ഇസ്ലാമിക ജ്യോതിശാസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജ്യോതിശാസ്ത്ര ചരിത്രത്തില്‍,ഇസ്ലാമിക ലോകത്ത് സംഭവിച്ച ഗോളശാസ്ത്ര പരിണാമങ്ങളെയാണ് ഇസ്ലാമിക ജ്യോതിശാസ്ത്രം അല്ലെങ്കില്‍ അറബിക് ജ്യോതിശാസ്ത്രം എന്ന് പരാമര്‍ശിക്കുന്നത്., പ്രത്യേകിച്ച് ഇസ്ലാമിക സുവര്‍ണ്ണ കാലഘട്ടത്തില്‍ ( 8-മുതല്‍ 16 നൂറ്റാണ്ട് വരെ)എഴുതപ്പെട്ട ഇവയില്‍ കൂടുതലും അറബി ഭാഷയിലാണ്.ഈ വികാസ പരിണാമം അധികവും സംഭവിച്ചത് മിഡില്‍ ഈസ്റ്റ്, മദ്ധ്യേഷ്യ, അല്‍-ആന്‍ഡലൂസ്, തെക്കേ ആഫ്രിക്ക എന്നിവിടങ്ങളിലും പിന്നീട് ചൈനയിലും ഇന്ത്യയിലുമാണ്.