തന്മാത്ര (രസതന്ത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാസബന്ധനം വഴി കൂടിച്ചേര്‍ന്നിരിക്കുന്ന രണ്ടോ അതിലധികമോ അണുക്കള്‍ ചേര്‍ന്ന്, ഒരു നിശ്ചിതമായ ചിട്ടയില്‍ നിലകൊള്ളൂന്ന സ്വതന്ത്ര ഘടകമാണ് തന്മാത്ര, എന്നാണ് രസതന്ത്രം വിവരിയ്ക്കുന്നത്.
ഒരു പദാര്‍ഥത്തിന്റെ രാസ-ഭൗതിക ഗുണങ്ങള്‍ നിലനിര്‍ത്തുന്ന, ആ പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര എന്നാണ് നിര്‍വ്വചിക്കപ്പെടുന്നത്. ഒരു പദാര്‍ഥത്തെ വിഭജിയ്ക്കുമ്പോള്‍, അവയുടെ ഘടനയും രാസ സ്വഭാവങ്ങളും നിലനിര്‍ത്തിക്കൊണ്ട്, ഒരു പ്രത്യേക അളവില്‍ കഴിഞ്ഞ് മുന്നോട്ടു പോകാനാവില്ല: അങ്ങനെയിരിയ്ക്കവെ, ആ പദാര്‍ഥത്തിന്റെ തനിമയിലുളള ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.
തന്മാത്രാ ശാസ്ത്രത്തില്‍, മതിയായ സ്ഥിരതയുള്ള, വിദ്യുത് നിഷ്പക്ഷമായ, രണ്ടോ, അതിലധികമോ അണുക്കളുള്ള സ്വതന്ത്ര ഘടകമാണ് തന്മാത്ര എന്ന് വിവക്ഷിക്കപ്പെടുന്നത്
ഏകാണു തന്മാത്രകളും ഉണ്ട്, പക്ഷേ, അവ ഉല്‍കൃഷ്ട മൂലകങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു.