See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഭാരതചരിത്രം - വിക്കിപീഡിയ

ഭാരതചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യ സ്വതന്ത്രമാകുന്നതു വരെയുള്ള ചരിത്രമാണ് ഈ ലേഖനം. അതിനു ശേഷമുള്ള ചരിത്രത്തിന്ഇന്ത്യന്‍ രാഷ്ട്രത്തിന്റെ ചരിത്രംകാണുക.

ഭാരതചരിത്രം ഏതാണ്‌ട് 1,00,000 ബി,സി വരെ പഴക്കമുള്ളതാണെന്ന് അനുമാനിക്കപ്പെടുന്നു. എറ്റവും പഴക്കമുള്ള ശിലായുഗ ആയുധങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. എങ്കിലും കനത്തതോതില്‍ സംസ്കാരത്തിന്റെ തെളിവുകള്‍ ലഭിച്ചിരിക്കുന്നത് സിന്ധു നാഗരികതയില്‍ നിന്നാണ്‌. ഭാരതത്തിനും മറ്റു പുരാതന സംസ്കാരങ്ങളായ മെസൊപോട്ടേമിയന്‍, ഈജിപ്ത് എന്നിവ കണക്കെ മഹത്തായ പാരമ്പര്യമുണ്ടെന്ന്‌ അവ സൂചിപ്പിച്ചു. അതിനുശേഷമുള്ള വേദികസംസ്കാരവും തുടര്‍ന്നുണ്ടായ ഗണതന്ത്രവ്യവസ്ഥകളും സാമ്രാജ്യങ്ങളും പ്രാചീന ഇന്ത്യയുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. നിരവധി മതങ്ങള്‍ ഉടലെടുത്തതും സാഹിത്യത്തില്‍ അവ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയതും ചരിത്ര രചനക്ക് സഹായകരമായി. മദ്ധ്യകാലത്തോടെ വടക്കു നിന്നുള്ള തിമൂറുകളൂടേയും മറ്റും രംഗപ്രവേശനവും അതിനുശേഷമുള്ള യൂറോപുഅരുടെ ആഗമനവും മറ്റൊരു ചിത്രം നിര്‍മ്മിക്കുന്നു. പിന്നീട് ഈസറ്റ് ഇന്ത്യാകമ്പനിയുടെ കോളനിയായതും കോളനി ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ സ്വാതന്ത്ര്യസമരവും മറ്റൊരു ആദ്ധ്യായമാണ്‌.

ഉള്ളടക്കം

[തിരുത്തുക] ചരിത്രാതീതകാലം

[തിരുത്തുക] പുരാതന ശിലായുഗം

ഭൂമിക്ക് 4000 ദശലക്ഷം വര്‍ഷത്തെ പഴക്കമുണ്ട് എന്ന് അനുമാനിക്കപ്പെടുന്നു. ഉപരിതലത്തിന്റെ പരിണാമകാലത്തെ നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ചതുരഘട്ടങ്ങള്‍ (quarternary) എന്നറിയപ്പെടുന്ന അവയിലെ അവസാനഘട്ടത്തെ വീണ്ടും രണ്ടായി തിരിച്ചിട്ടുണ്ട്. അവ പ്ലീസ്റ്റോസീന്‍ (Pliestocene-സമീപകാലം) എന്നും ഹോളോസീന്‍ (Holecene-വര്‍ത്തമാനകാലം) എന്നുമാണറിയപ്പെടുന്നത്. സമീപം കാലം എന്നത് (Pleistocene) 20,00,000 വര്‍ഷം മുതല്‍ 10,000 വര്‍ഷങ്ങള്‍ മുന്‍പ് വരെയുള്ള കാലമാണ്‌. 10,000 മുതല്‍ ഇന്നു വരെയുള്ളതാണ്‌ ഹോളോസീന്‍ അഥവാ വര്‍ത്തമാനകാലം.

എറ്റവും ആദ്യമായി മനുഷ്യനെ പറ്റി ലഭിച്ച സൂചന 2,50,000 ബിസിക്കടുത്ത് രണ്ടാം ഗ്ലേസിയേഷനില്‍ നിന്നുള്ള ഒരു കല്ലായുധമാണ്‌. ഇത്രയ്ഉം പഴക്കമുള്ള തെളിവുകള്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ചിട്ടില്ല. സമീപകാലത്തെ മഹാരാഷ്ട്രയില്‍ നിന്ന് ലഭിച്ച പുരാവസ്തുക്കളിലെ മനുഷ്യസാന്നിധ്യം 1.40,000 വര്‍ഷങ്ങള്‍ വരെ പിന്നിലേക്ക് കൊണ്ടുപോയേക്കാമെങ്കിലും അതേക്കുറീച്ചുള്ള പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. എന്നാല്‍ മനുഷ്യവാസം ഉണ്ടാവുന്നതില്‍ ആഫ്രിക്കയേക്കാള്‍ പിന്നിലാണ്‌ എന്നാണ്‌ ഇപ്പോഴത്തെ അനുമാനം. ചെത്തിമിനുക്കിയ കല്ലായുധങ്ങള്‍ രാജ്യത്ത് ഉടനീളം ലഭിച്ചിട്ടുണ്ട്. ഗംഗ, സിന്ധു, യമുന എന്നിവയുടെ തീരങ്ങളൊഴിച്ച നിരവധി മേഖലകളില്‍ അവയുടെ സാന്നിധ്യം ഉണ്ട്.

ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയില്‍ നിന്ന് 1,00,000 ബിസിവരെയുള്ള ആയുധങ്ങളും ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയില്‍ നിന്ന് 20,000 മുതല്‍ 10,000 വരെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആയുധങ്ങളും കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍|മിര്‍സാപൂരില്‍ നിന്നും ലഭിച്ച തെളിവുകല്‍ ആടിനേയും മറ്റും വന്യജീവികളേയും മനുഷ്യന്‍ വളര്‍ത്തിയിരുന്നു എന്ന് കാണിക്കുന്നു എങ്കിലും പ്രധാനമായും അന്നത്തെ മനുഷ്യന്‍ നായാടിയും കായ്കറികള്‍ ശേഖരിച്ചുമാണ്‌ ജീവിച്ചിരുന്നതെന്നാണ്‌ കരുതുന്നത്.

ഡക്കാന്‍ പീഠഭൂമിയില്‍ നിന്ന് 40,000 -1500 ബിസിക്കിടയിലുള്ള കൈക്കോടാലിയും ഉളികളും മറ്റും കണ്ടെത്തിയിട്ടുണ്ട്യ്. ഇത് പഴ്ചിമേഷ്യയിലേയും യൂറോപ്പിലേയും സമകാലീക ആയുധങ്ങളുമായി സമാനത പുലര്‍ഹ്ട്ഠുന്നുണ്ട്.

[തിരുത്തുക] മധ്യശിലായുഗം

പില്‍ക്കാല പുരാതനശിലായുഗം 9000 ബിസിയില്‍ ഹിമയുഗ്ഗത്തിന്റെ അന്തിമഗട്ടത്തോടെ അവസാനിച്ചു. കാലാവസ്ഥ വരണതും ചൂടുള്ളതുമായിത്തീര്‍ന്നു. ഇക്കാലഘട്ടമാണ്‌ മധ്യശിലായുഗം. വേട്ടയാടിയും മീന്‍പിടിച്ചുമാണ്‌ ജനങ്ങള്‍ ജീവിച്ചുപോന്നത്. സവിശേഷമായ ആയുധങ്ങള്‍ മൈക്രോലിത്തുകള്‍ എന്നറിയപ്പെടുന്നു. ഇവ രാജാസ്ഥാനിലും ദക്ഷിണ ഉത്തര്‍പ്രദേശിലും മധ്യേന്ത്യയിലും പൂര്വ്വേന്ത്യയിലും ദക്ഷിനേന്ത്യയിലെ കൃഷ്ണാ തടത്തിലും ധാരാളം കണ്ടെത്തിയിട്ടുണ്ട്. രാജാസ്ഥാനിലെ ബാഗോറില്‍ ഇത്തരം ആയുധങ്ങളുടെ വ്യവസായം നിലനിന്നിരുന്നു. സംഭാറിലെ ഉപ്പുതടാകത്തിലെ നിക്ഷേപങ്ങളെക്കുറിച്ചു നടന്ന പഠനം സൂചിപ്പിക്കുന്നത് 7000-6000 വര്‍ഷങ്ങകളില്‍ കൃഷി നടന്നിരുന്നു എന്നാണ്‌.

[തിരുത്തുക] കലകള്‍

മധ്യശിലായുഗത്തിലെ ജനങ്ങള്‍ ശിലാചിത്രങ്ങള്‍ എഴുതിയിട്ടുണ്ട്. മധ്യപ്രദേശിലെ ഭീംബേഡ്ക ഇത്തരത്തില്‍ ശ്രദ്ദേയമായ രു സ്ഥലമാണ്‌. ഭോപ്പാലിന്‌ 45 കി. മി തെക്ക് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് അഞ്ഞൂറിലധികം ഗുഹകളില്‍ ചിത്രങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. ഇത്തരം ശീലാചിത്രങ്ങള്‍ പുരാതനശിലായുഗകഅലം മുതല്‍ ആധുനിക കാലഘട്ടം വരെ വ്യാപിച്ചിട്ടുണ്ട്;. പക്ഷികളുടേയും മൃഗങ്ങളുടേയും ചിത്രങ്ങളാണധികവും

[തിരുത്തുക] ആധുനീക ശിലായുഗം

ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലാ യുഗം 70,000–3300 ക്രി.മു.
. മേര്‍ഘര്‍ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പന്‍ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വൈദിക കാലഘട്ടം 1500–500 ക്രി.മു.
. ലോഹ യുഗ സാമ്രാജ്യങ്ങള്‍ 1200–700 ക്രി.മു.
മഹാജനപദങ്ങള്‍ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങള്‍ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുല്‍ത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാന്‍ സുല്‍ത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സാല സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗള്‍ സാമ്രാജ്യം 1526–1707 ക്രി.വ.
മറാത്താ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയല്‍ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതല്‍
ദേശീയ ചരിത്രങ്ങള്‍
ബംഗ്ലാദേശ് · ഭൂട്ടാന്‍ · ഇന്ത്യ
മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന്‍ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങള്‍
സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -