See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മൈസൂരു - വിക്കിപീഡിയ

മൈസൂരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മൈസൂര്‍

മൈസൂര്‍
വിക്കിമാപ്പിയ‌ -- 12.28° N 76.6461° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കര്‍ണാടകം
ജില്ല [[ ജില്ല|]]
ഭരണസ്ഥാപനങ്ങള്‍
'
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

ഇന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകത്തിലെ പ്രശസ്തമായ ഒരു സ്ഥലമാണ് മൈസൂര്‍. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണ്‌ മൈസൂര്‍.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

മൈസൂറിന്‌ ആദിയില്‍ എരുമയൂറ് എന്നു പേരുണ്ടായിരുന്നു.[1] അതിന്റെ അധിപനെ എരുമയൂരന്‍ എന്നും വിളിച്ചിരുന്നു.[1] ഇതിന്റെ സംസ്കൃതരൂപമാണ്‌ മഹിഷ പുരം. ഇത് ലോപിച്ചാണ്‌ മൈസൂര്‍ ആയത്.

[തിരുത്തുക] ചരിത്രം

കര്‍ണാടകത്തിന്റെ പഴയ പേര്‌ മൈസൂര്‍ എന്നായിരുന്നു.

[തിരുത്തുക] മൈസൂര്‍ കൊട്ടാരം

മൈസൂര്‍‌പാലസ്
മൈസൂര്‍‌പാലസ്

ദക്ഷിണേന്ത്യയിലെ മൈസൂര്‍ പട്ടണത്തിലാണ് മൈസൂര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇത് പഴയകാല രാജാകുടുംബങ്ങളുടെ (വൊഡയാര്‍ രാജവംശം) ഔദ്യോഗിക വസതിയായിരുന്നു. ഔദ്യോഗിക കാര്യാലയമായ ദര്‍ബാറും ഇതോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. കൊട്ടാരങ്ങളുടെ പട്ടണമായി അറിയപ്പെടുന്ന മൈസൂരില്‍ ധാരാളം കൊട്ടാരങ്ങളുണ്ടെങ്കിലും “മൈസൂര്‍ കൊട്ടാരം“ എന്ന് അറിയപ്പെടുന്നത് ഈ കൊട്ടാരങ്ങളില്‍ ഒന്നിനെ മാത്രമാണ്. 1897-ല്‍ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ച കൊട്ടാരത്തിന്റെ നിര്‍മ്മാണം 1912ലാണ് പൂര്‍ത്തിയായത്. ഇപ്പോള്‍ മൈസൂരിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്.

[തിരുത്തുക] വിനോദസഞ്ചാരകേന്ദ്രങ്ങള്‍

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് മൈസൂര്‍. ചരിത്രപരവും കലാപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ പ്രത്യേകതകളുള്ള ഒരു നഗരമാണിത്. മൈസൂരിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു:

  • മൈസൂര്‍ കൊട്ടാരം
  • ചാമുണ്ഡി മല
  • മൈസൂര്‍ മൃഗശാല
  • ആര്‍ട്ട് ഗാലറി
  • സെന്‍റ് ഫിലോമിനാസ് ചര്‍ച്ച്
  • കാരാഞ്ജി തടാകം
  • രംഗന്തിട്ടു പക്ഷിസങ്കേതം
  • ബൃന്ദാവന്‍ ഗാര്‍ഡന്‍
  • റെയില്‍ മ്യൂസിയം

[തിരുത്തുക] ചാമുണ്ഡി മല

ചാമുണ്ഡി മല മൈസൂര്‍ നഗരത്തില്‍ നിന്നും ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം ഈ മലയുടെ മുകളിലാണുള്ളത്. ക്ഷേത്രകവാടത്തിനടുത്ത് മഹിഷാസുരന്‍റെ ഒരു ഭീമാകാര പ്രതിമ സ്ഥാപിച്ചിരിക്കുന്നു.

ക്ഷേത്രത്തില്‍ നിന്നും പുറത്തു കടക്കുന്ന വഴി നിറയെ ചെറിയ ശില്പങ്ങളും മാല, വല, കമ്മല്‍, തുടങ്ങിയ ചില്ലറ വസ്തുക്കളും വില്‍ക്കുന്ന ധാരാളം കച്ചവടക്കാരുണ്ട്.

മൈസൂര്‍ കൊട്ടാരവും റേസ്കോഴ്സ് മൈതാനവുമുള്‍പ്പെടെ മൈസൂര്‍ നഗരം പൂര്‍ണ്ണമായും ചാമുണ്ഡി മലനിരകളില്‍ നിന്നാല്‍ കാണാം. ഈ മലയുടെ അടിവാരത്തിലാണ് മൈസൂര്‍ രാജ്ഞിയുടെ പഴയ അന്ത:പുരമായ ലളിതമഹല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ലളിതമഹല്‍ കൊട്ടാരം ഇന്ന് സ്വദേശികളും വിദേശികളും ഒരുപോലെ സന്ദര്‍ശിക്കുന്ന ഒരു നക്ഷത്രഹോട്ടലാണ്.

രാത്രികളില്‍ വൈദ്യുതിവിളക്കുകള്‍ തെളിഞ്ഞു കത്തുന്ന മൈസൂര്‍ നഗരത്തിന്‍റെ ദൃശ്യം ചാമുണ്ഡി മലമുകളില്‍ നിന്നുള്ള മനോഹരമായ കാഴ്ചയാണ്.

[തിരുത്തുക] മൈസൂര്‍ മൃഗശാല

ദക്ഷിണേന്ത്യയിലെ വിശാലമായ മൃഗശാലകളിലൊന്നാണ് 1892ല്‍ സ്ഥാപിക്കപ്പെട്ട മൈസൂര്‍ മൃഗശാല. മൈസൂര്‍ നഗരത്തിനകത്തു തന്നെ സ്ഥിതി ചെയ്യുന്ന ഈ മൃഗശാലയുടെ യഥാര്‍ത്ഥ പേര് ശ്രീ ചാമരാജേന്ദ്ര സൂവോളജിക്കല്‍ ഗാര്‍ഡന്‍സ് എന്നാണ്. ഏകദേശം --- ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന മൈസൂര്‍ മൃഗശാല മൈസൂര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്.

[തിരുത്തുക] കുറിപ്പുകള്‍

  •  മൈചൂര്‍ പകുതികള്‍ അക്കാലത്തെ എരുമൈനാടെനവും, അതന്‍ തലൈവന്‍ എരുമൈയൂരന്‍ എനവും വഴങ്കിനതാക കാണ്‍കിന്‍റോം" എന്ന് അകനാനൂറിന്റെ ഒരു വ്യാഖ്യാതാവ് പറയുന്നുണ്ട്.

[തിരുത്തുക] ആധാരസൂചിക

  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. 
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -