അബൂബക്കര്‍ സിദ്ധീഖ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിശ്വാസങ്ങള്‍ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങള്‍ |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ഇബ്‌നു അബ്ദുള്ള |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകള്‍ |
ഹനഫി • മാലികി |
പ്രധാന ശാഖകള്‍ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകള്‍ |
മസ്ജിദുല്‍ഹറാം • മസ്ജിദുന്നബവി |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഹൈന്ദവം • ക്രിസ്തുമതം |
പേര് | അബ്ദുള്ള |
ഓമനപ്പേര് | അബൂബക്കര്‍ |
പിതാവ് | അബൂ ഖുഹാഫ |
ജനനം | പ്രവാചകന്‍ മുഹമ്മദിന്‍റെ ജനനത്തിന്‍റെ മൂന്നാം വര്‍ഷം |
വയസ്സ് | അറുപത്തിമൂന്ന് |
വംശം | ബനൂ തൈം |
സ്ഥാനപ്പേര് | സിദ്ധീഖ് |
മാതാവ് | ഉമ്മുല്‍ ഖൈര്‍ |
മരണം | ഹിജ്റ പതിമൂന്ന് |
ഭരണകാലം | രണ്ടു വര്‍ഷം മൂന്നു മാസം |
[തിരുത്തുക] സിദ്ധീഖ്
അബൂബക്കര്‍ സിദ്ധീഖ് (റ)ബാല്യകാലം മുതല്‍ തന്നെ പ്രവാചകന്‍ മുഹമ്മദി(സ)ന്‍റെ കൂട്ടുകാരനായിരുന്നു,പുരുഷന്‍മാര്‍ക്കിടയില്‍നിന്നും ഇസ്ലാംമതം സ്വീകരിച്ച ആദ്യ വ്യക്തി. മൂന്നാം ഖലീഫ ഉസ്മാന്‍(റ)പോലെ നിരവധി പ്രമുഖര്‍ ഇദ്ദേഹം മുഖേനയാണ് ഇസ്ലാം സ്വീകരിച്ചത്. മുസ്ലിമായതിന്‍റെ പേരില്‍ ശത്രുപക്ഷത്ത് നിന്ന് ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായി കൊണ്ടിരുന്ന ബിലാല്‍ മുഅദ്ദിന്‍ (റ)അടക്കമുള്ള ഏഴ് അടിമകളെ വിലക്ക് വാങ്ങി സ്വതന്ത്രരാക്കിയിരുന്നു,പ്രവാചകന്‍ മുഹമ്മദ് നബി(സ)പറയുന്ന ഏതുകാര്യങ്ങളും ചോദ്യംചെയ്യാതെ വിശ്വസിച്ചതുകൊണ്ടാണു “സിദ്ധീഖ്” എന്ന പേര് ലഭിച്ചത്.
[തിരുത്തുക] ഹിജ്റ
പ്രവാചകന്‍ മുഹമ്മദ് (സ)മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ കൂടെ ഉണ്ടായിരുന്ന ഏക കൂട്ടുകാരന്‍ സിദ്ധീഖ് (റ) ആയിരുന്നു.പ്രവാചകനു രോഗം കഠിനമായപ്പോള്‍ പ്രവാചകന്‍റെ പ്രതിനിധിയായി നിസ്കാരത്തിനു നേതൃത്വം നല്‍കിയതുമദ്ദേഹമായിരുന്നു.
[തിരുത്തുക] മരണം
ഹിജ്റപതിമൂന്നാം വര്‍ഷംപതിനഞ്ച് ദിവസം നീണ്ടുനിന്ന പനിയെ തുടര്‍ന്ന് ജമാദുല്‍ ആഖിര്‍ ഇരുപത്തി ഒന്ന് സിദ്ധീഖ് (റ)മരണപ്പെട്ടു.മദീനയില്‍ പ്രവാചകന്‍റെ ഖബര്‍(സ്മശാനം)നു സമീപം മറവു ചെയ്തു.