See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വിമോചന സമരം - വിക്കിപീഡിയ

വിമോചന സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയായ ഇ.എം.എസ് മന്ത്രിസഭയ്ക്ക് എതിരായി ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു വിമോചന സമരം. 1958-ല്‍ ആണ് വിമോചന സമരം ആരംഭിച്ചത്. വിമോചന സമരത്തിനു പിന്നിലുള്ള പ്രധാന ശക്തികള്‍ കത്തോലിക്കാ സഭ, നായര്‍ സര്‍‌വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്, മന്നത്ത്‌ പത്മനാഭന്റെ നേതൃത്വത്തില്‍), മുസ്ലീം ലീഗ് എന്നിവ ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ചതായിരുന്നു വിമോചന സമരത്തിനു കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിക്കുന്ന വിപ്ലവകരമായ കാര്യങ്ങള്‍ ഈ ബില്ലില്‍ ഉണ്ടായിരുന്നു. അന്ന് കേരളത്തിലെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും കത്തോലിക്കാ സഭയുടെയും എന്‍.എസ്.എസ്-ന്റെയും നിയന്ത്രണത്തിലായിരുന്നു.

അദ്ധ്യാപകരുടെ നിയമനത്തില്‍ പൊതുവായ മാനദണ്ഡങ്ങള്‍ കൊണ്ടുവരിക, അദ്ധ്യാപകരുടെ ശമ്പളം ഖജനാവു വഴി വിതരണം ചെയ്യുക എന്നിവ വിദ്യാഭ്യാസ ബില്‍ നിര്‍ദ്ദേശിച്ചു. നിയമം ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ വിദ്യാഭ്യാസ ബില്‍ നിര്‍ദ്ദേശിച്ചു. എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുക്കുവാനുള്ള നിബന്ധനകള്‍ ഈ ബില്ലില്‍ ഇല്ലായിരുന്നു.

സാമൂഹിക-മത സംഘടനകള്‍ക്കു പുറമേ എല്ലാ പ്രധാന പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി), ആര്‍.എസ്.പി, മുസ്ലീം ലീഗ്, കെ.എസ്.പി എന്നിവര്‍ ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തില്‍ പങ്കുചേര്‍ന്നു. സംസ്ഥാനത്ത് സര്‍ക്കാരിനെതിരായി വന്‍പിച്ച റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. ആസൂത്രിതമായ പ്രക്ഷോഭങ്ങളിലൂടെ സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായി. അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളില്‍ സമരക്കാര്‍ക്കെതിരായി പോലീസ് വെടിവെപ്പ് നടത്തി. ഇതില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മത്തായി മഞ്ഞൂരാന്‍, ആര്‍. ശങ്കര്‍, ഫാ. ജോസഫ് വടക്കന്‍, സി.എച്ച്. മുഹമ്മദ് കോയ, ബാഫക്കി തങ്ങള്‍ തുടങ്ങിയവരുടെ സജീവ സാന്നിദ്ധ്യം സമരത്തെ അനുകൂലമായി സ്വാധീനിച്ചു.

വിമോചന സമരത്തിന്റെ പ്രത്യക്ഷ പ്രത്യാഘാതം ഇ.എം.എസ്. മന്ത്രിസഭയെ 1959 ജൂലൈ 31-നു പിരിച്ചുവിട്ടത് ആയിരുന്നു. സംസ്ഥാനത്ത് ഭരണഘടനയുടെ 356-ആം വകുപ്പ് അനുസരിച്ച് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. വിമോചനസമരത്തിന്റെ ഒരു പ്രത്യേകത വമ്പിച്ച വിദ്യാര്‍ത്ഥി പങ്കാളിത്തം ആയിരുന്നു. ഇന്നത്തെ പ്രമുഖ രാഷ്ട്രീയനേതാക്കളായ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി തുടങ്ങിയവര്‍ വിമോചനസമരത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളായിരുന്നു.

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -