സെറന്‍കോവ് വികിരണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ചാര്‍ജ്ജിത കണം (ഉദാ: പ്രോട്ടോണ്‍) അചാലകത്തിലൂടെ (insulator) പ്രകാശവേഗതയിലും കൂടിയ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പ്രസ്തുത കണം പ്രസരിപ്പിക്കുന്ന വിദ്യുത്കാന്തിക തരംഗത്തേയാണ് സെറന്‍കോവ് റേഡിയേഷന്‍ എന്നു പറയുന്നത്. റഷ്യന്‍ ശാസ്ത്രജ്ഞനായ പവേല്‍ അലെക്സിവിച്ച് സെറന്‍കോവ് (1958ലെ ഭൗതികശാസ്ത്ര നോബല്‍ സമ്മാനജേതാവ്) ആണു ഈ പ്രസരണത്തിന്റെ പ്രത്യേകതകള്‍ കൂലംകുഷമായി പഠിക്കുവാന്‍ ശ്രമിച്ചത്. ഈ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ചാണു പ്രസരണത്തിനു സെറന്‍കോവ് റേഡിയേഷന്‍ എന്നു പേരിട്ടത്. ന്യൂക്ലിയാര്‍ റിയാക്ടറുകളുടെ വൈശിഷ്ട്യഗുണമായ നീല ദീപ്തി സെറന്‍കോവ് റേഡിയേഷന്‍ വഴി വരുന്നതാണ്.