ചേര്‍ത്തല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേര്‍ത്തല | |
വിക്കിമാപ്പിയ -- 9.7° N 76.3167° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
ഭരണസ്ഥാപനങ്ങള്‍ | |
' | |
വിസ്തീര്‍ണ്ണം | 320.44ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | 4,78,000 |
ജനസാന്ദ്രത | 1491/ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
688524 +91 478 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | വയലാര്‍ രക്തസാക്ഷി മണ്ഡപം, വേമ്പനാട് കായല്‍ |
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു താലൂക്കും അതേ പേരിലുള്ള മുനിസിപ്പാലിറ്റിയും ആണു ചേര്‍ത്തല. ദേശിയ പാത 47ഇല്‍ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവില്‍ ചേര്‍ത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയില്‍ നിന്നു 22 കിമി ദൂരെ , കൊച്ചിയില്‍ നിന്നു 36കിമി അകലെ ആയിട്ടാണ് ചേര്‍ത്തലയുടെ കിടപ്പ്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
[തിരുത്തുക] ഐതിഹ്യം
ചേര്‍ത്തല എന്ന പേരിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യ പുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദര്‍ശനം)ഉള്ളയാളുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോള്‍ ഏഴു കന്യകമാരെ കാണാനിടയായി. അവര്‍ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാന്‍ തീര്‍ച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളില്‍ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തവള്‍ വില്വമംഗലത്തെ കുറേ വട്ടം കറക്കി അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയില്‍ ചേറോട് കൂടി തന്നെ. അങ്ങനെയാണ് ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേര്‍ത്തല എന്ന പേര്‍ വന്നത്. [1]
[തിരുത്തുക] ചരിത്രം
കടലിനും കായലിനും മദ്ധ്യേ ഏതാണ്ട് 12-15 കിലോമീറ്റര്‍ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കല്‍ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക് ചേര്‍ത്തു. ഇങ്ങനെ ചേര്‍ത്ത തലയാണത്രേ ചേര്‍ത്തല.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]
ഈയിടെ ഇവിടെ തൈക്കല്‍ എന്ന സ്ഥലത്തുനിന്ന് (കടലില്‍ നിന്ന് 4 കിലോമീറ്ററോളം കിഴക്ക്, ഇന്ന് കരയായ ഭാഗത്ത്) കിട്ടിയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ചില വിചിത്രമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. പാശ്ച്യാത്യരുടേതില്‍ നിന്ന് ഏഴു നൂറ്റാണ്ടെങ്കിലും പഴയതും (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) (കാര്‍ബണ്‍ ഡേറ്റിങ്ങ് പ്രകാരം) എന്നാല്‍ സാങ്കേതിക മേന്മ നിറഞ്ഞതുമായ ഒരു കപ്പല്‍പ്പണിയാണ് ഇതില്‍ കണ്ടത്[അവലംബം ചേര്‍ക്കേണ്ടതുണ്ട്].
[തിരുത്തുക] പ്രശസ്തരായ വ്യക്തികള്‍
- വയലാര്‍ രാമവര്‍മ്മ - ഗാനരചയിതാവ്
- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
- ശാന്തിഗിരി സ്ഥാപകഗുരു കരുണാകരഗുരു.
- മമ്മൂട്ടി (ജനനം ഇവിടെ ചന്തിരൂരില്‍)
- വയലാര്‍ രവി - പ്രവാസികാര്യ മന്ത്രി
- എ.കെ. ആന്‍റണി- പ്രതിരോധ മന്ത്രി
- കെ ആര്‍ ഗൗരിയമ്മ
- വെള്ളാപ്പള്ളി നടേശന്‍
- സുശീലാ ഗോപാലന്‍
- സി കെ ചന്ദ്രപ്പന്‍ (സി പി ഐ)
- എസ്.എല്‍.പുരം
- രാജന്‍ പി. ദേവ്
- എസ് ഡി ഷിബുലാല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ & സ്ഥാപക ഡിറക്റ്റര്‍ -ഇന്‍ഫോസിസ്-
- ഹോര്‍മിസ് തരകന്‍ (റോ മേധാവി, മുന്‍ ഡി ജി പി, കേരളം, )
- പ്രൊ. ജെ ചന്ദ്ര, മുന്‍ മേയര്‍, തിരുവനന്തപുരം
- പ്രൊ.എസ്.രാജശേഖരന്‍
- തിരുവിഴ ജയശങ്കര്‍ (സുപ്രസിദ്ധ നാഗസ്വര വിദ്വാന്‍)
- കെ എന്‍ കെ കാര്‍ത്ത്യായനി, കേന്ദ്ര പോസ്റ്റല്‍ സര്‍വീസ് (മുന്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, കേരളം)
- ഇട്ടി അച്യുതന്‍ വൈദ്യര്‍ (ഡച്ച് ഗവര്‍ണറായിരുന്ന വാന്‍ റീഡിനു വേണ്ടി ഹോര്‍ത്തൂസ് മലബാറിക്കൂസ് [ഏഡി 1678] എന്ന ബോട്ടാണിക്കല്‍ ഗ്രന്ഥം തയ്യാറാക്കി ദുരൂഹമായ രീതിയില്‍ വൈദ്യര്‍ അപ്രത്യക്ഷനായി എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.) [അവലംബം ചേര്‍ക്കേണ്ടതുണ്ട്]
[തിരുത്തുക] മതം
അനവധി ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്തിയന്‍ മുസ്ലിം പള്ളികളും ഇവിടെ ഉണ്ട്. ചേര്‍ത്തല, കണിച്ചുകുളങ്ങര, നാഗംകുളങ്ങര മുതലായ ക്ഷേത്രങ്ങള്‍ പ്രശസ്തമാണ്. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ക്ഷേത്രം ഇവിടെ ആണ് ഉള്ളത്.
യേശുവിന്റെ കുരിശാരോഹണത്തിനു 19 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ശിഷ്യന്‍ വിശുദ്ധ തോമാശ്ലീഹ (സെന്‍റ് തോമസ്) ഇവിടെ കൊക്കോതമംഗലത്ത് വന്നു പള്ളി സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. പോര്‍ട്ടുഗീസുകാരാല്‍ സ്ഥാപിതമായ അര്‍ത്തുങ്കല്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയും ഇവിടെ തന്നെ. പ്രാചീന കാലത്തു ബുദ്ധമതത്തിന്റെ ഒരു വലിയ കേന്ദ്രമായിരുന്നു ചേര്‍ത്തല.
[തിരുത്തുക] ആധാരസൂചിക
- ↑ കൊട്ടാരത്തില്‍, ശങ്കുണ്ണി [1909-1934] (ഏപ്രില്‍ 1994). ഐതിഹ്യമാല, 6th, 1-8, കറന്റ് ബുക്സ്, 67. ISBN 81-240-00107.