See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മണ്ണാത്തിപ്പുള്ള് - വിക്കിപീഡിയ

മണ്ണാത്തിപ്പുള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


wikipedia:How to read a taxobox
How to read a taxobox
മണ്ണാത്തിപ്പുള്ള്

പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Passeriformes
കുടുംബം: Muscicapidae
ജനുസ്സ്‌: Copsychus
വര്‍ഗ്ഗം: C. saularis
ശാസ്ത്രീയനാമം
Copsychus saularis
(Linnaeus, 1758)

പുള്ള് ഇനത്തില്‍ പെടുന്ന ഒരു പക്ഷിയാണ്‌ മണ്ണാത്തിപ്പുള്ള്. ഇംഗ്ലീഷ്: Oriental Magpie Robin ശാസ്ത്രീയ നാമം:Copsychus saularis.കേരളത്തിലെങ്ങും സര്‍വസാധാരണമായി കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ഇത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

മണ്ണാത്തികളെപ്പോലെ വലിട്ടടിക്കുന്നതിലാകാം ഈ പക്ഷിക്ക് പേര്‍ വന്നത്
മണ്ണാത്തികളെപ്പോലെ വലിട്ടടിക്കുന്നതിലാകാം ഈ പക്ഷിക്ക് പേര്‍ വന്നത്

പ്രൊഫസര്‍ ഇന്ദുചൂഢന്റെ അഭിപ്രായത്തില്‍ [1] രണ്ട് വിധത്തിലായിരിക്കാം മണ്ണാത്തിപ്പുള്ള് എന്ന പെരിന്റെ പിന്നിലുള്ള വസ്തുത.

  • മണ്ണാത്തിപ്പുള്ളിന്റെ പുറം ഭാഗം വെയിലത്ത് പണിയെടുക്കുന്ന മണ്ണാത്തിയുടേതു പോലെ കറുത്തിരിക്കുകയും നെഞ്ചും മറ്റും മണ്ണാത്തി അലക്കി വെളുപ്പിക്കുന്ന വസ്ത്രത്തിന്റേതു കണക്ക് വെളുത്തിരിക്കുകയും ചെയ്യുന്നതിനാല്‍
  • മണ്ണാത്തിപ്പുള്ള് ഇടക്കിടക്ക് അതിന്റെ വാല്‍ മുളളിലേക്കും താഴേക്കും ചലിപ്പിക്കുന്നത് മണ്ണാത്തികള്‍ വസ്ത്രം അലക്കാനായി കല്ലിലിട്ടടിക്കുന്ന പോലെയാണ്‌ എന്നതിനാല്‍

[തിരുത്തുക] അവാസവ്യവസ്ഥകള്‍

ഭൂമദ്ധ്യരേഖക്കടുത്തുളള ഏഷ്യന്‍ രാജ്യങ്ങളിലാണ്‌ ഇവ കൂടുതലായും കണ്ടു വരുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക ഇന്തോനേഷ്യ, ചൈനയുടെ ചില ഭാഗങ്ങള്‍ ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ ഇവയുടെ ആവാസം ഉണ്ട്.

[തിരുത്തുക] ശാരീരിക സവിശേഷതകള്‍

ഇഞ്ച് വലുപ്പം. തെളിമയുള്ള കറുപ്പും വെളുപ്പും നിറത്തിലുള്ള ശരീരം. ചിറകില്‍ ഒരു മുണ്ടു മടക്കി ഇട്ടതു പോലെ ഒരു വെള്ളപ്പട്ട. ശരീരത്തിന്റെ ഉപരിഭാഗവും കൊക്കു മുതല്‍ മാറുവരെ അടിഭാഗവും കറുപ്പ്. ബാക്കി അടിഭാഗമെല്ലാം വെള്ള നിറം. നീണ്ട വാല്‍ ഉയര്‍ത്തിപ്പിടിച്ച് തുള്ളിത്തുള്ളിയുള്ള സഞ്ചാരം. വാലുകുലുക്കിപ്പക്ഷിയെപ്പോലെ ഇടയ്ക്കിടെ വാല്‍ പെട്ടെന്നു താഴ്ത്താറുണ്ട്. പെണ്‍‍കിളിയുടെ ദേഹത്തെ കറുപ്പു നിറം അല്പം മങ്ങിയതും ചാരനിറം കലര്‍ന്നതുമാണ്. പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട് എങ്കിലും എല്ലാകാലത്തും ഒരേ സ്വരമാധുര്യം ഉണ്ടാവാറില്ല‌.

[തിരുത്തുക] സ്വഭാവസവിശേഷതകള്‍

  • മണ്ണാത്തിപ്പുള്ള് പാട്ട് പാടുന്നത് വേനല്‍ക്കാലത്താണ്‌. മാര്‍ച്ച്, ഏപ്രില്‍ എന്നീ മാസങ്ങളില്‍ രാവിലേയും വൈകുന്നേരവും പക്ഷിയുടെ സംഗീതം കേള്‍ക്കാം. സംഗീതം ഇടവിടാതെ കേള്‍ക്കുന്നതിന്റെ അര്‍ത്ഥം അതിന്റെ സന്താനോത്പാദന കലം തുടങ്ങി എന്നാണ്‌. ആണ്‍പക്ഷികള്‍ ഉയരമുള്ള വൃക്ഷശാഖകളിലോ മേല്പ്പുരകളിലോ മറ്റോ ഇരുന്ന് വലിയ ഉത്സാഹത്തോടെ പലവിധത്തിലുമുള്ള സ്വരങ്ങള്‍ പുറപ്പെടുവിക്കുന്നു. ചൂളമടിക്കുന്നതിനെ ഓര്‍മ്മപ്പെടുത്തുന്നതാണ്‌ ഇവയുടെ സംഗീതം. സ്വന്തമായുള്ള സ്വരത്തിനു പുറമേ ചില സമയങ്ങളില്‍ മറ്റു പക്ഷികളുടെ സ്വരങ്ങള്‍ അനുകരിക്കുന്നതിനും ഇതിന്‌ മിടുക്കുണ്ട്. ആനറാഞ്ചി, ബുള്‍ബുള്‍, ചെങ്കണ്ണി എന്നീ പക്ഷികളുടെ കൂവല്‍ മണ്ണാത്തിപ്പുള്ള് അനുകരിക്കാറുണ്ട്. [1]
  • മണാത്തിപ്പുള്ളിന്‌ പാമ്പുകളോട് ബദ്ധവൈരമാണ്‌. പാമ്പിനെ കണ്ടാല്‍ അടുത്തുള്ള മരക്കൊമ്പില്‍ കയറി ചീറിത്തുടങ്ങും ചിലപ്പോള്‍ കുമ്പല്‍ കുത്തി പാമ്പിനെ കൊത്തുകയും ചെയ്യും. ഇതിന്റെ ശബ്രം കേട്ട് മറ്റു പക്ഷികള്‍ (പൂത്താങ്കീരി, മൈന, ബുള്‍ബുള്‍ തുടങ്ങിയവ) സഹായത്തിനെത്തുകയും പാമ്പിനെ ഓടിക്കാന്‍ സഹായിക്കുകയും ചെയ്യാറുണ്ട്. പൂച്ച കീരി എന്നീ ശത്രുക്കളോടും മണ്ണാത്തിപ്പുള്ള് ഇതേ വിധത്തില്‍ പെരുമാറാറുണ്ട്.
  • മറ്റു ചില പക്ഷികളെപ്പോലെ കൂടിനു ചുറ്റുമുള്ള സ്ഥലം സ്വകാര്യമായി കരുതാറുണ്ട്. മറ്റു ജാതിപ്പക്ഷികള്‍ക്ക് ആ ചുറ്റളവിനുള്ളില്‍ സ്വാത്രന്ത്ര്യം ഉണ്ടെങ്കിലും മറ്റു ഇണയല്ലാത്ത മറ്റു മണ്ണാത്തിപ്പുള്ളുകള്‍ക്ക് ആ അധികാരം ഇവ നല്‍കാറില്ല. യാദൃശ്ചികമായി ഒന്ന് വന്നാല്‍ തന്നെ പ്രസ്തുത കാര്യം ഉടമസ്ഥന്‍ ഒന്നു രണ്ട് കൊത്തലുകളിലൂടെ അറിയിച്ചിരിക്കും.

[തിരുത്തുക] ആഹാരം

നിലത്തിറങ്ങി നടക്കുമ്പോള്‍ കണ്ണില്‍പ്പെടുന്ന കൃമികീടങ്ങളാണ് പ്രധാന ആഹാരം. ചിലപ്പോള്‍ മരത്തില്‍ പാറി നടക്കുന്ന പാറ്റകളേയും ഭക്ഷിക്കാറുണ്ട്. പുജ്ന്തേനും ഇതിന്‌ പഥ്യമാണ്‌. മുരുക്ക്|മുരുക്കും പൂള|പൂളയും പൂക്കുന്ന കാലത്ത് ഇവ ആ മരത്തിനു ചുറ്റുമായി കാണപ്പെടും. പൂക്കളുടെ മധുപാനം ചെയ്യുകയും അതേ സമയത്ത് കാണൂന്ന പൂമ്പാറ്റകളേയും വണ്ടിനേയും മറ്റും ഭക്ഷിക്കുന്ന ഇവ മദോന്മത്തരായി കളിയായി തമ്മില്‍ തമ്മില്‍ കൊത്തു പിണയുന്നതായി കാണപ്പെടാറുണ്ട്. [1]

[തിരുത്തുക] ചേക്കിരിക്കല്‍

[തിരുത്തുക] പ്രജനനം

മണ്ണാത്തിപ്പുള്ളിന്റെ പറക്കമുറ്റെത്തിയ കുഞ്ഞ്
മണ്ണാത്തിപ്പുള്ളിന്റെ പറക്കമുറ്റെത്തിയ കുഞ്ഞ്

മണ്ണാത്തിപ്പുള്ള്‍ കൂടുകെട്ടുന്നതിന്‌ ഇരുണ്ട മാളങ്ങള്‍ ഉപയോഗിക്കുന്നു. എങ്കിലും അതിന്റെ മുട്ടകള‍ വെള്ളയല്ല (സാധാരണ ഇരുണ്ട മാളങ്ങളില്‍ ഉണ്ടാവുന്ന മുട്ടകള്‍ വെള്ള നിറമായിരിക്കും) ഇതിന്റെ മുട്ടകള്‍ ഊതനിറം കലര്‍ന്നവയാണ്‌. ഇവയില്‍ അനവധി ചുകന്ന പൊട്ടുകള്‍ കാണപ്പെടുന്നു. [1] മരപ്പൊത്തുകളിലും ചുമരുകളിലെ ദ്വാരങ്ങളിലുമാണ്‌ ഇവ കൂടുണ്ടാക്കാറ് എങ്കിലും തേനീച്ചക്കായി ഒരുക്കുന്ന ചട്ടികളും ഇവക്ക് സ്വീകാര്യമാണ്‌. ഇത്തരം ഇരുണ്ട അറകള്‍ക്കുള്ളില്‍ പുളിയിലയുടെ ഞരമ്പുകളും പനനാരും മറ്റുമൊന്നിച്ചു കൂട്ടി മുട്ടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മെത്തയുണ്ടാക്കുന്നു. കൂടുകെട്ടുന്ന കാലത്തും ഇവ പാട്ട് പാടാറുണ്ട്.

[തിരുത്തുക] ഇതും കാണുക

കല്‍മണ്ണാത്തി

[തിരുത്തുക] കൂടുതല്‍ ചിത്രങ്ങള്‍

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 1.2 കെ.കെ., ഇന്ദുചൂഡന്‍. കേരളത്തിലെ പക്ഷികള്‍. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2. 

[തിരുത്തുക] കുറിപ്പുകള്‍

  •   ഇതിന്റെ കാരണമായി പ്രോഫസ്സര്‍ ഇന്ദുചൂഢന്‍ കരുതുന്നത് ഇവ ഇത്തരം മാളങ്ങളില്‍ മുട്ടയിട്ട് തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല എന്നാണ്‌. കുറേ കാലം കഴിയുമ്പോള്‍ മറ്റു പക്ഷികളുടേത് പോലെ ഇവയുടേതും വെള്ള നിറമാവുമായിരിക്കും എന്ന് അദ്ദേഹം കരുതുന്നു.
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -