പാലാഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോഴിക്കോട് നിന്നു എകദേശം 7 കിലോമീറ്ററോളം ദൂരെയായാണ് പാലാഴി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. പാലാഴിമഹാവിഷ്ണു ക്ഷേത്രം വളരെ പ്രധാനപ്പെട്ട ഒരു തീര്ത്ഥാടനാകേന്ദ്രമാണ്. കൂടാതെ നിരവധി മുസ്ളീംപള്ളികളും ഇവിടെയുണ്ട്. ഒളവണ്ണ പഞ്ചായത്തില്‍ പെട്ടതാണ് പാലാഴി. പാല്ക്കമ്പനിയുള്ളതുകൊണ്ടാവാം പാലാഴി എന്നു പേര് കിട്ടിയതെന്നാണ് ഇവിടെയുള്ള പ്രായമുള്ളവരുടെ അഭിപ്രായം. പ്രകൃതിരമണീയമായ സ്ഥലമാണ് പാലാഴി. നിരവധി വയലുകളും കുളങ്ങളും മറ്റും ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ പല വയലുകളും നികത്തി വീടുവെച്ചു തുടങ്ങിയിരിക്കുന്നു.