ബ്രിഴിത്ത് ബാര്‍ദോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രിഴിത്ത് ബാര്‍ദോ | |
ജനനപ്പേര് | ബ്രിഴിത്ത് ആന്‍-മറീ ബാര്‍ദോ |
ജനനം | പാരീസ്, ഫ്രാന്‍സ് |
ഭാര്യ / ഭര്‍ത്താവ് | റോജര്‍ വാദിം (1952-1957) ഷാക്ക് ചാറിയേ (1959-1962) ഗുന്തര്‍ സാച്സ് (1966-1969) ബെര്‍ണാര്‍ഡ് ദ്'ഓര്മേല് (1992-) |
BAFTA Awards | |
---|---|
നിര്‍ദ്ദേശിക്കപ്പെട്ടു: മികച്ച നടി 1965 വിവ മരിയ! |
ബ്രിഴിത്ത് ബാര്‍ദോ (ഫ്രെഞ്ച് ഐ.പി.എ: [bʀi'ʒit baʀ'do]) (ജനനം സെപ്റ്റംബര്‍ 28, 1934) ഒരു ഫ്രഞ്ച് അഭിനേത്രിയും, ഫാഷന്‍ മോഡലും, ദേശീയവാദിയും, ഗായികയും, മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന വനിതയും ആണ്. 1950 - 1960കളില്‍ സെക്സ് കിറ്റന്‍ എന്ന ആശയത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ബ്രിഴിത്ത് ബാര്‍ദോയെ കരുതിയിരുന്നു.
1970-കളില്‍ വിനോദ വ്യവസായ രംഗത്തുനിന്ന് വിടവാങ്ങിയശേഷം ബാര്‍ദോ പക്ഷിമൃഗാദികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുവാന്‍ തുടങ്ങി. ഇന്നും ബാര്‍ദോ ഇത് തുടരുന്നു. 1990-കളില്‍ ഫ്രാന്‍സിലേക്കുള്ള അഭയാര്‍ത്ഥി കുടിയേറ്റം, ഫ്രാന്‍സിലെ ഇസ്ലാം സമുദായം, സ്വവര്‍ഗ്ഗരതി, വ്യത്യസ്ഥ മനുഷ്യ വംശങ്ങള്‍ തമ്മില്‍ ഇണചേരുന്നത്, തുടങ്ങിയ വിഷയങ്ങളിലെ ബ്രിഴിത്ത് ബാര്‍ദോയുടെ അഭിപ്രായങ്ങള്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.