See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
റോമാക്കാര്‍ക്കെഴുതിയ ലേഖനം - വിക്കിപീഡിയ

റോമാക്കാര്‍ക്കെഴുതിയ ലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുതിയ നിയമം

ജറുസലെം മുതല്‍ ഇല്ലീറിക്കോണ്‍ വരെ, അതായത്‌ റോമാ സാമ്രാജ്യത്തിന്റെ പൌരസ്ത്യഭാഗം മുഴുവനിലും, സുവിശേഷസന്ദേശമെത്തിച്ച പൌലോസ്‌, സാമ്രാജ്യത്തിന്റെ ബാക്കിഭാഗത്തേക്കും തന്റെ പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചു (റോമാ 15:19). സ്പെയിന്‍ വരെ പോകണമെന്നും, പോകുംവഴി റോമാ സന്ദര്‍ശിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം (റോമാ 15:24-28). ഈ സന്ദര്‍ശനത്തിനു കളമൊരുക്കാനായിരിക്കാം ഈ ലേഖനമെഴുതിയത്‌.

പൌലോസ്‌ ലേഖനമെഴുതിയതിനു മുമ്പുതന്നെ റോമായില്‍ ഒരു ക്രിസ്തീയസമൂഹം ഉണ്ടായിരുന്നു എന്നതിനു സൂചനകളുണ്ട്‌ (അപ്പ 18:1-3). യഹൂദരിലും വിജാതീയരിലും നിന്നു ക്രിസ്തീയവിശ്വാസം സ്വീകരിച്ചവര്‍ ഉള്‍പ്പെട്ടതായിരുന്നു ഈ സമൂഹം. ദൈവശാസ്ത്രപരമായി അവരുടെ ഇടയില്‍ ഉണ്ടായിരുന്ന പ്രവണതകള്‍ എന്തൊക്കെയായിരുന്നുവെന്നു കൃത്യമായി പറയാനാവില്ല. കൊറിന്തോസിലും ഗലാത്തിയായിലും എന്നപോലെ റോമായിലും പ്രബലപ്പെട്ടുവന്ന ഏതെങ്കിലും എന്തെങ്കിലും ചിന്താധാരയ്ക്കെതിരായോ പ്രശ്നത്തിനു പരിഹാരമായോ പൌലോസ്‌ ഈ ലേഖനമെഴുതി എന്നു പറയാനും വയ്യ. എങ്കിലും, യഹൂദക്രൈസ്തവരും വിജാതീയക്രൈസ്തവരും തമ്മില്‍ ശ്രേഷ്ഠതയെച്ചോല്ലി റോമായിലെ സഭയിലും മത്സരം നടന്നിരുന്നു എന്ന് ഊഹിക്കാന്‍ കാരണമുണ്ട്‌. ഗലാത്തിയായില്‍ സഭയെ യഹൂദീകരിക്കാനുണ്ടായ പ്രവണതയ്ക്കെതിരായി 'ഗലാത്തിയര്‍ക്കുള്ള ലേഖനം' എഴുതിയതിനു ശേഷമാണു പൌലോസ്‌ റോമാക്കാര്‍ക്കുള്ള ലേഖനം രചിച്ചതെന്നു വ്യക്തം. അക്കാരണത്താല്‍ത്തന്നെ, ഗലാത്തിയര്‍ക്കുള്ള ലേഖനത്തിലെ പ്രമേയത്തിന്റെ വികസിതവും ക്രമീകൃതവുമായ അവതരണമാണു റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ കാണുക. തന്റെ ജനത്തെ തിരഞ്ഞെടുക്കുന്നതിലുള്ള ദൈവത്തിന്റെ സ്വതന്ത്രതീരുമാനം, വിശ്വാസവും വിശുദ്ധീകരണവും തമ്മിലുള്ള ബന്ധം, യേശുവിന്റെ മരണവും ഉത്ഥാനവും വഴി സാധിതമായ രക്ഷ, പഴയതും പുതിയതുമായ ഉടമ്പടികളുടെ പരസ്പരപൂരത്വം, രക്ഷപ്രാപിക്കുന്നതിനു വിജാതീയരും (1:18-32) യഹൂദരും (2:1 - 3:20) സുവിശേഷം സ്വീകരിക്കേണ്ടതിന്റെ അനുപേക്ഷണീയത തുടങ്ങിയ ആശയങ്ങള്‍ ഈ ലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ലേഖനത്തെ ഇങ്ങനെ വിഭജിക്കാം:

  1. 1:1-15: ആമുഖം, അഭിവാദനം, കൃതജ്ഞത, റോമായിലെത്താനുള്ള തീവ്രമായ ആഗ്രഹം.
  2. 1:16 - 11:36: യേശുക്രിസ്തു സുവെശേഷത്തിന്റെ കേന്ദ്രബിന്ദു; ദൈവത്തിന്റെ നീതി വിശ്വസിക്കുന്നവനെ സുവിശേഷം വഴി നീതീകരിക്കുന്നു; ദൈവത്തിന്റെ സ്നേഹം നീതീകരിക്കപ്പെട്ടവനു സുവിശേഷംവഴി രക്ഷ പ്രദാനം ചെയ്യുന്നു.
  3. 12:1 - 15:13: യേശുക്രിസ്തുവില്‍ പുതിയ ജീവന്‍ പ്രാപിച്ചവരുടെ യദാര്‍ത്ഥ ആരാധനയെയും (12:1 - 13:14) സ്നേഹത്തെയും (14:1 - 15:13) സംബന്ധിച്ച ഉപദേശങ്ങള്‍.
  4. 15:14 - 16:27: ഉപസംഹാരം, അഭിവാദനങ്ങള്‍.[1]

ഈ ലേഖനം പ്രൊട്ടസ്റ്റന്റ് നവീകരണനായകനായ മാര്‍ട്ടിന്‍ ലൂഥറെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ഇതിനെ മായം ചേരാത്ത സുവിശേഷം, പുതിയനിയമത്തിന്റെ ഏറ്റവും പ്രധാന ഖണ്ഡം എന്നൊക്കെ പുകഴ്ത്തി. [2] ആധുനിക വിമര്‍ശകന്മാരും ഇതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാശ്ചാത്യനാഗരികതയുടെ ചരിത്രത്തിലെ മൗലികരേഖകളിലൊന്ന് എന്നുപോലും ഇത് വിശേഷിക്കപ്പെട്ടിട്ടുണ്ട്.[3]


[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
  2. http://www.ccel.org/l/luther/romans/pref_romans.html
  3. EP Sanders - ചാള്‍സ് ഫ്രീമാന്റെ Closing of the Western Mind എന്ന പുസ്തകത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -