ഹോമി ജഹാംഗീര്‍ ഭാഭാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങള്‍ക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീര്‍ ഭാഭാ. ക്വാണ്ടം സിദ്ധാന്തത്തിന് സംഭാവന നല്‍കിയ അദ്ദേഹം ബോംബേയില്‍ 1909 ഒക്ടോബര്‍ 30-ന് ജനിച്ചു. ഭാരതീയ ആണവോര്‍ജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍, സമാധാനാവശ്യങ്ങള്‍ക്ക് അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍, ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്‍റ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 1967-ല് വിമാനാപകടത്തില്‍ മരിച്ചു.