കാസ്പിയന്‍ കടല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഷ്യയുടേയും ഇറാന്റേയും ഇടക്ക് സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ തടാകമണ് കാസ്പിയന്‍ കടല്‍. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഉള്‍നാടന്‍ ഉപ്പുതടാകമായ കാസ്പിയന്‍ കടല്‍ അസര്‍ബൈജാന്‍, റഷ്യ, കസാക്കിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. 371785 ച. കി. മി. വിസ്തീര്‍ണ്ണമുള്ള ഈ തടാകത്തിന് 1200 കി. മീ. നീളവും 434 കി. മീ. വീതിയുമുണ്ട്. യൂറോപ്പിലെ നദികളായ വോള്‍ഗ, യുറാല്‍, കുറാല്‍, കുറാ എന്നിവ ഇതിലേക്ക് വന്നുചേര്‍ന്നുണ്ടെങ്കിലും ഈ കടലിന് ബഹിര്‍ഗമന മാര്‍ഗമൊന്നുമില്ല. മധ്യകാലത്ത് ഏഷ്യയില്‍നിന്നുള്ള കച്ചവടച്ചരക്കുകളുടെ മഗോള്‍ബാള്‍ടിക് വ്യാപാരപാതയായിരുന്ന ഈ കടലിന് വാണിജ്യമാര്‍ഗം എന്നനിലയില്‍ പ്രധാന്യം ഉണ്ടായിരുന്നു. കാസ്പിയന്‍ കടലിലെ നിരവധി തുറമുഖങ്ങളില്‍ അസര്‍ബൈജാനിലെ ബാക്കു, ഇറാനിലെ എന്‍സെലി, ബാന്‍ഡെര്‍-ഇ-ടോര്‍ക്കമെന്‍ എന്നിവ ഉള്‍പ്പെടുന്നു.