ഭരതന് (ചക്രവര്‍ത്തി)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവ ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു മഹാരാജാവാണ് ഭരതന്. ഹിമാലയത്തിനു തെക്കുള്ള ഭൂഭാഗത്തെ മുഴുവന്‍ ഒന്നായി ഭരിച്ച ആദ്യ ചക്രവര്‍ത്തിയാണ് അദ്ദേഹം. ഈ ഭൂവിഭാഗം അദ്ദേഹത്തിന്റെ പേരില്‍ ഭാരതവര്‍ഷം എന്നറിയപ്പെടുന്നു.
മഹാഭാരതത്തില്‍ പരാമര്ശിക്കുന്നതനുസരിച്ച് ഭരതന്റെ സാമ്രാജ്യം ഇന്നത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ- പൂര്‍ണമായും അഫ്ഗാനിസ്ഥാന്, പേര്‍ഷ്യ, ശ്രീലങ്ക എന്നീ പ്രദേശങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു[അവലംബം ചേര്‍ക്കേണ്ടതുണ്ട്].
ഭാരതഗണരാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നത് ഭാരതം എന്നാണ്.
ഉള്ളടക്കം |
[തിരുത്തുക] ഭാരതവര്‍ഷം
ഇന്റിയന്‍ ഉപഭൂഖണ്ഡത്തെ മുഴുവനായും ഉള്‍ക്കൊണ്ടിരുന്നതാണ് ഭാരതവര്‍ഷം. ചക്രവര്‍ത്തി ഭരതന് ആണ് ഇന്റിയയെ മുഴുവനായി അടക്കിഭരിച്ച ആദ്യ ചക്രവര്‍ത്തി.
ഉത്തരം യത് സമുദ്രസ്യ, ഹിമദ്രെസ്ചൈവ ദക്ഷിണം, വര്‍ഷം തത് ഭാരതം നാമ ഭാരതി യത്ര സന്തതി [അവലംബം ചേര്‍ക്കേണ്ടതുണ്ട്]
[തിരുത്തുക] സാഹിത്യം
മഹാഭാരതത്തിന്റെ ആദിപര്‍വത്തില്‍ പറയുന്നതനുസരിച്ച് ചന്ദ്രവംശരാജാവായ ദുഷ്യന്തന്റെയും പത്നി ശകുന്തളയുടെയും മകനാണ് ഭരതന്. ഭരതന്റെ യഥാര്‍ത്ഥ നാമം സര്വദമനന് (subduer of all) എന്നായിരുന്നു. സര്വദമനന് ഭരതന് ("the cherished") എന്നറിയപ്പെടാന്‍ ഇടയാകുന്ന സംഭവങ്ങള്‍ മഹാഭാരതതില് വിവരിച്ചിട്ടുണ്ട്.
[തിരുത്തുക] ഭരതന്റെ കഥ
ദേവരാജന്‍ ഇന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം മേനക എന്ന അപ്സരസ് മഹര്‍ഷി വിശ്വാമിത്രന്റെ തപം മുടക്കാന്‍ എത്തുന്നു. ഉദ്യമത്തില്‍ മേനക വിജയിക്കുന്നു. വിശ്വാമിത്രനില്‍ അവള്‍ക്കൊരു പെണ്‍കുഞ്ഞ് പിറക്കുന്നു. മേനക ആ കുഞ്ഞിനെ മാലിനീനദിയുടെ തീരത്തുപേക്ഷിച്ച് ദേവലോകത്തേക്കു മടങ്ങുന്നു.
ആ കുഞ്ഞിനെ ശകുന്തങ്ങള്‍ പരിപാലിക്കുന്നു. പക്ഷികളാല്‍ പരിപാലിക്കപ്പെടുന്ന ഈ കുഞ്ഞിനെ മഹര്‍ഷി കണ്വന് കാണുന്നു. അദ്ദേഹം ആ കുഞ്ഞിനെ ശകുന്തള എന്ന് പേരുനല്കി അദ്ദേഹത്തിന്റെ ആ ശ്രമത്തില്‍ വളര്‍ത്തുന്നു. ശകുന്തള ആശ്രമത്തില്‍ വളരുന്നു.
ചന്ദ്രവംശ മഹാരാഗജാവായ ദുഷ്യന്തന് നായാട്ടിനായി വനത്തിലെത്തുന്നു. യുവതിയായ ശകുന്തളയെ കാണുന്നു. കണ്വമഹര്‍ഷിയുടെ അഭാവത്തില്‍ അവര്‍ ഗാന്ധര്‍വ വിവാഹം ചെയ്യുന്നു. ദുഷ്യന്തന് നാട്ടിലേക്കുപോകുന്നു.
കാലം കടന്നുപോകുന്നു. ശകുന്തള ഒരു ആണ് കുഞ്ഞിനു ജന്മം നല്കുന്നു. കണ്വമഹര്‍ഷി അവന് സര്വദമനന് എന്ന് പേരിട്ടു. വന്യജീവികളോടൊപ്പം വളര്‍ന്ന അവന് അസാമാന്യ ധൈര്യശാലിയായിരുന്നു.
സര്വദമനന് കുമാരനായപ്പോള്‍ ശകുന്തള അവനെയും കൂട്ടി ദുഷ്യന്തന്റെ രാജസഭയില്‍ എത്തന്നു. എന്നാല്‍ ദുഷ്യന്തന് ശകുന്തളയെ തിരിച്ചറിയാത്തതായി ഭാവിക്കുന്നു. പ്രജകള്‍ തന്നെ കുറ്റപ്പെടുത്തും എന്നുകരുതിയാണ് രാജാവ് ഇപ്രകാരം പെരുമാറുന്നത്. ശകുന്തള ശക്തമായി പ്രതികരിക്കുന്നു. വാഗ്വാദങ്ങള്‍ക്കൊടുവില്‍ രാജാവ് ശകുന്തളയെ ഭാര്യയായും സര്‍വദമനനെ മകനായും അംഗീകരിക്കുന്നു. അംഗീകരിക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ സര്‍വദമനനെ ഭരതന് എന്ന് പുനര്‍നാമകരണം ചെയ്യുന്നു.
യുവാവായ ഭരതന് രാജ്യഭാരം ഏറ്റെടുക്കുന്നു. ആസേതുഹിമാലയം കീഴടക്കി ഭരതന് ചക്രവര്‍ത്തിയാകുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവര്‍ഷം എന്നറിയപ്പെട്ടു.
ഭരതന് മഹാനായ ഒരു രാജാവായിരുന്നു. ഭരതന്റെ പത്നി സുനന്ദാദേവി സാധ്വിയും പതിവ്രതയും ആയിരുന്നു. വളരെ നാളുകള്‍ക്കുശേഷമാണ് അവര്‍ക്ക് ഒരു മകന് പിറക്കുന്നത്. ഭരതനു ശേഷം ഭൂമന്യു ചക്രവര്‍ത്തിയായി.
ഭരതന്റെ വംശത്തിലാണ് കൗരവരും പാണ്ഡവരും പിറന്നത്.
[തിരുത്തുക] അഭിജ്ഞാന ശാകുന്തളം
ശകുന്തളയുടെ കഥയും ഭരതന്റെ ജനനവും ദുഷ്യന്തരാജന് ഭരതനെ അംഗീകരിക്കുന്നതുവരെയുള്ള സംഭവങ്ങളും ചെറിയ വ്യതിയാനങ്ങളോടെ അവതരിപ്പിക്കുന്നു കാളിദാസന് തന്റെ അഭിജ്ഞാന ശാകുന്തളം (ശകുന്തളയെ തിരിച്ചറിയല്‍) എന്ന കാവ്യനാടകത്തില്‍.
[തിരുത്തുക] ചരിത്രം
ഭരതന്റെ സാമ്രാജ്യത്തെപ്പറ്റിയൊ ഭരതവംശത്തെപ്പറ്റിയൊ ചരിത്രപരമായ വിശ്വസനീയ തെളിവുകള്‍ ഒന്നും തന്നെ ഇല്ല. മൗര്യ രാജാവായ അശോകനാണ് ചരിത്രത്തിന്റെ വെളിച്ചത്തില്‍ ഭാരതം കണ്ട ഏറ്റവും മഹാനായ ചക്രവര്‍ത്തി.
[തിരുത്തുക] ഇതും കൂടി കാണുക
[തിരുത്തുക] ബാഹ്യകണ്ണികള്‍
- http://www.sacred-texts.com/hin/iml/iml14.htm
- http://catapult.nationalinterest.in/2007/09/21/what-about-bharata/
- http://moralstories.wordpress.com/2006/08/11/bharata-dushyanta-putra/
[തിരുത്തുക] പ്രമാണങ്ങള്‍
മഹാഭാരതം | |
---|---|
കഥാപാത്രങ്ങള്‍ | |
കുരുവംശം | മറ്റുള്ളവര്‍ |
ശാന്തനു | ഗംഗ | ഭീഷ്മര്‍ | സത്യവതി | ചിത്രാംഗദന്‍ | വിചിത്രവീര്യന് | അംബിക | അംബാലിക | വിദുരര്‍ | ധൃതരാഷ്ട്രര്‍ | ഗാന്ധാരി | ശകുനി | സുഭദ്ര | പാണ്ഡു | കുന്തി | മാദ്രി | യുധിഷ്ഠിരന് | ഭീമന് | അര്ജ്ജുനന് | നകുലന് | സഹദേവന് | ദുര്യോധനന് | ദുശ്ശാസനന് | യുയുത്സു | ദുശ്ശള | ദ്രൗപദി | ഹിഡിംബി | ഘടോല്കചന് | അഹിലാവതി | ഉത്തര | ഉലുപി | ചിത്രാംഗദ | അംബ | ബാര്ബാറികന് | ബബ്രുവാഹനന്‍ |ഇരവാന് | അഭിമന്യു | പരീക്ഷിത് | വിരാടന് | കീചകന് | കൃപര്‍ | ദ്രോണര് | അശ്വത്ഥാമാവ് | ഏകലവ്യന് | കൃതവര്‍മ്മാവ് | ജരാസന്ധന് | സാത്യകി | മായാസുരന്‍ | ദുര്‍വാസാവ് | സഞ്ജയന് | ജനമേജയന് | വ്യാസന് | കര്ണ്ണന് | ജയദ്രദന്‍ | കൃഷ്ണന് | ബലരാമന് | ദ്രുപദന് | ഹിഡിംബന്‍ | ദൃഷ്ടദ്യുമ്നന്‍ | ശല്യര്‍ | അധിരഥന്‍ | ശിഖണ്ഡി |
ബന്ധപ്പെട്ട വിഷയങ്ങള്‍ | |
പാണ്ഡവര്‍ | കൗരവര്‍ | ഹസ്തിനപുരം | ഇന്ദ്രപ്രസ്ഥം | സാമ്രാജ്യങ്ങള്‍ | കുരുക്ഷേത്രയുദ്ധം | ഭഗവദ്ഗീത |