എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് | |
---|---|
Directed by | റോണ്‍ ഹോവാര്‍ഡ് |
Produced by | ബ്രയന്‍ ഗ്രാസെര്‍ റോണ്‍ ഹോവാര്‍ഡ് |
Written by | സ്ലേവിയ നാസര്‍ (പുസ്തകം), അകീവ ഗോള്‍ഡ്സ്മാന്‍ |
Starring | റുസ്സെല്‍ ക്രോവ് ജെന്നിഫര്‍ കൊന്നേലി എഡ് ഹാരിസ് പോള്‍ ബെറ്റനി |
Music by | ജെയിംസ് ഹോര്‍നെര്‍ |
Cinematography | റോജെര്‍ ഡേകിന്‍സ് |
Editing by | ഡാനിയല്‍ പി. ഹാന്‍ലി മൈക്ക് ഹില്‍ |
Distributed by | യൂനിവേര്‍സല്‍ പിക്ചേര്‍സ് (രാജ്യാന്തരം) ഡ്രീംവര്‍ക്ക്സ് (അന്താരാഷ്ട്രം) |
Release date(s) | ഡിസംബര്‍ 21 2001 |
Running time | 135 മിനുട്ട് |
Country | യു.എസ്.എ |
Language | ഇംഗ്ലീഷ് |
Budget | $60,000,000 |
Gross revenue | $313,542,341 (worldwide) |
Allmovie profile | |
IMDb profile |
പ്രശസ്ത ഗണിതശാസ്ത്രജ്ഞനും, സാമ്പത്തിക ശാസ്ത്രത്തിനു നോബല്‍ സമ്മാന ജേതാവുമായ ജോണ്‍ ഫോര്‍ബ്സ് നാഷിന്റെ ജീവചരിത്രാംശമുള്ള ഒരു അമേരിക്കന്‍ ചലച്ചിത്രമാണ് എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്. അകീവ ഗോള്‍ഡ്സ്മാന്‍ കഥയും , റോണ്‍ ഹോവാര്‍ഡ് സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം സ്ലേവിയ നാസര്‍ ഇതേ പേരില്‍ എഴുതിയ , 1998-ലെ പുലിറ്റ്സര്‍ പുര്‍സ്കാരത്തിനു പരിഗണിച്ച നോവലിന്റെ ആധാരമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. റുസ്സെല്‍ ക്രോവ്,ജെന്നിഫര്‍ കൊന്നേലി,എഡ് ഹാരിസ്,പോള്‍ ബെറ്റനി തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഈ ചിത്രം അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തിയത് 2001 ഡിസംബര്‍ 21-നാണ്. ഈ ചിത്രം നല്ലപോലെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ആ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തു. മികച്ച ചിത്രം,മികച്ച സംവിധായകന്,സ്വാംശീകരിച്ച മികച്ച തിരക്കഥ, മികച്ച സഹനടി,മികച്ച എഡിറ്റിംഗ് എന്നീ പുരസ്കാരങ്ങളാണ് ഈ ചിത്രം നേടിയത്. മികച്ച നടന്, മികച്ച മേക്കപ്പ്, തുടങ്ങിയ പുരസ്കാരങ്ങള്‍ക്കും ഈ ചിത്രം പരിഗണിച്ചിരുന്നു.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍
- A Beautiful Mind at the Internet Movie Database
- A Beautiful Mind at Rotten Tomatoes
- A Beautiful Mind at Box Office Mojo
- A Beautiful Mind at MSN Movies