കാതോലിക ലേഖനങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൌലോസിന്റെ ലേഖനങ്ങള്‍ക്കുപുറമേ ഏഴു ചെറിയ ലേഖനങ്ങള്ക്കൂടി പുതിയ നിയമത്തിലുണ്ട്. ഒരു പ്രത്യേക ക്രൈസ്തവസമൂഹത്തിനു മാത്രമായല്ല, സഭയ്ക്കുമുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍, ഇവ കാതോലികലേഖനങ്ങള് എന്ന പേരില്‍ അറിയപ്പെടുന്നു.[1]
കാതോലിക ലേഖനങ്ങള്‍ ഇവയാണ്:
- യാക്കോബ് എഴുതിയ ലേഖനം
- പത്രോസ് എഴുതിയ ഒന്നാം ലേഖനം
- പത്രോസ് എഴുതിയ രണ്ടാം ലേഖനം
- യോഹന്നാന് എഴുതിയ ഒന്നാം ലേഖനം
- യോഹന്നാന് എഴുതിയ രണ്ടാം ലേഖനം
- യോഹന്നാന് എഴുതിയ മൂന്നാം ലേഖനം
- യൂദാ ശ്ലീഹാ എഴുതിയ ലേഖനം
ചില പണ്ഡിതന്മാര് ഹെബ്രായര്‍ക്കുള്ള ലേഖനത്തെയും ഒരു കാതോലിക ലേഖനമായി ആണു കാണുന്നത്. ഹെബ്രായര്‍ക്കുള്ള ലേഖനം വിശുദ്ധ പൌലോസ് രചിച്ചതാണെന്ന് പരമ്പരാഗതമായി വിശ്വസിച്ചു പോന്നിരുന്നെങ്കിലും ആ ലേഖനത്തിന്റെ ശൈലിയും ലേഖനത്തില്‍ ദൈവശാസ്ത്രത്തിനുള്ള ഊന്നലും ആണ് പണ്ഡിതന്മാരെ ഈ നിഗമനത്തിലേയ്ക്കു നയിക്കുന്നത്.
[തിരുത്തുക] ഗ്രന്ഥസൂചി
- ↑ ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്, Pastoral Orientation Center, കൊച്ചി 682025