ലിക്കന്‍ സഭയും മറിയാമിന്റെ ജയന്തി സെപ്തമ്പര്‍ 8-ന് കൊണ്ടാടുന്നു.

ഗബ്രിയേല്‍ മാലാഖയാല്‍ പ്രവചിക്കപ്പെട്ടിരുന്നതു പോലെ, പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച മറിയം തിരുജനന സമയത്തും കന്യക ആയിരുന്നു.[1] കന്യാമറിയത്തിന്റെ ജീവചരിത്രത്തെപ്പറ്റി കൂടുതല്‍ പഠനം നടത്തിയിട്ടുള്ള ക്രിസ്തീയ, ഇസ്ലാമിക പണ്ഡിതന്മാര്‍, മറിയത്തിന്റെ മാതാപിതാക്കളൂടെ പേരുകള്‍ "യുയാക്കിം","അന്ന" എന്നിവയാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

വളരെ ആദരണീയതക്ക്‌ പാത്രീഭൂതയായ മറിയത്തെപ്പറ്റി ക്രിസ്തീയ സഭകള്‍ വിവിധ തരത്തിലുള്ള കാഴ്ചപ്പാടുകള്‍ പഠിപ്പിക്കുന്നുണ്ട്‌. പരിശുദ്ധാത്മാവിനാല്‍ ഹേതുവായ മറിയയുടെ ഗര്‍ഭധാരണം, "കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും, അവന്‌ ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥം വരുന്ന ഇമ്മാനുവേല്‍ എന്ന പേര്‍ വിളിക്കണം" എന്നുള്ള യെശയ്യാവിന്റെ പ്രവചനം നിവൃത്തിയാകാന്‍ കൂടി വേണ്ടിയായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.[2] റോമന്‍ കത്തോലിക്കാ സഭയും, മിക്ക പൗരസ്ത്യ സഭകളും മറിയത്തെ നിത്യ കന്യകയായ ദൈവമാതാവായി (തിയോട്ടക്കോസ്) ആരാധിക്കുകയും, പാപം കൂടാതെ ഗര്‍ഭം ധരിച്ചവളാകയാല്‍ ദൈവ കൃപയാല്‍ പ്രത്യേകമായ പ്രീതി ലഭിച്ചവളായി ഗണിക്കപ്പെടുകയും ചെയ്യുന്നതോടൊപ്പം, ലോക ജീവിതത്തിന്റെ പൂര്‍ത്തീകരണത്തിനു ശേഷം സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെടുകയും ചെയ്തതായി വിശ്വസിക്കുന്നു. ആംഗ്ലിക്കന്‍, ലൂഥറന്‍ സഭകളുള്‍പ്പെടുന്ന ചില പ്രൊട്ടസ്റ്റന്‍ഡ്‌ വിശ്വാസികള്‍ ഈ കാഴ്ചപ്പാടില്‍ വിശ്വസിക്കുകയും, മറിയത്തെ ആരാധിക്കപ്പെടേണ്ടവളായി അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ നവീകരണ പാരമ്പര്യമുള്ള ചില സഭകള്‍ മറിയത്തിന്റെ ദൈവികപരതയെയും, ആരാധ്യയായി ഗണിക്കുന്നതിനെയും ചോദ്യം ചെയ്യുകയും, എതിര്‍ക്കുകയും ചെയ്യുന്നു. ഇസ്ലാം മതത്തിലും കന്യാമറിയത്തിന്‌ ആദരണീയമായ ഒരു സ്ഥാനം ഉണ്ട്‌.

ഉള്ളടക്കം

[തിരുത്തുക] മാതാപിതാക്കള്‍

ചില അകാനോനിക ഗ്രന്ഥങ്ങളനുസരിച്ച് മറിയാമിന്റെ മാതാപിതാക്കള്‍ വി. യുയാക്കിമും വി. അന്നയുമായിരുന്നു. ലൂക്കോസിന്റെ സുവിശേഷമനുസരിച്ച് കന്യകയായിരുന്ന മറിയാമിന് യേശുവിനെ അതായത് ദൈവപുത്രനെ പരിശുദ്ധ റൂഹായുടെ ആവാസത്താല്‍ പ്രസവിക്കും എന്ന ദൈവത്തിന്റെ അരുളപ്പാട് ഗബ്രീയേല്‍ മാലാഖയിലൂടെ ലഭിച്ചു. ദൈവദൂതന്റെ വാക്കുകള്‍ കേട്ട് "കണ്ടാലും ഇന്നുമുതല്‍ സകല വംശംങ്ങളും എന്നേ ഭാഗ്യവതി എന്ന് വിളിക്കും" എന്ന മറുപടിയാണത്രേ മറിയാം നല്‍കിയത്. ക്രിസ്തീയ സഭകള്‍ പ്രത്യേകിച്ച് കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭകളും മറിയാമിനെ ദൈവമാതാവ് അല്ലെങ്കില്‍ തിയോട്ടക്കോസ്(ഗ്രീക്ക് Θεοτόκος,ആംഗലേയം theotokos)എന്ന പേര്‍ നല്‍കി പ്രത്യേകമായി ആദരിക്കുന്നു.

[തിരുത്തുക] മറ്റു പേരുകള്‍

മറിയാമിനെ സാധാരണ വിശുദ്ധ കന്യകമറിയാം എന്നാണ് സംബോധന ചെയ്യുന്നത്. ഇതിനുപുറമേ കത്തോലിക്ക, ഓര്‍ത്തഡോക്സ് സഭാ വിഭാഗങള്‍ തിയോട്ടക്കോസ്(ഗ്രീക്ക് Θεοτόκος,ആംഗലേയം theotokos) എന്നും വിളിക്കുന്നു. ക്രി.വ. നാനൂറ്റിമുപ്പത്തിയൊന്നില്‍ നടന്ന എഫേസൂസിലെ പൊതു സുന്നഹദോസില്‍ അംഗീകരിക്കപ്പെട്ട നാമമാണിത്. ഈ വാക്കിന്റെ അര്‍ത്ഥം ദൈവമാതാവ് അല്ലെങ്കില്‍ ദൈവപ്രസവിത്രി എന്നാണ്. ക്രിസ്തീയ ദൈവശാസ്ത്രമനുസരിച്ച് ഈ പേരിന്റെ പ്രാധാന്യം വലിയതാണ്. കാരണം ഈ പേര്, ക്രിസ്തു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നുള്ള സൂചന നല്‍കുന്നു. ഈ തീരുമാനം നെസ്തോറിയര്‍ക്കെതിരായിട്ടെടുത്ത ഒരു തീരുമാനം ആയിരുന്നു. അതില്‍ പിന്നെ തിയോട്ടക്കോസ് എന്ന പേര് ലോകവ്യാപകമായി കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭകളും അവരുടെ ആരാധനകളിലും മറ്റും ഉപയോഗിച്ചു വരുന്നു.

[തിരുത്തുക] പെരുന്നാളുകളും ദേവാലയങ്ങളും

ചാലക്കുടിയിലെ സെന്‍റ്. മേരീസ് ഫൊറൊന പള്ളി. ഒരു മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്
ചാലക്കുടിയിലെ സെന്‍റ്. മേരീസ് ഫൊറൊന പള്ളി. ഒരു മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്

സെപ്റ്റംബര്‍ 8-ന് മറിയാമിന്റെ ഓര്‍മ്മപ്പെരുന്നാളായി കൊണ്ടാടുന്നു. ഇതിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് കേരളത്തില്‍ പ്രസിദ്ധമാണ്. ഇതു കൂടാതെ മറ്റു പല പെരുന്നാളുകളും കേരളത്തി‍ലെ കത്തോലിക്ക, യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങള്‍ കൊണ്ടാടുന്നുണ്ട്. കേരളത്തിലെ രണ്ടു പ്രസിദ്ധമായ ദേവാലയങ്ങളായ പാറേല്‍ സെയ്ന്‍റ് മേരീസ് പള്ളിയും മണര്‍കാട് സെയ്ന്‍റ് മേരീസ് യാക്കോബായ പള്ളിയും മറിയാമിന്റെ നാമത്തിലുള്ളവയാണ്. ഇതില്‍ തന്നെ മണര്‍കാട് പള്ളിയില്‍ മറിയാമിന്റെ ഇടക്കെട്ടിന്റെ ഒരു ഭാഗമെന്നു കരുതപ്പെടുന്ന തിരുശേഷിപ്പു സ്ഥാപിച്ചിട്ടുണ്ട്. ചാലക്കുടിയിലെ സെയ്ന്‍റ് മേരീസ് ഫൊറോന പള്ളിയും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്‌.

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] ആധാരസൂചിക

  1. See Matthew 1:18-20 and Luke 1:35.
  2. The Hebrew text is ambiguous as to whether the woman in question is a "young woman" or a "virgin"; Matthew, following the Jewish Septuagint translation into Greek (language) gives "virgin" unambiguously.
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -