താപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താപം (ആംഗലേയം: Heat), ഊര്‍ജ്ജത്തിന്റെ ഒരു രൂപം. വസ്തുക്കളിലെ തന്മാത്രകളുടെ ആകെ ഗതികോര്‍ജ്ജത്തിന്‍റ്റെ അളവാണ് താപം.വസ്തുക്കളിലെ തന്മാത്രകളുടെ ശരാശരി ഗതികോര്‍ജ്ജത്തിന്റെ അളവാണ് താപനില.താപനില ഒരു തെര്‍മോമീറ്റര്‍ ഉപയോഗിച്ച് അളക്കാം.
ജ്വലനം പോലെയുള്ള രാസപ്രവര്‍ത്തനങ്ങള്‍, ഘര്‍ഷണം, വൈദ്യുതിപ്രവാഹത്തിനുണ്ടാകുന്ന പ്രതിരോധം, ന്യൂക്ലിയര്‍ റിയാക്ഷന്‍ എന്നിവയില്‍ നിന്നാണ് താപോര്‍ജ്ജം ഉണ്ടാകുന്നത്.
ഉള്ളടക്കം |
[തിരുത്തുക] താപോര്‍ജ്ജത്തിന്റെ കൈമാറ്റം
മൂന്നു രീതികളിലാണ് ഇത് നടക്കുന്നത്.
- ചാലനം (ആംഗലേയം: conduction)
- സംവഹനം (ആംഗലേയം: convection)
- വികിരണം (ആംഗലേയം: radiation)
[തിരുത്തുക] ചാലനം
ഖരവസ്തുക്കളില്‍ താപകൈമാറ്റം നടക്കുന്നത് ഈ രീതിയിലാണ്. താപം വസ്തുക്കളുടെ അടിസ്ഥാന കണങ്ങളായ അണുക്കളേയും, തന്മാത്രകളേയും മറ്റും കമ്പനം ചെയ്യിക്കുന്നു. ഇങ്ങനെ കമ്പനം ചെയ്യപ്പെടുന്ന കണങ്ങള്‍ തൊട്ടടുത്ത കണങ്ങളുമായി കൂട്ടിമുട്ടുകയും അതുവഴി ഊര്‍ജ്ജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ഇത്. ലോഹങ്ങളില്‍ സ്വതന്ത്ര ഇലക്ട്രോണുകളാണ് താപത്തിനും വൈദ്യുതിക്കും ചാലകമായി വര്‍ത്തിക്കുന്നത്. അതിനാല്‍ ചെമ്പു പോലെയുള്ള നല്ല വൈദ്യുത ചാലകങ്ങള്‍ താപത്തിന്റേയും ഉത്തമ ചാലകങ്ങളാണ്.
താപോര്‍ജ്ജത്തിന്റെ ചാലനം ഓരോ വസ്തുക്കളിലും വ്യത്യസ്ഥ അളവിലാണ്. താപോര്‍ജ്ജം കൂടുതലായി കടത്തി വിടുന്ന വസ്തുക്കളെ താപ ചാലകങ്ങള്‍ (ആംഗലേയം: heat conductors) എന്നും വളരെ കുറവായി മാത്രം ചാലനം നടത്തുന്ന വസ്തുക്കളെ അചാലകങ്ങള്‍ (insulators) എന്നും അറിയപ്പെടുന്നു.
[തിരുത്തുക] സംവഹനം
ദ്രാവകങ്ങളിലൂടെയും വാതകങ്ങളിലൂടെയുമുള്ള താപ കൈമാറ്റം ഈ വിധമാണ് നടക്കുന്നത്. ദ്രാവകങ്ങളേയോ വാതകങ്ങളേയോ ചൂടാക്കുമ്പോള്‍, ചൂടാകുന്ന ഭാഗം വികസിക്കുകയും ചൂടുള്ള ഭാഗത്തിന്റെ സാന്ദ്രത കുറയുകയും ചെയ്യുന്നു. ഈ ഭാഗത്തേക്ക് ചൂടു കുറവുള്ള സാന്ദ്രതയേറിയ ദ്രാവകം പ്രവഹിക്കപ്പെടുകയും അങ്ങനെ ചൂട് എല്ലായിടത്തേക്കുമായി വ്യാപിക്കുകയും ചെയ്യുന്നു.
[തിരുത്തുക] വികിരണം
വൈദ്യുത കാന്തിക തരംഗങ്ങളുടെ രൂപത്തിലുള്ള താപത്തിന്റെ ഈ കൈമാറ്റ രീതിക്ക് ഒരു മാധ്യമത്തിന്റെ ആവശ്യമില്ല എന്നുള്ളതാണ് പ്രധാന പ്രത്യേകത. സൂര്യനില്‍ നിന്നുമുള്ള താപവികിരണം ഈ രൂപത്തിലാണ് ഭൂമിയില്‍ എത്തുന്നത്. വസ്തുക്കളിലെ കണങ്ങള്‍ കമ്പനം ചെയ്യുമ്പോഴുണ്ടാകുന്ന ത്വരണം മൂലമാണ് വൈദ്യുതകാന്തിക തരംഗങ്ങള്‍ ഉണ്ടാകുന്നത്. ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ രൂപത്തിലാണ് താപം വികിരണം ചെയ്യപ്പെടുന്നത്.