See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
യോനി - വിക്കിപീഡിയ

യോനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യോനി
പരിച്ഛേദം
യോനി-സ്ത്രിയുടെ പ്രതുല്‍പാധന അവയവം-രേഖാ ചിത്രം
1 കൃസരി;
2 ചെറു യോനി പുടം;
3 വന്‍ യോനീ പുടം;
4 മൂത്ര നാളി

6 യോനീനാളം
ലാറ്റിന്‍ "sheath" or "scabbard"
ഗ്രെയുടെ subject #269 1264
ശുദ്ധരക്തധമനി Iliolumbar artery, vaginal artery, middle rectal artery
ലസിക upper part to internal iliac lymph nodes, lower part to superficial inguinal lymph nodes
ഭ്രൂണശാസ്ത്രം urogenital sinus and paramesonephric ducts
കണ്ണികള്‍ Vagina
Dorlands/Elsevier v_01/12842531

സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്.(സംസ്കൃത=യോന)(English=Vagina).യോനി എന്നത്‌ സംസ്കൃത പദമായ യോന യില്‍ നിന്നുല്‍ഭവിച്ചതാണ്‌. കുഴിഞ്ഞിരിക്കുന്നത്, കുഴല്‍ പോലെ ഉള്ളത്‌, ഉള്വലിഞ്ഞത് എന്നൊക്കെയാണര്‍ത്ഥം. ഗര്‍ഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴല്‍ തന്നെയാണീ അവയവം. സസ്തനികളിലും മാര്‍സൂപിയല്‍സിലും? ഉള്ള പൊതുവായുള്ള അവയമാണ്‌. എന്നാല്‍ എല്ലാ പെണ്‍ ജന്തുക്കളിലും ഇതിന്റെ രൂപഭേദങ്ങളാഉഎങ്കിലും ഈ അവയവം ഉണ്ട്‌.

ഉള്ളടക്കം

[തിരുത്തുക] ശരീരഘടനാ ശാസ്ത്രം

യോനി, സ്ത്രീകളുടെ ഗര്‍ഭാശയത്തലേക്ക് നയിക്കുന്ന ഇലാസ്തികതയുള്ള കുഴല്‍ പോലെയുള്ള അവയവമാണ്‌. സാധാരണയായി ഇത്‌ പുരുഷന്റെ ലൈംഗിഗാവയവത്തേക്കാള്‍ കട്ടി കുറഞ്ഞതും ചെറുതും ആയിരിക്കും. ഏകദേശ വലിപ്പം 4 ഇഞ്ച്‌ നീളവും 1 ഇഞ്ച്‌ വ്യാസവും ആണ്‌. ഏന്നിരുന്നാലും ഇതിന്റെ ഇലാസ്തികത മൂലം ഏതു വലിപ്പമുള്ള പുരുഷാവയവും വരെ സ്വീകരിക്കാന്‍ കഴിവുള്ളതാണ്‌.

പുറമെ കാണുന്ന യോനീ നാളത്തെ ഗര്‍ഭാശയത്തിന്റെ ഭാഗമായ സെര്‍വിക്സുമായി? ബന്ധിപ്പിക്കുന്നു. നിവര്‍ന്നു നില്‍ക്കുന്ന ഒരു സ്തീയില്‍ ഇത്‌ മുകളിലേയ്ക്കും പുറകിലേയ്ക്കുമായി 45-50 ഡിഗ്രി വരെ ചരിവിലാണ്‌ കാണുക.

പുരുഷ അവയവം ഉദ്ധാരണം ചെയ്യുന്നതു പൊലെ യോനിയും വലിപ്പം വയ്ക്കും. ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോള്‍ 2-3 ഇരട്ടി വലിപ്പം വയ്ക്കാന്‍ ഇതിനു സാധിയ്ക്കും. എന്നാല്‍ വലിപ്പം കൂടുമ്പൊള്‍ ഇവിടെ വ്യാസം കുറയുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഘടനാപരമായി പല സ്ത്രീകളിലും പല വലിപ്പത്തില്‍ കാണാം. യോനിയുടെ വെളിയിലായുള്ള ഭാഗം ഉപസ്ഥം (വള്‍‌വ) എന്നാണറിയപ്പെടുന്നത്. ഇതിനു മുകളിലായി മോന്‍ വാജിനിസ് കാണപ്പെടുന്നു. യോനിയുടെ ഉള്‍ഭാഗത്തെ ഭിത്തികള്‍ ചുവപ്പ് കലര്‍ന്ന പിങ്ക് നിറത്തിലാണ്‌ കാണപ്പെടുന്നത്. ഇത് മൂക്കസ് സ്ഥരം കൊണ്ടാവര്‍ണം ചെയ്യപ്പെട്ടിരിക്കും.

യോനി നാളത്തിന്റെ രണ്ടുവശങ്ങളിലുമായി ബര്‍ത്തോളിന്‍ നീര്‍ ഗ്രന്ഥികളുടെ കുഴല്‍ തുറക്കുന്നു. ഇത്യോനീ ഭിത്തികളെ വഴു വഴുപ്പുള്ളതാക്കുന്നു. ഇതു കൂടാതെ സെവിക്സ് എന്ന ഭാഗവും യോനിയെ വഴുവഴുപ്പുള്ളതാക്കുമെങ്കിലും സെര്വിക്സില്‍ ഗ്രന്ഥികള്‍ ഒന്നും തന്നെ ഇല്ല.

[തിരുത്തുക] ഭാഗങ്ങള്‍

ഗര്‍ഭാശയവും യോനിയും മറ്റു ഭാഗങ്ങളും- രേഖാ ചിത്രം
ഗര്‍ഭാശയവും യോനിയും മറ്റു ഭാഗങ്ങളും- രേഖാ ചിത്രം

[തിരുത്തുക] കന്യാചര്‍മ്മം

യോനിയുടെ തുടക്കത്തില്‍ കാണപ്പെടുന്ന നേര്‍ത്ത ചര്‍മ്മം. ഇത് യോനീ നാളത്തെ ഭാഗികമായി മൂടിയിരിക്കുന്നു. ഇലാസ്തികതയുള്ള ഈ ചര്‍മ്മം പലരിലും പല വലിപ്പത്തില്‍ കാണപ്പെടും. ലൈംഗിക ബന്ധത്തിലോ, സ്വയംഭോഗത്തിലോ, കായികാദ്ധ്വാനങ്ങളിലോ ഏര്‍പ്പെട്ടാല്‍ ഇത് പൊട്ടിപ്പോയെന്നു വരാം. എന്നാല്‍ ഇവകൊണ്ടൊന്നും ഇത് പൊട്ടിയില്ലെന്നും വരാം. അതിനാല്‍ കന്യാചര്‍മ്മം ഉള്ള ഒരു സ്ത്രീ നിര്‍ബന്ധമായും കന്യക ആയിക്കൊള്ളണമെന്നില്ല.

[തിരുത്തുക] ബൃഹത് ഭഗോഷ്ടങ്ങള്‍ (വന്‍ യോനീപുടങ്ങള്‍)

(labia majora)
ഭഗഭാഗത്ത് ലഘു ഭഗോഷ്ടങ്ങള്‍ക്ക് വെളിയിലായുള്ള മാംസളമായ ഭാഗം. ചില സ്ത്രീകളില്‍ മേല്‍ ഭാഗം കൊഴുപ്പുനിറഞ്ഞ് തടിച്ച് "രതി ശൈലം" ഉണ്ടാവുന്നു.

[തിരുത്തുക] ലഘു ഭഗോഷ്ടങ്ങള്‍ (ചെറു യോനീപുടങ്ങള്‍)

(labia minora)
ചെറു യോനീ പുടങ്ങള്‍ ബൃഹത് ഭഗോഷ്ടങ്ങള്‍ക്ക് ഉള്ളിലായിക്കാണുന്ന മൃദുവായ ഭാഗം. ചിലരില്‍ ഇത് വെളിയിലേയ്ക്ക് നീണ്ടുകിടക്കും.

[തിരുത്തുക] കൃസരി (ഭഗശിശ്നിക)

(clitoris)
യോനീനാളത്തിന് മുകളില്‍ കാണുന്ന, പൂര്‍ണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായതാണിത്‌. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ടെസ്റ്റൊസ്റ്റീറോണ്‍ എന്ന ഹോര്‍മോണ്‍(അന്തര്‍ഗ്രന്ഥി സ്രാവം) ആണിതിന്‍റെ വലിപ്പം നിശ്ചയിക്കുന്നത്‌.[1] by ആതുകൊണ്ടു സ്ത്രികളില്‍ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പ്രുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകള്‍ അധികമാകയാല്‍ കൂടുതല്‍ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്‌.

[തിരുത്തുക] ഭഗശിശ്നികാഛദം

(clitoral hood),
കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താല്‍ ആവൃതമായതിനാല്‍ കൃസരി വ്യക്തമായി കാണാറില്ല.[citation required]

[തിരുത്തുക] മൂത്രനാളി (urethra)

[തിരുത്തുക] യോനീനാളം (vaginal Opening)

[തിരുത്തുക] ആധാരസൂചിക

  1. [Arthur C. Guyton (Author), John E. Hall (Author): Textbook of Medical Physiology, W.B. Saunders Company; 10th edition; ISBN: 072168677X ]


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -