അപോളോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രീക്കു പുരാണത്തിലെ സുന്ദരനും അവിവാഹിതനുമായ ദേവനാണു അപ്പോളോ. രോഗം, ചികില്‍സ, പ്രേമം, അസ്ത്രവിദ്യ മുതലായവയുടേയും അധിപനാണു അപ്പോളോ. ഗ്രീക്കുദേവനായ സ്യൂസിന്‍റേയും ലേറ്റായുടെയും മകനായ അപ്പോളോ ഗ്രീക്കുപുരാണേതിഹാസത്തിലെ ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗിയായ ദേവന്‍ കൂടിയാണ്.
ഉള്ളടക്കം |
[തിരുത്തുക] മിത്തോളജി
[തിരുത്തുക] ജനനം
ദേവാധിദേവനായ സിയൂസിന്റെയും കേയുസിന്റെ (ടൈറ്റന്‍) മകളായ ലേറ്റോയുടെയും പുത്രനായി ജനനം. സിയൂസിന്റെയും ലേറ്റോയുടെയും അടുപ്പം ഹീരാദേവിക്ക് ഇഷ്ടമായില്ല. അവള്‍ ലേറ്റായെ കൊല്ലാന്‍ പൈത്തന്‍ എന്നൊരു പാമ്പിനെ വിട്ടു. പേടിച്ചരണ്ടുപോയ ലേറ്റോ തെക്കന്‍ കാറ്റിലൂടെ പറന്ന് ദോലസ് ദ്വീപില്‍ വച്ച് അപ്പോളോയ്ക്ക് ജന്മം നല്‍കി. പൊങ്ങുതടിപോലെ ഒഴുകി നടന്നിരുന്ന ദോലസ് ദ്വീപ് അപ്പോളൊ പിറന്നതോടെ കടലില്‍ ഉറച്ചു. അപ്പോളോ ജനിച്ചപ്പോള്‍ തന്നെ അവന് തേമിസ് ദേവി ദേവന്മാരുടെ അമൃത് കൊടുത്തു. അസാധാരണവേഗത്തില്‍ വളര്‍ന്ന ദേവന്‍ ഏഴുമാസം പ്രായമായപ്പോള്‍ തന്നെ ആരോടും ഏറ്റുമുട്ടാന്‍ പ്രാപ്തനായി.
[തിരുത്തുക] യുവത്വം
അപ്പോളോദേവന്‍ സ്വര്‍ണവില്ലും ശരങ്ങളുമായി നേരേപോയത് അമ്മയെ കൊല്ലാന്‍ തുനിഞ്ഞ പൈത്തന്റെ അടുത്തേക്കാണ്. നൂറ് അമ്പുകള്‍ ഒരുമിച്ച് വിടാന്‍ ശേഷിയുള്ള അപ്പോളൊ പൈത്തന്റെ ശരീരമാകെ ശരങ്ങള്‍ കൊണ്ട് നിറച്ചു. വേദനകൊണ്ട് പുളഞ്ഞ പൈത്തന്‍ ഡല്ഫയില്‍ അഭയം പ്രാപിച്ചു.
[തിരുത്തുക] സ്നേഹബന്ധങ്ങള്‍
[തിരുത്തുക] പുരുഷന്മാരുമായുള്ള സ്നേഹം
സ്പാര്‌ട്ടയിലെ ഹയാസിന്തസ് രാജകുമാരനെ അപ്പോളോ ദേവന് വലിയ ഇഷ്ടമായിരുന്നു.
[തിരുത്തുക] സ്ത്രീകളുമായുള്ള സ്നേഹം
പ്രവാചകിയായ ഡാഫ്നിയെ സ്വന്തമാക്കാന്‍ ശ്രമിച്ചു.