വൈദ്യുതധാര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈദ്യുത ധാര (ആംഗലേയം: Electric current) വൈദ്യുത ചാര്‍ജിന്റെ പ്രവാഹമാണ് ധാര. ഈ പ്രവാഹത്തിന്റെ തീവ്രത അഥവാ നിരക്ക് അളക്കുന്നതിനുള്ള ഏകകമാണ് ആമ്പിയര്‍ (ആംഗലേയം: amperes). ലോഹങ്ങളുടെ അണുക്കളില്‍ ധാരാളമായുള്ള സ്വതന്ത്ര ഇലക്ട്രോണുകളുടെ ഒഴുക്കാണ് അവയിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ഹേതു. ദ്രാവകങ്ങളിലൂടെയുള്ള വൈദ്യുത പ്രവാഹത്തിനെ വൈദ്യുത വിശ്ലേഷണം എന്നു പറയുന്നു. അയോണുകളാണ് (ചാര്‍ജ് ചെയ്യപ്പെട്ട അണുക്കള്‍) ഇവിടെ വൈദ്യുതവാഹകരായി പ്രവര്‍ത്തിക്കുന്നത്. വൈദ്യുതക്ഷേത്രം പ്രകാശവേഗതയില്‍ ആണ് ചാര്‍ജ്‌വാഹികളായ കണങ്ങളെ നയിക്കുന്നതെങ്കിലും കണങ്ങള്‍ താരതമ്യേന കുറഞ്ഞ വേഗതയിലാണ് നീങ്ങുന്നത്.
ഉള്ളടക്കം |
[തിരുത്തുക] വിവിധതരം വൈദ്യുതപ്രവാഹങ്ങള്‍
- നേര്‍ധാര (ആംഗലേയം: direct current)
- പ്രത്യാവര്‍ത്തിധാര (ആംഗലേയം: alternating current)
[തിരുത്തുക] നേര്‍ധാര
ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങളുടെ ഒരേ ദിശയിലേക്കുള്ള പ്രവാഹമാണ് നേര്‍ധാര. ബാറ്ററികളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതപ്രവാഹം ഇതിനുദാഹരണമാണ്.
[തിരുത്തുക] പ്രത്യാവര്‍ത്തി ധാര
തുടര്‍ച്ചയായി ദിശ മാറുന്ന വൈദ്യുതപ്രവാഹമാണ് പ്രത്യാവര്‍ത്തി ധാര. വീടുകളിലും മറ്റു വ്യവസായിക ആവശ്യങ്ങള്‍ക്കും ലഭ്യമാകുന്ന വൈദ്യുതി ഇതിന് ഉദാഹരണമാണ്. ഭാരതത്തില്‍ ലഭ്യമാകുന്ന പ്രത്യാവര്‍ത്തി ധാരയുടെ ആവൃത്തി 50 ഹെര്‍ട്സ് ആണ്. അതായത് ഒരു സെക്കന്റില്‍ തന്നെ 50 പ്രാവശ്യം ഒരു ദിശയിലേക്കും 50 പ്രാവശ്യം എതിര്‍ദിശയിലേക്കും വൈദ്യുതി പ്രവാഹം നടക്കുന്നു.
[തിരുത്തുക] ഓമിന്റെ നിയമം
ജോര്‍ജ് സൈമണ്‍ ഓം എന്ന ശാസ്ത്രജ്ഞന്‍ ആവിഷ്കരിച്ച ഈ നിയമം, വൈദ്യുതധാരയും വോള്‍ട്ടതയുമായുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്.
[തിരുത്തുക] വൈദ്യുതപ്രവാഹത്തിന്റെ ദിശ
വൈദ്യുതിയുടെ പ്രവാഹം ധന (positive) ടെര്‍മിനലില്‍ നിന്ന് ഋണ (negative)ടെര്‍മിനലിലേക്ക് ആണ് എന്നാണ് ചരിത്രപരമായ വിശ്വാസം. എന്നാല്‍ വൈദ്യുത ചാര്‍ജ് വഹിക്കുന്ന കണങ്ങള്‍ സാഹചര്യത്തിനനുസരിച്ച് ഏതു ദിശയിലേക്കും ചിലപ്പോള്‍ ഒരേസമയം ഇരുദിശകളിലേക്കും പ്രവഹിക്കുന്നു (ഉദാ: വൈദ്യുത വിശ്ലേഷണം). ലാളിത്യത്തിനായി ധന-ഋണ ദിശയാണ് കൂടുതലായും ഉപയോഗിക്കുന്നത്.