See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മുരിങ്ങ - വിക്കിപീഡിയ

മുരിങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
Moringa oleifera

ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Brassicales
കുടുംബം: Moringaceae
ജനുസ്സ്‌: Moringa
വര്‍ഗ്ഗം: M. oleifera
ശാസ്ത്രീയനാമം
Moringa oleifera
മുരിങ്ങയില
മുരിങ്ങയില

മുരിങ്ങ (Moringa) - ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ചെറുമരമാണ്‌. മുറുംഗൈ എന്ന തമിഴ്‌ വാക്കാണ്‌ പേരിനാധാരം. മൊരിംഗസിയേ (Moringaceae) എന്ന സസ്യകുടുംബത്തിലാണ്‌ മുരിങ്ങയുടെ സ്ഥാനം. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌. മൊരിംഗ ഒലീഫെറ (Moringa oleifera) എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളരുന്നത്‌.

ഉള്ളടക്കം

[തിരുത്തുക] രൂപം

10 മീറ്റര്‍ വരെ ഉയര‍ത്തില്‍ വളരുന്ന ശാഖകളും ഉപശാഖകളുമുള്ള ചെറുമരമാണ്‌ മുരിങ്ങ. ശാഖകളില്‍ നിറയെ ഇളം പച്ചനിറത്തിലുള്ള ഇലകളുടെ സഞ്ചയമുണ്ടാകും. 30 മുതല്‍ 60 സെ.മീ വരെയുള്ള തണ്ടുകളിലാണ്‌ വൃത്താകാരമുള്ള ഇലകള്‍. ശിഖരങ്ങളില്‍ വെളുത്തനിറത്തിലുള്ള പൂക്കളാണ്‌ മുരിങ്ങയുടേത്‌. പൂങ്കുലകള്‍ പിന്നീട്‌ മുരിങ്ങക്കായയായി മാറും. ഒരു മീറ്റര്‍ വരെ നീളത്തിലാണ്‌ മുരിങ്ങക്കായ (Drum Stick) കാണപ്പെടുന്നത്‌. ഇവയ്ക്കുള്ളിലാണ്‌ വിത്തുകള്‍. ഒരു മുരിങ്ങക്കായില്‍ ഇരുപതോളം വിത്തുകള്‍ ‍കാണും. കായിക്കുവാന്‍ ധാരാളം വെള്ളവും സൂര്യപ്രകാശവും വേണം.

മുരിങ്ങമൊട്ട്
മുരിങ്ങമൊട്ട്

[തിരുത്തുക] ഉപയോഗങ്ങള്‍

മുരിങ്ങയിലയും മുരിങ്ങക്കക്കായും മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും കറികള്‍ക്കുള്ള വിഭവമാണ്‌. മലയാളികള്‍ സാധാരണയായി തോരന്‍ കറിക്ക്‌ മുരിങ്ങയിലയും അവിയല്‍, സാമ്പാര്‍ എന്നീ കറികളില്‍ മുരിങ്ങക്കായും ഉപയോഗിക്കുന്നു. വിത്തുകളും ചില രാജ്യങ്ങളില്‍ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌.

[തിരുത്തുക] പോഷകമൂല്യം

മുരിങ്ങയില
100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം
ഊര്‍ജ്ജം 100 kcal   430 kJ
അന്നജം     12.5 g
- ഭക്ഷ്യനാരുകള്‍  0.9 g  
Fat 1.7 g
പ്രോട്ടീന്‍ 6.7 g
ജലം 75.9 g
കാല്‍സ്യം  0.44 mg 0%
ഇരുമ്പ്  7.00 mg 56%
Percentages are relative to US
recommendations for adults.

[തിരുത്തുക] ഔഷധഗുണങ്ങള്‍

മുരിങ്ങപ്പൂങ്കുലയും ഇലയും
മുരിങ്ങപ്പൂങ്കുലയും ഇലയും
മുരിങ്ങപ്പൂങ്കുല
മുരിങ്ങപ്പൂങ്കുല

വൈറ്റമിന്‍ എ,സി,ഇരുമ്പ്,ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരീങ്ങയില. ആയുര്‍വ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാന്‍ പ്രാപ്തമാണ്‌. ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. മുരിങ്ങയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഒരു ഗ്രാം മുരിങ്ങയിലയില്‍ ഓറഞ്ചിലുള്ളതിനേക്കാള്‍ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാള്‍ നാലുമടങ്ങ്‌ കാല്‍സ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, ക്യാരറ്റിലുള്ളതിനേക്കാള്‍ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാള്‍ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ട്‌ മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. എയ്‌ഡ്‌സ്‌ പോലുള്ള മാരകരോഗങ്ങളെപ്പോലും ചെറുക്കാന്‍ മുരിങ്ങയിലയുടെ ഉപയോഗം വ്യാപകമാക്കണമെന്ന അഭിപ്രായവും നിലവിലുണ്ട്‌.


അനുബന്ധം

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -