ഹദീഥ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വാസങ്ങള്‍ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങള്‍ |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ഇബ്‌നു അബ്ദുള്ള |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകള്‍ |
ഹനഫി • മാലികി |
പ്രധാന ശാഖകള്‍ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകള്‍ |
മസ്ജിദുല്‍ഹറാം • മസ്ജിദുന്നബവി |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഹൈന്ദവം • ക്രിസ്തുമതം |
പ്രവാചകന് മുഹമ്മദ് നബിയുടെ വാക്കുകളെയും, പ്രവൃത്തികളെയും മൌനാനുവാദങ്ങളേയുമാണ്[1]ഹദീഥ് (ഹദീസ്)എന്ന് പറയുന്നത്.
ഇസ്ലാം മതവിശ്വാസ പ്രകാരം മുഹമ്മദ് നബിക്ക് ദൈവത്തില്‍ നിന്ന് ജിബ്രീല്‍ എന്ന മാലാഖ മുഖാന്തിരം വെളിപാട് ആയി ലഭിച്ച വചനങ്ങള്‍ ആണ് ഖുര്‍ആന്‍. നബിക്കു ദര്‍ശനം ലഭിച്ച ശേഷം 23 കൊല്ലം ജീവിച്ചിരുന്നു. ആ കാലയളവില്‍ മുഹമ്മദ് നബി ഉപദേശമായും തീര്‍പ്പായും മറ്റും പറഞ്ഞിട്ടുള്ള ഇതര വചനങ്ങളാണ് ഹദീസ് എന്ന് വിശ്വസിക്കപ്പെടുന്നു. ഹദീസ് എന്നാല്‍ പ്രവാചകന്റെ വാക്ക് / പ്രവര്‍ത്തി / അനുവാദം എന്നൊക്കെയാണ് അര്‍ത്ഥം.
ഖുര്‍ആന്‍ ദൈവവചനവും ഹദീസ് നബി വചനവുമാകുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. ഹദീസുകള്‍ ഏറെക്കാലം ക്രോഡീകരിക്കപ്പെടാതെ കിടന്നു. പിന്നീടു് ആളുകള്‍ സ്വന്തമായി ഹദീസുണ്ടാക്കുന്ന അവസ്ഥയെത്തിയപ്പോഴാണു് ഇതിനെ ശേഖരിച്ചു ഗ്രന്ഥമാക്കാന്‍ ചിലര്‍ ശ്രമിച്ചതു് അക്കൂട്ടത്തില്‍ പ്രമുഖനാണു് ഇമാം ബുഖാരി.
ഉള്ളടക്കം |
[തിരുത്തുക] പശ്ചാത്തലം
ഹിജ്റ പത്താം വര്‍ഷം ദുല്‍ഹിജ്ജ മാസം പ്രവാചകന് മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ ഹജ്ജിനോട് (ഹജ്ജത്തുല്‍ വിദാഅ്) അനുബന്ധിച്ചുള്ള അറഫ ദിനത്തിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ (ഖുത്ത്ബത്തുല്‍ വിദാഅ്) തടിച്ച് കൂടിയ അനുയായികളോട് നബി പറഞ്ഞു “ഞാന്‍ നിങ്ങളെ രണ്ട് കാര്യങ്ങള്‍ ഞാന്‍ ഏല്‍പ്പികുന്നു, അവ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴി പിഴക്കുകയില്ല; അല്ലാഹുവിന്‍റെ ഗ്രന്ഥവും അവന്‍റെ ദൂതന്‍റെ ചര്യകളുമാണവ”.ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണമാണ് ഖുര്‍ആന്‍, ഖുര്‍ ആന്‍റെ വിശദീകരണമാണ് ഹദീഥ് അല്ലെങ്കില്‍ ഹദീസ്.
[തിരുത്തുക] എഴുതിവെക്കപെട്ട ഹദീഥ്
ആദ്യകാലത്ത് ഹദീഥുകള്‍ എഴുതിവെക്കുന്നതിനെ നബി വിലക്കിയിരുന്നു. ഖുര്‍ആനും ഹദീസും കൂടികലരാതിരിക്കാനായിരുന്നു അങ്ങിനെ ചെയ്തിരുന്നത്. പിന്നീട് ഈ നിയന്ത്രണം നബി നീക്കിയതോടെ ഹദീസുകള്‍ അനുചരന്മാര്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങി. ഒരിക്കല്‍ അബ്ദുല്ലാഹി ബിന്‍ ഉമര്‍ നബിയെ സമീപിച്ച് ഹദീസ് രേഖപ്പെടുത്തിവെക്കാന്‍ സമ്മതം ചോദിച്ചു, നബി അതിന് സമ്മതം നല്‍കുകയും ചെയ്തു. അബൂ ഹുറൈറ, ഇബ്നു അബ്ബാസ് എന്നിവരെ പോലേയുള്ള സാക്ഷരരായ മറ്റു സഹാബികളും അവ ചെയ്തു, ബുഖാരിക്ക് മുന്‍പ് ഹദീസുകള്‍ ഗ്രന്ഥരൂപത്തില്‍ ആരും ക്രോഡീകരിച്ചിരുന്നില്ല എന്ന് ചില യൂറോപ്പ്യന്‍ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്,എന്നാല്‍ പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരനായിരുന്ന സ്പ്രിഞ്ച്വര്‍ ഈ വാദഗതി തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, നബിയുടെ ജീവിതത്തെ വിമര്‍ശന ബുദ്ധിയോടെ വിശകലനം ചെയ്ത അദ്ദേഹം എഴുതുന്നു.”നബി വചനങ്ങള്‍ ഹിജ്റ ഒന്നാം നൂറ്റാണ്ടില്‍ എഴുതി സൂക്ഷിച്ചിരുന്നില്ലെന്നും അവ സ്വാഹാബിമാര്‍ മനഃപാഠമാക്കി വെക്കുക മാത്രമാണുണ്ടായതെന്നും പൊതുവെ ധാരണയുണ്ട്. ‘ഹദ്ദസനാ‘ - അദ്ദേഹം നമുക്ക് പറഞ്ഞ് തന്നു - എന്ന് ഹദീസിനു മുന്‍പില്‍ ഉള്ള പ്രയോഗം കണ്ട് യൂറോപ്പ്യന്‍ പണ്ഡിതന്മാര്‍ ബുഖാരിയിലുള്ള ഒരു ഹദീസും അതിന് മുന്‍പ് ആരും എഴുതി സൂക്ഷിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാല്‍ ഇത് അബദ്ധമാണ് ഇബ്നു അമ്രും മറ്റു സ്വഹാബികളും നബി വചനങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നു എന്നതാണ് വസ്തുത.പില്‍കാലത്ത് ഈ മാതൃക പിന്തുടരുകയാണ് ചെയ്തത്“.[2]
[തിരുത്തുക] ഹദീസുകളുടെ വിഭജനം
ഹദീസുകളെ മൊത്തത്തില്‍ ഖൌലി, ഫിഹ് ലി, തഖ്‌രീതി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്, നബിയുടെ പ്രസ്ഥാവനകളെ ഖൌലിയെന്നും,പ്രവര്‍ത്തനങ്ങളെ ഫിഹ് ലി എന്നും മൌനാനുവാദത്തെ തഖ്‌രീതി യെന്നും പറയുന്നു. ഹദീസുകളെ നബവി, ഖുദുസി എന്നിങ്ങനെ രണ്ടായും തരം തിരിച്ചിട്ടുണ്ട്.
[തിരുത്തുക] പ്രധാന ഹദീഥ് ഗ്രന്ഥങ്ങള്‍
- സ്വഹീഹുല്‍ ബുഖാരി
- സ്വഹീഹുല്‍ മുസ്ലിം
- അബൂ ദാവൂദ്
- തിര്‍മിദി
- ഇബ്നുമാജ
- നസാഇ
ഈ ആറ് ഹദീസ് സമാഹരങ്ങളെ മൊത്ത്ത്തില്‍ ആണ് ‘സിഹഹുസിത്ത’ എന്നറിയപ്പെടുന്നത്
[തിരുത്തുക] ആധാരസൂചിക
- ↑ http://atheism.about.com/library/FAQs/islam/blfaq_islam_hadith.htm
- ↑ ജേണല്‍ ഓഫ് ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍,കല്‍ക്കത്ത,വാല്യം 25,പേജ് 303