മുട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെണ്ജീവിയുടെ ശരീരത്തിനുള്ളില് വെച്ച് അണ്ഡ-ബീജ സംയോജനം നടന്ന സിക്താണ്ഡം ആണ് മുട്ട. സാധാരണ ഷഡ്പദങ്ങളും, ഉരഗങ്ങളും, ഉഭയജീവികളും, പക്ഷികളും മുട്ടയിട്ട് അവ വിരിയിച്ചാണ് പ്രത്യുത്പാദനം സാധ്യമാക്കുന്നത്. ആവശ്യമായ ഭൗതിക വ്യവസ്ഥയില് മുട്ടയിലെ സിക്താണ്ഡം ഭ്രൂണമാവുകയും വളര്ന്ന് ഭൂമിയില് ജീവിക്കാന് അനുയോജ്യമായ കഴിവുകള് നേടുകയും ചെയ്യുന്നു. പക്ഷികളുടേയും ഉരഗങ്ങളുടേയും മുട്ടകള്ക്ക് സാധാരണയായി അമിനോയിറ്റുകളുടെ സമ്രക്ഷണ കവചം ഉണ്ടാകാറുണ്ട്. അതിനുള്ളിലായി ഒരു നേര്ത്ത സ്തരവും മുട്ടക്കുള്ളിലെ ഭ്രൂണത്തെ സമ്രക്ഷിക്കുന്നു. ചില സസ്തനികളും മുട്ടയിട്ടാണ് പ്രത്യുത്പാദനം നടത്തുന്നത്. അവയെ മോണോട്രീം എന്നു വിളിക്കുന്നു.
മുട്ടയുടെ പ്രത്യേകത അത് ഏക കോശം ആണെന്നുള്ളതാണ്. ഒട്ടകപക്ഷിയുടെ 1.5 കി.ഗ്രാം ഭാരം വരുന്ന മുട്ടയാണ് ഭൂമിയില് ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളില് വച്ച് ഏറ്റവും വലിയ മുട്ട.
[തിരുത്തുക] പലതരത്തിലുള്ള പക്ഷിമുട്ടകള്‍
ഹമ്മിങ് പക്ഷി, കോഴി, ഒട്ടകപക്ഷി എന്നിവയുടെ മുട്ട. |