ആയുര്‍വേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുര്‍വേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനര്‍ത്ഥം. ആയുര്‍വേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകള്‍ എന്നാല്‍ മാരീച കശ്യപന്‍, അത്രേയപുനര്‍വസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങള്‍ ക്രോഡികരിച്ച് അവരുടെ ശിഷ്യന്മാര്‍ രചിച്ച ഗ്രന്ഥങ്ങള്‍ ആണ്.

ആയുര്‍വിന്ദതേ(ലഭതേ) വിദ്യതേ(വേത്തി) വാഇതി ആയുര്‍വേദ

എന്നാണ് ആയുര്‍വേദം എന്ന പദത്തിന്റെ നിഷ്പത്തി.

ആയുസ്സിന്റെ പരിപാലനത്തെകുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയില്‍ വിവരിച്ചിട്ടുള്ള ഒരു സമ്പൂര്‍ണ്ണ ജീവശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാതപിത്തകഫങ്ങള്‍ ആണ് ത്രിദോഷങ്ങള്‍. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നത്രെ ആയുര്‍വേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.

ഉള്ളടക്കം

[തിരുത്തുക] ഉല്‍പ്പത്തി

കേരളത്തില്‍ ആയുര്‍‌വേദ മരുന്നു വില്‍കുന്ന പാരമ്പര്യരീതിയിലുള്ള കട
കേരളത്തില്‍ ആയുര്‍‌വേദ മരുന്നു വില്‍കുന്ന പാരമ്പര്യരീതിയിലുള്ള കട

ആയുര്‍വേദോല്‍പത്തിയെക്കുറിച്ച്‌ പല ഐതീഹ്യങ്ങളുമുണ്ട്‌. അഷ്ടാംഗ ഹൃദയ പ്രകാരം അനാദിയായ ആയുര് വേദത്തെ ബ്രഹ്മാവ്‌ സ്മരിച്ചു. അത് പിന്നീട് പുത്രനായ ദക്ഷപ്രജാപതിക്ക് പകര്ന്നു നല്കി. പ്രജാപതിയില് നിന്ന് അത് അശ്വനീകുമാരന്മാര് ഗ്രഹിച്ചു. അവര് ആ അറിവ് ദേവേന്ദ്രനു നല്കി. ഇന്ദ്രനില് നിന്നും അത്രിയും അദ്ദേഹത്തിന്റെ പുത്രന്മാരും മനസ്സിലാക്കി. അവര് അത് ശിഷ്യന്മാരായ അഗ്നിവേശന്, ഭേളന് മുതലായവര്ക്കു പകര്ന്നു നല്കി. അവരില് നിന്നും വിവിധങ്ങളായ മഹര്ഷി പരമ്പരകളിലൂടെ ആയുര് വേദം ഇന്നും ലോകത്തിനു അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് നിലനില്ക്കുന്നു.

പാലാഴി മഥനം ചെയ്തപ്പോള്‍ ധന്വന്തരി ഒരു നിധികുംഭമായി ഉത്ഭവിച്ചുവെന്നും അതില്‍ ആയുര്‍വേദം എന്ന വിജ്ഞാനമായിരുന്നു എന്നും മറ്റൊരു ഐതിഹ്യം ഉണ്ട്.

[തിരുത്തുക] പേരിനു പിന്നില്‍

ആയുര്‍വേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനേയും ആരോഗ്യത്തെയുമാണ്‍.

ആയുഷ്യാനി അനായുഷ്യാനി ചദ്രവ്യ ഗുണകര്‍മാനി വേദായതി ഇത്യായുര്‍വേദ

-എന്നാണ്‍ ചരകാചാര്യന്‍ പറയുന്നത്. ആയുസ്സ് എന്നാല്‍ ജനനം മുതല്‍ മരണം വരെയുള്ള ജീവിതമാണ്‍. ചുരുക്കത്തില്‍ ആയുസ്സ് എന്നാല്‍ ജീവിതം. ആയുസ്സിനെ കുറിച്ചുള്ള ജ്ഞാനമാണ്‍ ആയുര്‍വേദം എന്നു പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയാണ്‍ ആയുര്‍വേദം ചെയ്യുന്നത് .

[തിരുത്തുക] ത്രിദോഷങ്ങള്‍

ആയുര്‍വ്വേദത്തില്‍ രോഗ നിര്‍ണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്‌. വാതം, പിത്തം കഫം എന്നിവയാണ്‌ ത്രിദോഷങ്ങള്‍.

[തിരുത്തുക] ഇതും കാണുക

ആയുര്‍‌വേദ സസ്യങ്ങള്‍

ആയുര്‍വ്വേദ ഔഷധങ്ങള്‍

ത്രിദോഷങ്ങള്‍


ആശയവിനിമയം