തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൈബിള്‍ പഴയനിയമഗ്രന്ഥത്തില്‍ അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ലേഖനങ്ങളില്‍ പെടുന്ന ഒന്നാണ് തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം തിമോത്തയോസിനുള്ള രണ്ടു ലേഖനങ്ങള്‍, തീത്തോസിനുള്ള ലേഖനം എന്നിവ അജപാലകര്ക്കുളള ലേഖനങ്ങള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പൌലോസിന്റെ പ്രേഷിതയാത്രകളില്‍ സഹായികളായിരുന്ന തിമോത്തയോസിനെയും തീത്തോസിനെയും സംബോധനചെയ്തുകൊണ്ടാണ് ലേഖനങ്ങള്‍ എഴുതിയിരിക്കുന്നതെങ്കിലും സഭയിലെ ഉന്നതസ്ഥാനീയരെ പൊതുവേ ഉദ്ദേശിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം.
പൌലോസ് അവതരിപ്പിച്ച സുവിശേഷത്തില്റ്റിന്നു വ്യത്യസ്തമായ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ തിമോത്തയോസിനോട് ആവശ്യപ്പെടുകയാണ്, അദ്ദേഹത്തിനെഴുതിയ ഒന്നാം ലേഖനത്തിന്റെ പ്രധാനോദ്ദേശ്യം (1:3-20; 4:1-5). കൂടാതെ, സമൂഹപ്രാര്‍ത്ഥന, സഭാസമ്മേളനങ്ങളില്‍ സ്ത്രിികള് പാലിക്കേണ്ട അച്ചടക്കം എന്നിവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ (2:1-15), മെത്രാന്മാരുടെയും ഡീക്കന്മാരുടെയും കടമകള്‍ (3:1-13), വിധവകള്‍, അടിമകള്‍ തുടങ്ങിയവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ (5:3 - 6:20) എന്നിങ്ങനെയുള്ള കാര്യങ്ങളും ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.[1]
[തിരുത്തുക] ഗ്രന്ഥസൂചി
- ↑ ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്, Pastoral Orientation Center, കൊച്ചി 682025