കൊളസ്ട്രോള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോള്‍. ഗ്രീക്ക് പദങ്ങളായ chole- (പിത്തം) stereos (ഖരം) എന്നിവയോട് ആല്‍ക്കഹോളിനെ സൂചിപ്പിക്കുന്ന -ol എന്ന പ്രത്യയം ചേര്‍ത്താണ് കൊളസ്റ്റ്രോള്‍ എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്. ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോള്‍, രക്തത്തിലൂടെയാണ് ശരീരത്തില്‍ വിതരണം ചെയ്യപ്പെടുന്നത്.
ഉള്ളടക്കം |
[തിരുത്തുക] രക്തത്തിലെ കൊളസ്ട്രോള്‍
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് മനുഷ്യശരീരത്തില്‍ നിശ്ചിതപരിധിയില്‍ കൂടിയാല്‍ മാരകമായ പല രോഗങ്ങള്‍ക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍. രക്തത്തില്‍ അധികമായാല്‍ അവ ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞു കൂടുകയും ഉള്‍വ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.
[തിരുത്തുക] അഭികാമ്യമായ അളവുകള്‍
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ രക്തത്തിലെ കൊളസ്ട്രോള്‍ അളവുകളുടെ അപകടസാദ്ധ്യത താഴെപ്പറയുന്നരീതിയില്‍ തിട്ടപ്പെടുത്തിയിരിക്കുന്നു. (12 മണിക്കൂര്‍ ഉപവാസത്തിനുശേഷം)
[തിരുത്തുക] രക്തത്തിലെ ആകെ കൊളസ്ട്രോള്‍
- 200 മില്ലിഗ്രാം/ഡെസീലിറ്ററില്‍ കുറവായിരിക്കിന്നത് അഭികാമ്യം.
- 200 - 239 മില്ലിഗ്രാം/ഡെസീലിറ്റര്‍ നേരിയ അപകടസാദ്ധ്യത .
- 240 - മില്ലിഗ്രാം/ഡെസീലിറ്ററില്‍ കൂടുതല്‍ - ഉയര്‍ന്ന അപകടസാദ്ധ്യത .
[തിരുത്തുക] എല്‍.ഡി.എല്‍ കൊളസ്ട്രോള്‍
എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ 'ചീത്ത കൊളസ്ട്രോള്‍'
- 100 മില്ലിഗ്രാം/ഡെസീലിറ്ററില്‍ കുറവായിരിക്കിന്നത് അഭികാമ്യം.
- 100 - 129 മില്ലിഗ്രാം/ഡെസീലിറ്റര്‍ അഭികാമ്യമായതിലും കൂടുതല്‍.
- 130 to 159 മില്ലിഗ്രാം/ഡെസീലിറ്റര്‍ നേരിയ അപകടസാദ്ധ്യത .
- 160 to 189 മില്ലിഗ്രാം/ഡെസീലിറ്റര്‍ അപകടസാദ്ധ്യത .
- 190 മില്ലിഗ്രാം/ഡെസീലിറ്ററില്‍ കൂടുതല്‍ - ഉയര്‍ന്ന അപകടസാദ്ധ്യത .
[തിരുത്തുക] ട്രൈഗ്ലിസറൈഡുകള്‍
- 150 മില്ലിഗ്രാം/ഡെസീലിറ്ററില്‍ കുറവായിരിക്കിന്നത് അഭികാമ്യം.
- 150 to 199 മില്ലിഗ്രാം/ഡെസീലിറ്റര്‍ നേരിയ അപകടസാദ്ധ്യത .
- 200 to 499 മില്ലിഗ്രാം/ഡെസീലിറ്റര്‍ അപകടസാദ്ധ്യത .
- 500 മില്ലിഗ്രാം/ഡെസീലിറ്ററില്‍ കൂടുതല്‍ - ഉയര്‍ന്ന അപകടസാദ്ധ്യത .
[തിരുത്തുക] എച്‍.ഡി.എല്‍ കൊളസ്ട്രോള്‍
എച്‍.ഡി.എല്‍ കൊളസ്ട്രോള്‍ (നല്ല കൊളസ്ട്രോള്‍)
- പുരുഷന്മാരില്‍ 40മില്ലിഗ്രാം/ഡെസീലിറ്ററില്‍ കുറവായിരിക്കിന്നതും സ്ത്രീകളില്‍ 50മില്ലിഗ്രാം/ഡെസീലിറ്ററില്‍ കുറവായിരിക്കിന്നതും ഉയര്‍ന്ന അപകടസാദ്ധ്യത.
- പുരുഷന്മാരില്‍ 40-50മില്ലിഗ്രാം/ഡെസീലിറ്റര്‍ സ്ത്രീകളില്‍ 50-60മില്ലിഗ്രാം/ഡെസീലിറ്റര്‍ സാധാരണ നില.
- 60മില്ലിഗ്രാം ഡെസീലിറ്ററില്‍ കൂടുതല്‍ - ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കെതിരെ സുരക്ഷ.
[തിരുത്തുക] ഇതും കാണുക
- സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീനുകള്‍ അഥവാ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ 'ചീത്ത കൊളസ്ട്രോള്‍'(Low-density lipoproteins ,LDL)
- സാന്ദ്രത കൂടിയ ലിപോപ്രോട്ടീനുകള്‍ അഥവാ എച്‍.ഡി.എല്‍ കൊളസ്ട്രോള്‍ 'നല്ല കൊളസ്ട്രോള്‍'(High-density lipoproteins ,HDL)
- ട്രൈഗ്ലിസറൈഡുകള്‍ (Triglycerides)
- ഹൃദ്രോഗം