സുനില്‍ ഗാവസ്കര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുനില്‍ ഗാവസ്കര്‍ |
||
ബാറ്റിങ്ങ് രീതി | വലം കയ്യന്‍ ബാറ്റ്സ്മാന് | |
ബോളിങ് രീതി | വലം കൈ മീഡിയം പേസ് | |
ടെസ്റ്റ് | ഏകദിനം | |
മത്സരങ്ങള്‍ | 125 | 108 |
ആകെ റണ്‍ | 10122 | 3092 |
ബാറ്റിങ്ങ് ശരാശരി | 51.12 | 35.13 |
100s/50s | 34/45 | 1/27 |
ഉയര്‍ന്ന സ്കോര്‍ | 236* | 103* |
ബോളുകള്‍ | 380 | 20 |
വിക്കറ്റുകള്‍ | 1 | 1 |
ബോളിങ് ശരാശരി | 206.00 | 25.00 |
5 വിക്കറ്റ് പ്രകടനം ഇനിങ്സില്‍ | - | - |
10 വിക്കറ്റ് പ്രകടനം | - | N/A |
നല്ല ബോളിങ്ങ് പ്രകടനം | 1/34 | 1/10 |
ക്യാച്ചുകള്‍/സ്റ്റുമ്പിങ് | 108/- | 22/- |
4 February, 2006 പ്രകാരം |
ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ക്രിക്കറ്റ് താരങ്ങളിലൊരാളാണ് സുനില്‍ മനോഹര്‍ ഗവാസ്കര്‍. അദ്ദേഹം മുംബൈയില്‍ 1949 ജൂലായ് 10-ന് ജനിച്ചു. 1967-ല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങി. 1971-ല്‍ ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചുതുടങ്ങിയ അദ്ദേഹം ഏഴു കൊല്ലം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. 125 ടെസ്റ്റുകളില്‍ പങ്കെടുത്ത് 34 സെഞ്ചുറികള്‍ ഉള്‍പ്പെടെ 10,122 റണ്‍സ് നേടിയ അദ്ദേഹം 1987 നവംബര്‍ 5-ന് ടെസ്റ്റ് ക്രിക്കറ്റ് രംഗത്തുനിന്നു വിരമിച്ചു. 1975-ല്‍ അര്‍ജ്ജുന അവാര്‍ഡ് നേടിയ അദ്ദേഹം ഗ്രന്ഥകാരനും കൂടിയാണ്. 1980-ല്‍ ഗവാസ്കറിനു പത്മഭൂഷണ്‍ അവാര്‍ഡ് ലഭിച്ചു.
ക്രിക്കറ്റില്‍ നിന്നു വിരമിച്ചിട്ടും ഗവാസ്കര്‍ അതില്‍തന്നെ മറ്റുപല നിലയിലും തുടര്‍ന്നു. കമന്റേറ്റര്‍, എഴുത്തുകാരന്, വിവിധ സാങ്കേതിക സമിതികളിലെ അംഗം, യുവകളിക്കാരുടെ ഉപദേഷ്ടാവ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് “ബോര്‍ഡ് ഓഫ് കണ് ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ”(ബി.സി.സി.ഐ)യില്‍നിന്നു സാമ്പത്തിക അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ ഗവാസ്കര്‍ വലിയ പങ്കുവഹിച്ചു.
ഹേമു അധികാരി ഗുലാം അഹമ്മദ് ലാല അമര്‍നാഥ് മൊഹമ്മദ് അസ്ഹറുദ്ദീന് ബിഷന്‍ സിംഗ് ബേദി നരി കോണ്ട്രാക്റ്റര് രാഹുല്‍ ദ്രാവിഡ് ദത്ത ഗെയ്ക്വാദ് സൗരവ് ഗാംഗുലി സുനില്‍ ഗാവസ്കര്‍ വിജയ് ഹസാരെ കപില്‍ ദേവ് വിനു മങ്കാദ് സി.കെ. നായിഡു ഇഫ്തികര്‍ അലിഖാന് പട്ടൗഡി മന്‍സൂര്‍ അലിഖാന് പട്ടൗഡി ഗുലാബ്റായ് രാംചന്ദ് പങ്കജ് റോയ് വീരേന്ദര്‍ സേവാഗ് രവി ശാസ്ത്രി കൃഷ്ണമാചാരി ശ്രീകാന്ത് സച്ചിന് തെന്‍ഡുല്‍ക്കര്‍ പോളി ഉമ്രിഗര്‍ ദിലീപ് വെംഗ്സര്‍ക്കാര്‍ ശ്രീനിവാസരാഘവന്‍ വെങ്കട്ടരാഘവന് ഗുണ്ടപ്പ വിശ്വനാഥ് ലെഫ്റ്റനന്റ് കേണല്‍ സര് വിജയാനന്ദ ഗജപതി രാജു അജിത് വഡേക്കര്‍ മഹേന്ദ്ര സിംഗ് ധോണി അനില്‍ കുംബ്ലെ |