ബലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വസ്തുക്കളുടെ ചലനം ആരംഭിക്കുക, നിര്‍ത്തുക, ചലനത്തിന്റെ ദിശയോ വേഗതയോ മാറ്റം വരുത്തുക, വസ്തുക്കളുടെ രൂപത്തിന് മാറ്റം വരുത്തുക എന്നിവക്ക് കാരണമാകുന്ന പ്രതിഭാസമാണ് ബലം (Force). ബലം അദൃശ്യമാണ് അതിന്റെ ഫലം മാത്രമേ നമുക്ക് കാണാനും അനുഭവിക്കാനും സാധിക്കുകയുള്ളൂ. തള്ളല്‍, വലിവ് എന്നീ രൂപത്തിലാണ് ബലം പ്രയോഗിക്കപ്പെടുന്നത്. നമുക്ക് അനുഭവവേദ്യമായ ഒരു ബലമാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം. ഗുരുത്വബലം നമ്മെ ഭൂമിയിലേക്ക് വലിക്കുകയും തന്മൂലം വസ്തുക്കള്‍ക്ക് ഭാരം അനുഭവപ്പെടുകയും ചെയ്യുന്നു.
ബലം അളക്കുന്നതിനുള്ള ഏകകമാണ് ന്യൂട്ടണ്‍. ഒരു കിലോഗ്രാം പിണ്ഡത്തെ ഒരു [[മീറ്റര്‍/സെക്കന്റ്2]] ത്വരണത്തില്‍ ചലിപ്പിക്കാനാവശ്യമായ ബലമാണ് ഒരു ന്യൂട്ടണ്‍. ഭൂമിയില്‍ ഒരു കിലോഗ്രാം പിണ്ഡമുള്ള വസ്തുവിലെ ഗുരുത്വബലം 9.8 ന്യൂട്ടണ്‍ ആണ്.
[തിരുത്തുക] ബലതന്ത്രം
വസ്തുക്കളില്‍ ബലം ചെലുത്തുന്ന പ്രഭാവം പഠിക്കുന്ന ശാസ്ത്രശാഖയാണ് ബലതന്ത്രം (മെക്കാനിക്സ്). ബലതന്ത്രത്തിന് രണ്ടു ശാഖകളുണ്ട്.
- ഡൈനമിക്സ് (ഗതികബലതന്ത്രം) - ചലനത്തിലിരിക്കുന്ന വസ്തുക്കളിലെ ബലങ്ങളെക്കുറിച്ചുള്ള പഠനം.
- സ്റ്റാറ്റിക്സ് (സ്ഥിതബലതന്ത്രം) - ചലിക്കാത്ത വസ്തുക്കളിലെ ബലങ്ങളെക്കുറിച്ചുള്ള പഠനം.
[തിരുത്തുക] അവലംബം
- ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി